'എന്റെ ഡ്രൈവര്‍ ഇനി ജോലിക്ക് വരില്ലെന്നാണ് പറയുന്നത്, പെട്രോള്‍ വില വര്‍ദ്ധന ബാധിക്കുന്നു'; അനുപം ഖേറിന്റെ ട്വീറ്റ് കുത്തിപ്പൊക്കി മഹാരാഷ്ട്ര മന്ത്രി

പെട്രോള്‍ വില വര്‍ദ്ധനക്കെതിരെ ബോളിവുഡ് താരം അനുപം ഖേര്‍ എഴുതിയ ട്വീറ്റ് കുത്തിപ്പൊക്കി മഹാരാഷ്ട്ര മന്ത്രി യഷോമതി താക്കൂര്‍. പെട്രോള്‍ വില സര്‍ക്കാരിനെ ബാധിക്കുന്നില്ല, പക്ഷെ തന്നെ ബാധിക്കുന്നുണ്ട് എന്ന് 2010ല്‍ പങ്കുവെച്ച ട്വീറ്റാണ് യഷോമതി താക്കൂര്‍ റീട്വീറ്റ് ചെയ്തിരിക്കുന്നത്.

“”എന്റെ ഡ്രൈവര്‍ ഇനി ജോലിക്ക് വരില്ലെന്നാണ് എന്നോട് പറയുന്നത്. കാരണം ചോദിച്ചപ്പോള്‍, പെട്രോള്‍ വില വര്‍ദ്ധന സര്‍ക്കാരിനെ ബാധിക്കുന്നില്ല. പക്ഷെ എന്നെ ബാധിക്കുന്നു എന്നാണ് അദ്ദേഹം പറഞ്ഞത്”” എന്നായിരുന്നു അനുപം ഖേര്‍ ട്വീറ്റ് ചെയ്തത്.

നിലവില്‍ പെട്രോള്‍ വില 100 കടന്നിനാല്‍ താന്‍ പോലും അനുപം ഖേറിന്റെ ഡ്രൈവറെ ഓര്‍ത്ത് വിഷമത്തിലാണ് എന്ന് കളിയാക്കിയാണ് മന്ത്രി ട്വീറ്റ് പങ്കുവെച്ച് കുറിച്ചത്. പെട്രോള്‍ വില വര്‍ദ്ധിക്കുന്നതിനെതിരെ പ്രതികരിക്കാത്തതിനാല്‍ അമിതാഭ് ബച്ചന്‍ അടക്കമുള്ള താരങ്ങളെ മഹാരാഷ്ട്ര കോണ്‍ഗ്രസ് പ്രസിഡന്റ് നാനാ പട്ടോലെ വിമര്‍ശിച്ചിരുന്നു.

അതേസമയം, മുംബൈയില്‍ പെട്രോള്‍ വില 100 കടന്നു. വിവിധ നഗരങ്ങളിലായി പെട്രോളിന് 29 പൈസയും ഡീസലിന് 31 പൈസയുമാണ് കൂട്ടിയത്. ഈ മാസം എട്ട് തവണയാണ് ഇന്ധന വില കൂട്ടുന്നത്. 8 തവണയായി പെട്രോളിന് 2 രൂപ 21 പൈസയും ഡീസലിന് 2 രൂപ 36 പൈസയുമാണ് ഉയര്‍ന്നത്.

Latest Stories

IPL 2024: മത്സരം തോറ്റതിന് പിന്നാലെ ഹാർദിക്കിനും രോഹിത്തിനും ബുംറക്കും കിട്ടിയതും വമ്പൻ പണി, സംഭവം ഇങ്ങനെ

IPL 2024: അന്ന് തിലക് ഇന്ന് രോഹിത്, തോല്‍വിയില്‍ പതിവ് ശൈലി തുടര്‍ന്ന് ഹാര്‍ദ്ദിക്; വിമര്‍ശനം

രോഗബാധിതനായ പോരാളിയെ അടിച്ചാണ് അന്ന് ധോണി മാസ് കാണിച്ചത്, അവൻ പൂർണ ആരോഗ്യവാനായിരുനെങ്കിൽ എംഎസിന്റെ മുട്ടിടിക്കുമായിരുന്നു; വെളിപ്പെടുത്തലുമായി വരുൺ ആരോൺ

അനുമതിയില്ലാതെ ഗാനം ഉപയോഗിച്ചു; രജനികാന്ത്- ലോകേഷ് ചിത്രത്തിനെതിരെ ഇളയരാജ

'അഭിനയം നന്നായിട്ടുണ്ട്'; 'പരം സുന്ദരി' പാടിയ മഞ്ജുവിനെ ട്രോളി സോഷ്യൽ മീഡിയ

ടി20 ലോകകപ്പ് സ്‌ക്വാഡില്‍ സഞ്ജു ഇടംപിടിച്ചതില്‍ പ്രതികരണവുമായി ശ്രീശാന്ത്, പിന്നാലെ പൊങ്കാലയുമായി ആരാധകര്‍

നീ എന്ത് കണ്ടിട്ടാടാ ആ തിലകിനെ ട്രോളിയത്, ആദ്യം ഇയാൾ മര്യാദക്ക് ഒരു ഇന്നിംഗ്സ് കളിക്ക്; ഹാർദികിനെതിരെ ഇർഫാൻ പത്താൻ; ഇന്നലെ കാണിച്ച മണ്ടത്തരത്തിനെതിരെ വിമർശനം

അഴിമതിയില്ലെന്ന വിജിലന്‍സ് റിപ്പോര്‍ട്ട് തള്ളി മൈക്രോ ഫിനാന്‍സ് കേസില്‍ തുടരന്വേഷണം വേണം; ഉത്തരവ് പുറത്തിറക്കി കോടതി; വെള്ളാപ്പള്ളി വെട്ടില്‍

ഇന്ത്യയുടെ രണ്ടാം നിര ടീമിന് പോലും ലോകകപ്പ് നേടാനാകും, പക്ഷെ അവനെ ഒഴിവാക്കിയത്; തുറന്നടിച്ച് സുനിൽ ഗവാസ്‌കർ

നല്ല കവിയാണെങ്കിലും നല്ല മനുഷ്യനല്ല; ഇളയരാജ വിഷയത്തിൽ വൈരമുത്തുവിനെതിരെ ഗംഗൈ അമരൻ