ഒടുവില്‍ ആ സിനിമ സംഭവിക്കുന്നു! കരീന കപൂറിന് പിന്നാലെ സെറ്റില്‍ ഇറങ്ങി വരുന്ന പൃഥ്വിരാജ്; വീഡിയോ വൈറല്‍

‘എമ്പുരാന്റെ’ വന്‍ വിജയത്തിന് പിന്നാലെ ‘നോബഡി’ എന്ന ചിത്രത്തിന്റെ തിരക്കിലാണ് പൃഥ്വിരാജ്. കഴിഞ്ഞ ദിവസമായിരുന്നു സിനിമയുടെ പൂജ കൊച്ചിയില്‍ നടന്നത്. ഇതിനിടെ പൃഥ്വിരാജിന്റെ അടുത്ത ബോളിവുഡ് ചിത്രത്തെ കുറിച്ചുള്ള റിപ്പോര്‍ട്ടുകളും എത്തിക്കൊണ്ടിരിക്കുകയാണ്. കരീന കപൂറിനൊപ്പമുള്ള പൃഥ്വിരാജിന്റെ ഒരു വീഡിയോയാണ് കഴിഞ്ഞ ദിവസം സോഷ്യല്‍ മീഡിയയില്‍ എത്തിയത്.

കരീനയ്ക്ക് പിന്നാലെ ഒരു കെട്ടിടത്തില്‍ നിന്നും പുറത്തേക്ക് ഇറങ്ങുന്ന പൃഥ്വിരാജിനെയാണ് വീഡിയോയില്‍ കാണാനാവുക. ഇരുവരും ഒരേ നിറത്തിലുള്ള ഔട്ട്ഫിറ്റുകള്‍ ധരിച്ചതിനാല്‍ ഷൂട്ടിങ് സെറ്റില്‍ നിന്നുള്ള വീഡിയോയാണിത് എന്നാണ് സോഷ്യല്‍ മീഡിയയില്‍ പ്രചരിക്കുന്നത്.

So Daayra is happening? Kareena and Pretviraj spotted in Mumbai.
byu/TheLastDetective inBollyBlindsNGossip

കഴിഞ്ഞ വര്‍ഷം നവംബറില്‍ സംവിധായിക മേഘ്‌ന ഗുല്‍സാര്‍ കരീനയെയും പൃഥ്വിരാജിനെയും വച്ച് സിനിമ എടുക്കാന്‍ ഒരുങ്ങുകയാണ് എന്ന റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു. ‘ദായ്‌റാ’ എന്ന ചിത്രമാണ് മേഘ്‌ന ഒരുക്കാനിരുന്നത്. അതിനാല്‍ താരങ്ങള്‍ ദായ്‌റായുടെ ഷൂട്ടിലാണ് എന്ന ക്യാപ്ഷനുകളോടെയാണ് വീഡിയോ പ്രചരിക്കുന്നത്.

എന്നാല്‍ ഇത് സിനിമ ഷൂട്ടിങ് സെറ്റോ, ഇരുവരും ഒന്നിച്ച് അഭിനയിക്കുന്ന സിനിമയോ അല്ല, മക്കളുടെ സ്‌കൂളില്‍ പാരന്റ്സ് മീറ്റിങോ മറ്റോ കഴിഞ്ഞ് മടങ്ങുന്നതാണെന്ന കമന്റകളും വീഡിയോക്ക് താഴെ എത്തുന്നുണ്ട്. ഇരുവരും ഇറങ്ങി വരുന്ന ആ കെട്ടിടത്തിന്റെ സൈഡില്‍ ഒരു സ്‌കൂള്‍ ബോഡ് കാണാന്‍ സാധിക്കും. ധീരുഭായ് അംബാനി ഇന്റര്‍നാഷണല്‍ സ്‌കൂളിലാണ് പൃഥ്വിരാജിന്റെ മകള്‍ അലംകൃതയും പഠിക്കുന്നത്.

അതേസമയം, ആയുഷ്മാന്‍ ഖുറാന, സിദ്ധാര്‍ഥ് മല്‍ഹോത്ര എന്നിവരെ നായകന്‍മാരാക്കി എടുക്കാനിരുന്ന ചിത്രമായി ദായ്‌റാ. എന്നാല്‍ ഡേറ്റ് ക്ലാഷിനെ തുടര്‍ന്ന് സിനിമ പൃഥ്വിരാജിലേക്ക് എത്തുകയായിരുന്നു. പൃഥ്വിരാജ് തിരക്കഥ കേട്ടതായും എന്നാല്‍ സിനിമയ്ക്കായി സൈന്‍ ചെയ്തില്ലെന്നുമുള്ള റിപ്പോര്‍ട്ടുകള്‍ എത്തിയിരുന്നു.

Latest Stories

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ