മനസാക്ഷിയില്ലേ, ദൈവത്തെ ഓര്‍ത്ത് വെറുതെ വിടൂ..; പ്രതികരിച്ച് കരീന, പിന്നാലെ പോസ്റ്റ് അപ്രത്യക്ഷം

മോഷ്ടാവിന്റെ ആക്രമണത്തില്‍ പരിക്കേറ്റ സെയ്ഫ് അലിഖാന്‍ ആശുപത്രി വിട്ടിരിക്കുകയാണ്. അഞ്ച് ദിവസത്തെ ആശുപത്രി വാസത്തിന് ശേഷമാണ് സെയ്ഫ് ആശുപത്രി വിട്ടത്. പ്രതിസന്ധികള്‍ നേരിടുന്ന സമയത്ത് തങ്ങളുടെ സ്വകാര്യതയെ മാനിക്കണമെന്ന് അഭ്യര്‍ത്ഥിച്ച് സെയ്ഫിന്റെ ഭാര്യയും നടിയുമായ കരീന കപൂര്‍ രംഗത്തെത്തിയിരുന്നു. വീണ്ടും ഇതേ കാര്യം അഭ്യര്‍ത്ഥിച്ച് രംഗത്തെത്തിയിരിക്കുകയാണ് കരീന.

ഒരു മീഡിയ പോര്‍ട്ടലില്‍ നിന്നുള്ള വീഡിയോയുടെ സ്‌ക്രീന്‍ ഷോട്ട് സഹിതമാണ് കരീന പോസ്റ്റ് ഇട്ടത്. എന്നാല്‍ പിന്നീട് ഇത് പിന്‍വലിക്കുകയും ചെയ്തു. സെയ്ഫിന്റെയും കരീനയുടെയും കുട്ടികള്‍ക്കായി പുതിയ കളിപ്പാട്ടങ്ങള്‍ കൊണ്ടുവരുന്നു എന്ന പേരില്‍ പോസ്റ്റ് ചെയ്ത വീഡിയോയുടെ സ്‌ക്രീന്‍ ഷോട്ട് അടക്കം പങ്കുവച്ചാണ് നടി പ്രതികരിച്ചത്.

”ഇതൊന്ന് നിര്‍ത്തൂ, നിങ്ങള്‍ക്ക് ഹൃദയമില്ലെ, ദൈവത്തെ ഓര്‍ത്ത് ഞങ്ങളെ വെറുതെ വിടൂ” എന്നാണ്. എന്നാല്‍ പിന്നീട് ഈ പോസ്റ്റ് അപ്രത്യക്ഷമായി. അതേസമയം, വ്യാഴാഴ്ച പുലര്‍ച്ചെ 2.30 ഓടെയാണ് ബാന്ദ്രയിലെ അപ്പാര്‍ട്ട്‌മെന്റില്‍ പ്രതി അതിക്രമിച്ചു കയറി നടനെ കുത്തിപ്പരുക്കേല്‍പ്പിച്ചത്. ആറ് തവണ സെയ്ഫിനെ കുത്തിയശേഷം പ്രതി രക്ഷപ്പെടുകയായിരുന്നു.

ദിവസങ്ങള്‍ നീണ്ട ഊര്‍ജിത അന്വേഷണത്തിനൊടുവിലാണ് പ്രതിയെ മുംബൈ പൊലീസ് കസ്റ്റഡിയിലെടുത്തത്. മുഹമ്മദ് ഷരീഫുള്‍ ഇസ്ലാം ഷെഹ്സാദ് എന്ന പ്രതി ബംഗ്ലാദേശ് സ്വദേശിയാണ്. ബിജോയ് ദാസ്, വിജയ് ദാസ് എന്നീ വ്യാജ പേരുകളിലാണ് ഇയാള്‍ ഇന്ത്യയില്‍ കഴിഞ്ഞത്.

Latest Stories

'‌അജിത് പവാറിന്റെ അവസാന യാത്ര ലിയർജെറ്റ് 45 ൽ, വിമാനത്തിലുണ്ടായിരുന്നത് 5 പേർ'; അപകടം ബാരാമതി വിമാനത്താവളത്തിൽ ലാൻഡ് ചെയ്യാൻ ശ്രമിക്കുന്നതിനിടെ

രാഹുൽ മാങ്കൂട്ടത്തിൽ പുറത്തേക്ക്; മൂന്നാം ബലാത്സംഗ കേസിൽ ജാമ്യം

'അഗാധമായ ഞെട്ടലും വേദനയും ഉണ്ടാകുന്നു, മഹാരാഷ്ട്രയുടെ വികസനത്തിനും സമൃദ്ധിക്കും വേണ്ടി പ്രതിജ്ഞാബദ്ധനായിരുന്നു അജിത് പവാർ'; അനുശോചനം രേഖപ്പെടുത്തി പ്രതിരോധ മന്ത്രി രാജനാഥ് സിംഗ്

വിദ്യാഭ്യാസമന്ത്രി വി ശിവൻകുട്ടിയെ പൊതുമധ്യത്തിൽ അപമാനിച്ചു; പ്രതിപക്ഷ നേതാവ് വി ഡി സതീശനെതിരെ നിയമസഭയിൽ അവകാശ ലംഘനത്തിന് നോട്ടീസ്

മഹാരാഷ്ട്ര ഉപമുഖ്യമന്ത്രി അജിത് പവാർ വിമാനപകടത്തിൽ അന്തരിച്ചു

ഞാൻ പറയുന്നത് കേട്ട് കളിച്ചാൽ നിനക്ക് കുറച്ച് നാൾ കൂടെ ടീമിൽ തുടരാം സഞ്ജു: അജിങ്ക്യ രഹാനെ

പതിനഞ്ചുകാരി തീകൊളുത്തി ജീവനൊടുക്കിയ സംഭവം, പെൺകുട്ടി നിരന്തരം പീഡനത്തിന് ഇരയായി; യുവാവ് അറസ്റ്റിൽ

സഞ്ജുവിന്റെ കാര്യത്തിൽ ആശങ്ക? പ്രതികരണവുമായി പരിശീലകൻ

'എന്താ സഞ്ജു ഇത്', മൂന്നാം ടി-20യിലൂടെ സഞ്ജു സാംസൺ സ്വന്തമാക്കിയത് നാണംകെട്ട റെക്കോർഡ്; നിരാശയോടെ ആരാധകർ

'പിള്ളേർ വേറെ ലെവൽ'; ഇന്ത്യയുടെ ബാറ്റിംഗ് പ്രകടനത്തെ വാനോളം പുകഴ്ത്തി ഹർഭജൻ സിങ്