മലൈക അറോറയുടെ പിതാവ് ആത്മഹത്യ ചെയ്തു; കെട്ടിടത്തില്‍ നിന്ന് വീണ് മരിച്ച നിലയില്‍

ബോളിവുഡ് താരം മലൈക അറോറയുടെ പിതാവ് അനില്‍ അറോറയെ ടെറസില്‍ നിന്ന് വീണ് മരിച്ച നിലയില്‍ കണ്ടെത്തി. ചാടി മരിച്ചതാണെന്ന് പൊലീസ് വ്യക്തമാക്കി. കുറച്ചു കാലങ്ങളായി അനില്‍ അറോറ വിഷാദത്തില്‍ ആയിരുന്നുവെന്ന് റിപ്പോര്‍ട്ടുകളുണ്ട്. കൂടുതല്‍ വിവരങ്ങള്‍ പുറത്ത് വന്നിട്ടില്ല.

പഞ്ചാബി സ്വദേശിയാണ് അനില്‍ അറോറ. ബിസിനസ്, സിനിമാ വിതരണം എന്നീ മേഖലകളില്‍ പ്രവര്‍ത്തിച്ചിട്ടുണ്ട്. മലയാളിയായ ജോയ്സ് പോളികാര്‍പ്പിനെയാണ് വിവാഹം ചെയ്തത്. മലൈക അറോറയെ കൂടാതെ അമൃത അറോറ എന്ന മകളുമുണ്ട്. തന്റെ പതിനൊന്ന് വയസ്സു മുതല്‍ മാതാപിതാക്കള്‍ പിരിഞ്ഞു ജീവിക്കുകയാണെന്ന് മലൈക ഒരു അഭിമുഖത്തില്‍ വ്യക്തമാക്കിയിരുന്നു.

ഔദ്യോഗികമായി വിവാഹമോചനം നേടിയിട്ടില്ല. മലൈകയുടെ മുന്‍ഭര്‍ത്താവ് അര്‍ബാസ് ഖാനും നടിയുടെ സുഹൃത്തുക്കളും ബന്ധുക്കളുമെല്ലാം മുംബൈയിലെ വസതിയിലെത്തിയിട്ടുണ്ട്. പോസ്റ്റ്‌മോര്‍ട്ടത്തിനായി മൃതദേഹം ആശുപത്രിയില്‍ കൊണ്ടുപോയെന്നാണ് വിവരം.

Latest Stories

മുല്ലപ്പെരിയാർ അണക്കെട്ടിന്റെ ഷട്ടറുകൾ തുറന്നു; പുറത്തേക്ക് ഒഴുക്കുന്നത് 250 ഘനയടി വെള്ളം

'ഇത് ഞാൻ കണ്ടുവളർന്ന ലെജൻഡോ, വർഷങ്ങളായി അറിയുന്ന കൂട്ടുകാരനോ? ഈ ചിരികൾക്ക് ഒരുപാട് നന്ദി; മോഹൻലാലിനെക്കുറിച്ച് സംഗീത് പ്രതാപ്

'ഡോ. ഹാരിസ് സത്യസന്ധൻ, പറഞ്ഞതെല്ലാം അന്വേഷിക്കും'; ഡോക്ടറിനെ തള്ളാതെ ആരോഗ്യമന്ത്രി വീണാ ജോർജ്

കോഹ്ലിയും രോഹിതും നേടിയ റെക്കോഡിനൊപ്പം ഇനി ഈ ഇന്ത്യൻ താരവും, എന്തൊരു പെർഫോമൻസായിരുന്നു, കയ്യടിച്ച് ആരാധകർ

നവജാത ശിശുക്കളെ കുഴിച്ചിട്ടു, അസ്ഥി പെറുക്കി സൂക്ഷിച്ചു; യുവാവും യുവതിയും കസ്റ്റഡിയിൽ, സംഭവം തൃശൂരിൽ

നിലവിലുള്ള സെൻട്രൽ സെൻസർ ബോർഡിനെ കേന്ദ്രസർക്കാർ പിരിച്ചു വിടണം : വിനയൻ

'ഉപകരണ ക്ഷാമം ഒരു വർഷം മുമ്പ് തന്നെ ആരോഗ്യമന്ത്രിയുടെ ഓഫീസിനെ അറിയിച്ചിരുന്നു'; വിശദീകരിച്ച് ഡോ. ഹാരിസ് ചിറയ്ക്കൽ, പിന്തുണയുമായി ഡോകർമാർ, അനങ്ങാതെ ആരോഗ്യവകുപ്പ്

ആർസിബി താരം വിവാഹ വാ​ഗ്ദാനം നൽകി പീഡിപ്പിച്ചു, പണം തട്ടിയെടുത്തു, പരാതിയുമായി യുപി സ്വദേശിനി

അതിന് കാരണം സൂര്യ, അദ്ദേഹത്തെ പോലൊരു മൂത്ത സഹോദരനെ ലഭിച്ചത് തന്റെ ഭാഗ്യം : കാർത്തി

'ഫണ്ടില്ലാതെ ബിരിയാണി വെക്കാനും ഉപകരണമില്ലാതെ ഓപ്പറേഷൻ ചെയ്യാനും ലേശം ബുദ്ധിമുട്ടാണ്‌'; ഫേസ്ബുക്ക് പോസ്റ്റുമായി എൻ പ്രശാന്ത് ഐഎഎസ്