ഗംഭീര ഓപ്പണിംഗ്, നാല് ദിവസം കൊണ്ട് ഹിറ്റിലേക്ക്.. ബോളിവുഡിനെ ഞെട്ടിച്ച് 'ക്രൂ'; കളക്ഷന്‍ റിപ്പോര്‍ട്ട്

ബോളിവുഡില്‍ അപ്രതീക്ഷിത ഹിറ്റ് ‘ക്രൂ’ എന്ന ചിത്രം. കരീന കപൂര്‍, കൃതി സനോന്‍, തബു എന്നിവര്‍ ഒന്നിച്ച ചിത്രം ബോക്‌സ് ഓഫീസില്‍ കുതിക്കുകയാണ്. മാര്‍ച്ച് 29ന് റിലീസ് ചെയ്ത ചിത്രം ഓപ്പണിംഗ് ദിനത്തില്‍ 20 കോടിയിലേറെയാണ് കളക്ഷന്‍ നേടിയത്. റിലീസ് ചെയ്ത് നാല് ദിവത്തിനുള്ളില്‍ സിനിമ 65 കോടിയിലേറെ കളക്ഷന്‍ ആണ് നേടിയിരിക്കുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

40 കോടി ബജറ്റില്‍ ഒരുക്കിയ ചിത്രമാണ് ദിവസങ്ങള്‍ കൊണ്ട് മിന്നും വിജയം നേടുന്നത്. രാജേഷ് എ കൃഷ്ണന്‍ സംവിധാനം ചെയ്ത ചിത്രത്തില്‍ ദില്‍ജിത്ത് ദൊസാഞ്ജ്, കപില്‍ ശര്‍മ്മ, രജേഷ് ശര്‍മ്മ, സ്വാസ്ത ചാറ്റര്‍ജി, കുല്‍ഭൂഷണ്‍ കര്‍ബാന്ദ, തൃപ്തി കാംകര്‍, ചാരു ശങ്കര്‍ എന്നിവരും വേഷമിട്ടിട്ടിട്ടുണ്ട്.

കോഹിനൂര്‍ എന്ന എയര്‍ലൈന്‍സില്‍ ക്യാബിന്‍ ക്രൂ ആയി ജോലി ചെയ്യുന്ന മൂന്ന് സുഹൃത്തുക്കളുടെ കഥയാണ് ചിത്രം പറയുന്നത്. ഗീത സേഠി, ജാസ്മിന്‍ കോലി, ദിവ്യ റാണ എന്നീ കഥാപാത്രങ്ങളായാണ് തബു, കരീന കപൂര്‍, കൃതി സനോന്‍ എന്നിവര്‍ ചിത്രത്തില്‍ വേഷമിട്ടിരിക്കുന്നത്.

മുംബൈ, ഗോവ, അബുദാബി എന്നിവിടങ്ങളിലായാണ് സിനിമ ചിത്രീകരിച്ചത്. നിധി മെഹ്‌രയും മെഹുല്‍ സുരിയും ചേര്‍ന്നാണ് സിനിമയുടെ തിരക്കഥ. അനുജ് രാകേഷ് ധവാന്‍ ഛായാഗ്രഹണവും മനന്‍ സാഗര്‍ എഡിറ്റിംഗും നിര്‍വ്വഹിച്ചിരിക്കുന്നു. ബാലാജി ടെലിഫിലിംസും അനില്‍ കപൂര്‍ ഫിലിംസ് ആന്‍ഡ് കമ്യൂണിക്കേഷന്‍ നെറ്റ്‌വര്‍ക്കും ചേര്‍ന്നാണ് സിനിമ നിര്‍മ്മിച്ചത്.

Latest Stories

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ

‘ശബരിമല സ്വർണക്കൊള്ളയിൽ പങ്കുള്ളവരെ ഉന്നത സ്ഥാനങ്ങളിൽ നിയമിച്ചു’; തിരുവിതാംകൂർ ദേവസ്വം ബോർഡിനെ മന്ത്രി കെ മുരളീധരൻ

സംസ്ഥാനത്ത് വീണ്ടും ഷിഗെല്ല മരണം; ചികിത്സയിലായിരുന്ന ഏഴ് വയസുകാരൻ മരിച്ചു

'പൊലീസ് നടപടിക്കൊപ്പം ജനങ്ങളുടെ സഹകരണം വേണം'; 'ഓപ്പറേഷൻ തൂഫാൻ' എല്ലാവരും ഏറ്റെടുക്കണമെന്ന് രമേശ് ചെന്നിത്തല

സിഎംആർഎൽ – എക്സാലോജിക് ഇടപാട്; ശശിധരന്‍ കര്‍ത്തയുടെ മകനെ ഇന്ന് ചോദ്യം ചെയ്യും, വീണയോട് ബുധനാഴ്ച ഹാജരാകാൻ നിർദേശം

'പുരുഷന്മാർക്ക് സൗജന്യം കൊടുത്താൽ പൈസ വീട്ടിലെത്തില്ല, സര്‍ക്കാരിന് തന്നെ കിട്ടും'; തമാശ കലർത്തി മെൻസ് അസോസിയേഷന് മുഖ്യമന്ത്രിയുടെ മറുപടി

കെഎസ്ആർടിസി ഓർഡിനറി ബസുകളിൽ സൗജന്യ യാത്രയ്ക്ക് തുടക്കമായി; സർക്കാർ നൽകുന്ന ആദരവെന്ന് മുഖ്യമന്ത്രി

'പ്രിയദര്‍ശിനി പദ്ധതി ഉണ്ടാക്കുന്ന മാറ്റം എല്ലാ വീടുകളിലുമുണ്ടാകും, ടിക്കറ്റിന് വേണ്ടി മുടക്കിയിരുന്ന പണം അവരുടെ ചെറിയൊരു സമ്പാദ്യമായി മറട്ടെ'; മുഖ്യമന്ത്രി

ശബരിമല സ്വർണ്ണക്കൊള്ള; എ പത്മകുമാറിനെതിരായ നടപടി ഇന്ന്, സിപിഐഎം പത്തനംതിട്ട ജില്ലാ കമ്മിറ്റി യോഗം ചേരും