കുട്ടിയെ ആക്രമിക്കാനാണ് പ്രതി ശ്രമിച്ചത്, സെയ്ഫ് ഒറ്റയ്ക്ക് അക്രമിയെ നേരിട്ടു..; കരീനയുടെ മൊഴി

സെയ്ഫ് അലിഖാനെ അക്രമിച്ച സംഭവത്തില്‍ ഭാര്യയും നടിയുമായ കരീന കപൂറിന്റെ മൊഴി വിവരങ്ങള്‍ പുറത്ത്. വീട്ടില്‍ നിന്നും ഒന്നും നഷ്ടപെട്ടിട്ടില്ല എന്ന് കരീന വ്യക്തമാക്കി. കുട്ടിയെ അക്രമിക്കാനാണ് പ്രതി ശ്രമിച്ചത്. അക്രമം നടക്കുമ്പാള്‍ താന്‍ പേടിച്ചു പോയി. സെയ്ഫ്, അദ്ദേഹം ഒറ്റക്കാണ് അക്രമിയെ നേരിട്ടത് എന്ന് കരീന പൊലീസിന് മൊഴി നല്‍കി.

സെയ്ഫിന് കുത്തേറ്റതുകണ്ട് ഭയപ്പെട്ടുപോയ തന്നെ സഹോദരി കരിഷ്മ കപൂര്‍ എത്തിയാണ് വീട്ടിലേക്ക് കൊണ്ടുപോയതെന്നും കരീന പൊലീസിനോട് പറഞ്ഞു. അതേസമയം, സെയ്ഫ് അലിഖാനെ ആക്രമിച്ച പ്രതിയെ ഇതുവരെ കണ്ടെത്താനായിട്ടില്ല. സിസിടിവി ദൃശ്യവുമായി രൂപസാദൃശ്യം തോന്നിയ യുവാവിനെ ഇന്നലെ മണിക്കൂറുകള്‍ ചോദ്യം ചെയ്തശേഷം വിട്ടയച്ചു.

മൂന്ന് ദിവസം മുമ്പ് സെയ്ഫിന്റെ ഫ്‌ളാറ്റില്‍ മരപ്പണിക്കെത്തിയ ആളാണിത്. ആരോഗ്യനില മെച്ചപ്പെട്ട സെയ്ഫ് അലി ഖാനെ ഐസിയുവില്‍ നിന്ന് മുറിയിലേക്ക് മാറ്റിയിട്ടുണ്ട്. അദ്ദേഹത്തിന് നടക്കാന്‍ കഴിയുന്നുണ്ടെന്നും തിങ്കളാഴ്ച ആശുപത്രി വിടാമെന്നും ഡോക്ടര്‍മാര്‍ അറിയിച്ചു. വ്യാഴാഴ്ച പുലര്‍ച്ചെ രണ്ടരയോടെയാണ് സെയ്ഫിന്റെ മുംബൈയിലെ വസതിയില്‍ ആക്രമണമുണ്ടായത്.

വീടിനുള്ളില്‍ അസ്വാഭാവിക ശബ്ദം കേട്ട് ജോലിക്കാരിയാണ് ആദ്യം ഉണര്‍ന്നത്. തുടര്‍ന്ന് ഇവര്‍ ശബ്ദം കേട്ട സ്ഥലത്തേയ്ക്ക് എത്തുകയും അക്രമിയെ കാണുകയുമായിരുന്നു. പ്രതിരോധിക്കുന്നതിനിടെ ഇവരുടെ നിലവിളി കേട്ടാണ് സെയ്ഫ് അലി ഖാന്‍ അവിടേയ്ക്ക് എത്തുന്നത്. തുടര്‍ന്ന് അക്രമിയെ തടയാന്‍ ശ്രമിക്കുന്നതിനിടെ സെയ്ഫിന് കുത്തേല്‍ക്കുകയായിരുന്നു.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ