കത്രീന-വിക്കി വിവാഹം: ഫോര്‍ട്ട് ബര്‍വാരയിലെ റൂമിന് ഒരു ദിവസം വാടക പത്തു ലക്ഷത്തിന് അടുത്ത്

ഏറെ നാളായി വാര്‍ത്തകളില്‍ നിറഞ്ഞു നില്‍ക്കുന്ന കത്രീന കെയ്ഫ്- വിക്കി കൗശല്‍ വിവാഹം. വിവാഹത്തിന് എത്തുന്ന അതിഥികള്‍ക്ക് വെച്ച നിബന്ധനകളും ഏറെ ചര്‍ച്ചയായിരുന്നു. താരവിവാഹത്തിന് വേദിയാകുന്ന സിക്സ് സെന്‍സസ് ഫോര്‍ട്ട് ബര്‍വാരയാണ് ഇപ്പോള്‍ ചര്‍ച്ചകളില്‍ ഇടം നേടുന്നത്.

രാജസ്ഥാനി രാജകുടുംബത്തിന്റെ ഉടമസ്ഥതയിലുള്ള 700 വര്‍ഷത്തോളം പഴക്കമുള്ള കൊട്ടാരമാണ് സിക്‌സ് സെന്‍സസ് ഫോര്‍ട്ട് ബര്‍വാര. 6.5 ലക്ഷം രൂപയാണ് ഇവിടെ റൂമുകള്‍ക്ക് ഒരു ദിവസത്തെ വാടക. പതിനാലാം നൂറ്റാണ്ടില്‍ പണിത ഈ കോട്ട ഇന്ന് ലക്ഷ്വറി സൗകര്യങ്ങളുള്ള റിസോര്‍ട്ട് ആണ്.

48 മുറികളും സ്യൂട്ട് റൂമുകളുമുള്ള ഈ ലക്ഷ്വറി റിസോര്‍ട്ടില്‍ ഒരു രാത്രി താമസിക്കണമെങ്കില്‍ 75,000 രൂപ മുതലാണ് റൂമുകളുടെ വാടക. രണ്ടു പാലസുകളും രണ്ടു ക്ഷേത്രങ്ങളുമാണ് ഈ കോട്ടയ്ക്ക് അകത്തുള്ളത്. ഇവിടുത്തെ ഏറ്റവും ചെറിയ മുറിയ്ക്കു പോലും ഒരു രാത്രിയ്ക്ക് 92,000 രൂപ നല്‍കണം.

ഫോര്‍ട്ട് സ്യൂട്ട്, അരാവലി സ്യൂട്ട് എന്നിവയ്ക്ക് 1 ലക്ഷം മുതല്‍ 1.3 ലക്ഷം രൂപ വരെയാണ് വില. ബുര്‍ജ് സ്യൂട്ട് റൂമിന് 1.6 ലക്ഷം രൂപയും ടെറസ് സ്യൂട്ടിന് 1.7 ലക്ഷം രൂപയും റാണി രാജ്കുമാരി സ്യൂട്ടിന് 3.6 ലക്ഷം രൂപ വരെയുമാണ് വില. രാജ്കുമാരി സ്യൂട്ട് റൂമുകള്‍ക്ക് ടാക്‌സ് വിഭാഗത്തില്‍ മാത്രം 60,000 രൂപ നല്‍കണം.

മൂന്നു ദിവസം നീണ്ടു നില്‍ക്കുന്ന കല്യാണ ആഘോഷങ്ങള്‍ക്ക് ചൊവ്വാഴ്ചയാണ് തുടക്കമായത്. തിങ്കളാഴ്ച രാത്രിയാണ് മുംബൈയിലെ കലിന എയര്‍പോര്‍ട്ടില്‍ നിന്നും വിക്കിയും കത്രീനയും രാജസ്ഥാനില്‍ എത്തിയത്. ഡിസംബര്‍ 9ന് ആണ് വിവാഹം.

Latest Stories

'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

അല്‍ക്കാ ബോണിയ്ക്ക് പണി മോഡലിംഗ് മാത്രമല്ല; പണം നല്‍കിയാല്‍ എന്തും നല്‍കും; കച്ചവടം കൊക്കെയ്ന്‍ മുതല്‍ കഞ്ചാവ് വരെ; യുവതിയും അഞ്ചംഗ സംഘവും കസ്റ്റഡിയില്‍

തെക്കേ ഇന്ത്യയില്‍ ഏറ്റവും വലിയ ഒറ്റകക്ഷിയായി ബിജെപി മാറുമെന്ന് നഡ്ഡ; 'എല്ലാവരേയും അത്ഭുതപ്പെടുത്തി ചില മിഥ്യാധാരണകള്‍ ബിജെപി തകര്‍ക്കും'

'ആവേശ'ത്തിൻ്റെ തുടക്കത്തിൽ ജിതു മാധവൻ എന്നെ കാണാൻ വന്നിരുന്നു: രാജ് ബി ഷെട്ടി

 എഴുത്തിലാണെങ്കിലും ടെക്നിക്കലിയാണെങ്കിലും ഒരു ഫിലിംമേക്കറെന്ന നിലയിലും നടനെന്ന നിലയിലും ഞാൻ ഹൈ പെഡസ്റ്റലിൽ പ്ലേസ് ചെയ്യുന്ന സിനിമയാണ് 'ഗോഡ്ഫാദർ': പൃഥ്വിരാജ്

ബോച്ചെ ടീയില്‍ ലോട്ടറി വകുപ്പിന്റെ വക പാറ്റ; ചായപ്പൊടിയ്‌ക്കൊപ്പം ലക്കി ഡ്രോ; ലോട്ടറി നിയമങ്ങളുടെ ലംഘനത്തില്‍ കേസെടുത്ത് പൊലീസ്

ലോകത്തിലെ അപൂര്‍വ്വ കളിക്കാരിലൊരാള്‍, പക്ഷേ ഇന്ത്യയില്‍ കിടന്ന് നശിക്കും; വിലയിരുത്തലുമായി അക്രം

മലയാളത്തിന് അഭിമാനമായി 'വടക്കൻ' കാൻ ഫിലിം ഫെസ്റ്റിവലിൽ; മാർഷെ ദു ഫിലിമിൻ്റെ ഫാൻസ്റ്റിക് പവലിയനിൽ തിരഞ്ഞെടുക്കപ്പെട്ടു

ആരാധകരേ ശാന്തരാകുവിന്‍.., ലൂണ ബ്ലാസ്റ്റേഴ്സ് വിടില്ല, ഔദ്യോഗിക പ്രഖ്യാപനം എത്തി

14കാരിയെ വിവാഹം ചെയ്തു, പിന്നാലെ കസ്റ്റഡിയിലെടുത്ത് പൊലീസ്; യുവാവും പെണ്‍കുട്ടിയും കസ്റ്റഡിയില്‍ മരിച്ച നിലയില്‍; സ്റ്റേഷന് തീയിട്ട് നാട്ടുകാര്‍