ആമിറിനെ കെട്ടിയതോടെ എനിക്ക് തൊലിക്കട്ടി കൂടി, മാധ്യമങ്ങള്‍ അടക്കം വിമര്‍ശിച്ചു, കണ്ണാടിക്കാരിയെ കെട്ടേണ്ടി വന്നു എന്ന് വരെ പറഞ്ഞു: കിരണ്‍ റാവു

ആമിര്‍ ഖാനുമായുള്ള വിവാഹത്തിന് ശേഷം താന്‍ നേരിട്ട വിമര്‍ശനങ്ങളെ കുറിച്ച് തുറന്നു പറഞ്ഞ് സംവിധായിക കിരണ്‍ റാവു. മാധ്യമങ്ങളില്‍ നിന്നടക്കം വിമര്‍ശനങ്ങള്‍ എത്തിയപ്പോള്‍ താന്‍ ഇച്ഛാശക്തി നേടി എന്നാണ് കിരണ്‍ റാവു ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്.

വ്യക്തിപരമായും തൊഴില്‍പരമായും തനിക്ക് പക്ഷാപാതങ്ങള്‍ നേരിടേണ്ടി വന്നിട്ടുണ്ട് എന്നാണ് കിരണ്‍ റാവു പറയുന്നത്. 2005ല്‍ ആമിര്‍ ഖാനെ വിവാഹം ചെയ്തപ്പോള്‍ തനിക്ക് തൊലിക്കട്ടി കൂടി. തന്നെ അപമാനിച്ചവര്‍ക്ക് നന്ദിയുണ്ട്. ‘ആമിര്‍ ഖാന്‍ ഒരു കണ്ണാടിക്കാരിയെ (ചശ്മിഷ്) വിവാഹം ചെയ്തു എന്ന് കേള്‍ക്കേണ്ടി വന്നിട്ടുണ്ട്.

എന്നാല്‍ താന്‍ നേരിടേണ്ടി വന്ന സൂക്ഷ്മപരിശോധനകളില്‍ ശ്രദ്ധ കൊടുക്കാറില്ല. ജീവിതത്തോട് വളരെ ആരോഗ്യകരമായ സമീപനമാണ് തനിക്ക്. ചെറുപ്പത്തില്‍ പലതരം പരാമര്‍ശങ്ങള്‍ കേട്ടിട്ടുണ്ടെങ്കിലും തന്റെ വ്യക്തിത്വത്തെയും സ്വാതന്ത്ര്യത്തെയും താന്‍ വിലമതിക്കുന്നുണ്ട്.

അതുകൊണ്ട് മറ്റുള്ളവരുടെ അഭിപ്രായം ഒരു പരിധിക്കപ്പുറം ശ്രദ്ധിക്കുന്നില്ല എന്നാണ് കിരണ്‍ പറയുന്നത്. ‘ലാപതാ ലേഡീസ്’ എന്ന തന്റെ പുതിയ ചിത്രത്തിന്റെ പ്രമോഷനുമായി ബന്ധപ്പെട്ട് സംസാരിക്കവെയാണ് കിരണ്‍ റാവു താന്‍ നേരിട്ട വിമര്‍ശനങ്ങളെ കുറിച്ചും സംസാരിച്ചത്.

അതേസമയം, 2005ല്‍ വിവാഹിതരായ കിരണും ആമിറും 2021ല്‍ വേര്‍പിരിഞ്ഞിരുന്നു. ആദ്യ ഭാര്യ റീന ദത്തുമായുള്ള വിവാഹമോചനം 2002ല്‍ കഴിഞ്ഞ ശേഷമാണ് ആമിറും കിരണും പ്രണയത്തിലാകുന്നത്. 2001ല്‍ പുറത്തിറങ്ങിയ ലഗാന്‍ എന്ന സിനിമയില്‍ അസിസ്റ്റന്റ് ആയിരുന്നു കിരണ്‍. എന്നാല്‍ 2004ല്‍ പുറത്തിറങ്ങിയ സ്വദേശ് എന്ന സിനിമയ്ക്കിടെയാണ് തങ്ങള്‍ പ്രണയത്തിലായതെന്ന് റീന തുറന്നു പറഞ്ഞിരുന്നു.

Latest Stories

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്

എസ്എസ്എല്‍സി പരീക്ഷ ഫലപ്രഖ്യാപനം മെയ് 15ന്; പ്ലസ് ടു ഫലപ്രഖ്യാപനം മെയ് 22ന്

പവര്‍കട്ടുള്ള കേരളം, സംസ്ഥാനത്ത് രാത്രി 6നും 12നും ഇടയില്‍ ദിവസം അരമണിക്കൂര്‍ വൈദ്യുതി നിയന്ത്രണം; 'ലോഡ് ഷെഡിങ്' എന്ന വാക്ക് ഒഴിവാക്കി 'പീക്ക് ലോഡ് മാനേജ്‌മെന്റ്' എന്ന് വിളിക്കും

യുദ്ധത്തിന്റെ നടുവിൽ കുടുങ്ങിയവർ - ഗൾഫിലെ കുടിയേറ്റ തൊഴിലാളികളുടെ നിശ്ശബ്ദ പോരാട്ടം

രോഗികളുമായി പോയ വാഹനങ്ങള്‍വരെ തടയുന്ന ദൃശ്യങ്ങള്‍, ഹര്‍ത്താല്‍ ആഹ്വാനം ചെയ്തവര്‍ക്കെതിരെ സ്വമേധയാ കേസെടുത്ത് ഹൈക്കോടതി; കോടതിയലക്ഷ്യ നടപടിയും നേരിടണം; സര്‍ക്കാരിനോട് വിശദീകരണം തേടി

ആശുപത്രികളില്‍ ആന്റി വെനം ഉറപ്പുവരുത്തിയിട്ടുണ്ടെന്ന് ആരോഗ്യമന്ത്രി; കണ്ണൂരിലേത് ഉന്തും തള്ളും മാത്രമായിരുന്നു എന്നായിരുന്നു തന്റെ മൊഴിയെന്ന് പറഞ്ഞത് മാധ്യമങ്ങളെന്ന് വീണ ജോര്‍ജ്