രാജ്യ സുരക്ഷയെ കരുതി 'പത്താനു'മായി ബന്ധപ്പെട്ട വിവരങ്ങള്‍ പുറത്തു വിടരുത്; സിനിമയെ കുറിച്ച് കത്രീനയുടെ പോസ്റ്റ്

‘പത്താന്‍’ സിനിമയെ സംബന്ധിച്ച് സ്‌പോയിലര്‍ ഒന്നും പുറത്തു പറയരുതെന്ന പോസ്റ്റുമായി നടി കത്രീന കൈഫ്. ഇത് രാജ്യസുരക്ഷ സംബന്ധിച്ച വിഷയമാണെന്ന് പറഞ്ഞു കൊണ്ടാണ് കത്രീന ഇന്‍സ്റ്റ സ്റ്റോറിയായി രസകരമായ പോസ്റ്റ് പങ്കുവച്ചിരിക്കുന്നത്. ഈ പോസ്റ്റ് ചിത്രത്തിലെ നായികയായ ദീപിക പദുകോണ്‍ ഷെയര്‍ ചെയ്തിട്ടുമുണ്ട്.

യഷ്‌രാജ് സ്‌പൈ യൂണിവേഴ്‌സിലെ ഒരു ചിത്രമാണ് പത്താന്‍. സല്‍മാന്‍ ഖാന്‍-കത്രീന ചിത്രങ്ങളായ ‘ഏക് ഥാ ടൈഗര്‍’, ‘ടൈഗര്‍ സിന്ദാ ഹെ’, ഹൃത്വിക് റോഷന്‍ ചിത്രം ‘വാര്‍’ എന്നിവ വൈആര്‍എസ് യൂണിവേഴ്‌സിന്റെ ഭാഗമാണ്. ടൈഗര്‍ സീരിസ് ചിത്രങ്ങളില്‍ സോയ എന്ന റോ ഏജന്റ് ആയാണ് കത്രീന എത്തിയത്. അത് സംബന്ധിച്ചാണ് കത്രീനയുടെ പോസ്റ്റും.

”എന്റെ സുഹൃത്ത് പത്താന്‍ ഒരു അപകടകരമായ ദൗത്യത്തിലാണ്. അതിനാല്‍ ദേശീയ സുരക്ഷയെ കരുതി ഇതുമായി ബന്ധപ്പെട്ട വിവരങ്ങള്‍ ഒന്നും പുറത്തു പറയരുത്. ഇപ്പോള്‍ നിങ്ങളും ഈ രഹസ്യ ദൗത്യത്തിന്റെ ഭാഗമാണ്” എന്നാണ് കത്രീനയുടെ പോസ്റ്റ്.

കത്രീനയെയും ഷാരൂഖിനെയും സല്‍മാനെയും ടാഗ് ചെയ്ത് ഈ സ്റ്റോറി ദീപിക പദുകോണ്‍ ഷെയര്‍ ചെയ്തിട്ടുണ്ട്. ടൈഗര്‍ 3യുടെ ഷൂട്ടിംഗ് തിരക്കിലാണ് കത്രീന ഇപ്പോള്‍. സല്‍മാന്‍ നായകനായ ടൈഗര്‍ ഒന്നും രണ്ടും വലിയ വിജയമായിരുന്നു. ഈ ചിത്രത്തിന്റെ വിജയമാണ് യഷ്‌രാജ് ഫിലിംസിനെ സ്‌പൈ യൂണിവേഴ്‌സ് എന്ന ആശയത്തിലേക്ക് നയിച്ചത്.

അതേസമയം, നൂറ് കോടി കളക്ഷന്‍ ആണ് പത്താന്‍ റിലീസ് ചെയ്ത രണ്ടു ദിവസത്തിനുള്ളില്‍ തന്നെ നേടിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍. സിദ്ധാര്‍ഥ് ആനന്ദ് ആണ് ചിത്രം സംവിധാനം ചെയ്തത്. ജോണ്‍ എബ്രഹാം, ഡിംപിള്‍ കപാഡിയ, ഷാജി ചൗധരി, ഗൗതം, അഷുതോഷ് റാണ തുടങ്ങി ഒട്ടേറെ താരങ്ങള്‍ അഭിനയിച്ചിരിക്കുന്നു.

Latest Stories

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്

ബിജെപി കുതന്ത്രങ്ങളില്‍ കിതയ്ക്കുന്ന കോണ്‍ഗ്രസ്

കയ്യടി നേടി സിജു വിത്സന്റെ 'പഞ്ചവത്സര പദ്ധതി'; വിജയകരമായ രണ്ടാം വാരത്തിലേക്ക്

വീണിടം വിദ്യയാക്കുന്ന മോദി ബിജെപി കുടില തന്ത്രത്തില്‍ വീഴുന്ന കോണ്‍ഗ്രസ്

കരീന പിന്മാറി; പകരം നയൻതാര? ; യഷ്- ഗീതു മോഹൻദാസ് ചിത്രം 'ടോക്സിക്' പുത്തൻ അപ്ഡേറ്റ്