എപ്പോഴാണ് നിന്റെ കന്യകാത്വം നഷ്ടപ്പെട്ടത്? മകന്‍ അര്‍ഹാനോട് മലൈക; പോഡ്കാസ്റ്റ് വിവാദത്തില്‍, രൂക്ഷ വിമര്‍ശനം

മകന്‍ അര്‍ഹാന്‍ ഖാന്റ പോഡ്കാസ്റ്റ് ഷോയില്‍ സംസാരിച്ച മലൈക അറോറയ്ക്ക് കടുത്ത വിമര്‍ശനം. അര്‍ഹാന്റെ ഡമ്പ് ബിരിയാണി എന്ന പോഡ്കാസ്റ്റ് ഷോയിലാണ് മലൈക എത്തിയത്. ഷോയുടെ പ്രമോ വീഡിയോയാണ് ഇപ്പോള്‍ വൈറലായിരിക്കുന്നത്. മലൈക മകനായ അര്‍ഹാനോട് ചോദിക്കുന്നത് എപ്പോഴാണ് നിന്റെ കന്യകാത്വം നഷ്ടപ്പെട്ടതെന്നാണ്. ഇതാണ് പലരെയും ചൊടിപ്പിച്ചിരിക്കുന്നത്.

എപ്പോഴാണ് നിന്റെ കന്യകാത്വം നഷ്ടപ്പെട്ടത് എന്ന് ചോദികുമ്പോള്‍ അര്‍ഹാന്‍ വൗ എന്ന് പറയുന്നത് പ്രമോയില്‍ കാണാം. വീഡിയോയില്‍ അവസാനം അര്‍ഹാന്‍ മലൈകയോട് ചോദിക്കുന്നത് അമ്മ എപ്പോഴാണ് കല്യാണം കഴിക്കുന്നത് എന്നാണ്. വളരെ തമാശയോടെയാണ് അര്‍ഹാന്‍ കാര്യങ്ങള്‍ ചോദിക്കുന്നത്.

View this post on Instagram

A post shared by dumb biryani (@dumbbbiryani)


എന്നാല്‍ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവച്ച വീഡിയോക്ക് താഴെ വിമര്‍ശനങ്ങള്‍ ഉയരുകയാണ്. ‘എന്ത് നാണമില്ലാത്ത ഷോയാണിത്. ഇന്ത്യന്‍ സംസ്‌കാരത്തിന് ഒരു ബഹുമാനവും മഹത്വവും ഒക്കെ നല്‍കിക്കൂടെ?’ എന്നാണ് ഒരു കമന്റ്. ‘മകനോട് അവന്റെ രക്ഷിതാവ് ചോദിക്കുന്നതില്‍ വച്ച് ഏറ്റവും മോശം ചോദ്യമായിരിക്കും എപ്പോഴാണ് കന്യകാത്വം നഷ്ടപ്പെട്ടതെന്ന ചോദ്യം’ എന്നാണ് മറ്റൊരു കമന്റ്.

‘മലൈക അറോറയെ അണ്‍ഫ്രണ്ട് ചെയ്യുന്നു’, ‘എന്തൊരു അമ്മയാണവര്‍’, ‘അര്‍ബാസിന്റെ ഭാഗത്ത് ഒരു തെറ്റുമിലലെന്ന് ഇന്ന് എനിക്ക് പറയാന്‍ കഴിയും. ഇത് തന്നെയാണ് ഡിവോഴ്സിനുള്ള കാരണം. നാണമില്ലാത്ത സ്ത്രീ,’ എന്നിങ്ങനെയുള്ള കമന്റുകളും എത്തുന്നുണ്ട്.

ആദ്യ ഭര്‍ത്താവ് അര്‍ബാസ് ഖാനില്‍ മലൈകയ്ക്ക് ജനിച്ച മകനാണ് അര്‍ഹാന്‍. അര്‍ബാസ് അടുത്തിടെ വീണ്ടും വിവാഹിതനായിരുന്നു. മലൈക നടന്‍ അര്‍ജുന്‍ കപൂറുമായി പ്രണയത്തിലാണ്. ഇരുവരും ഡേറ്റിംഗ് ആരംഭിച്ചിട്ട് വര്‍ഷങ്ങള്‍ ആയെങ്കിലും വിവാഹത്തെ കുറിച്ച് തീരുമാനിച്ചിട്ടില്ല.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ