പഞ്ചസാര കഴിച്ച് വണ്ണം കൂടിയാല്‍ എനിക്ക് വിഭ്രാന്തിയാണ്, അങ്ങനെ ചെയ്യരുതെന്ന് മക്കളോട് പറയും: കരണ്‍ ജോഹര്‍

താന്‍ സ്വവര്‍ഗാനുരാഗിയാണെന്ന് തുറന്നു പറഞ്ഞിട്ടുള്ള സംവിധായകനാണ് കരണ്‍ ജോഹര്‍. തന്റെ ആത്മകഥയിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയ കരണ്‍ പിന്നീട് തന്റെ ലൈംഗികത്വത്തെ കുറിച്ച് പൊതുവിടങ്ങളില്‍ തുറന്നു പറഞ്ഞിട്ടുമുണ്ട്. വാടക ഗര്‍ഭധാരണത്തിലൂടെ ജനിച്ച രണ്ട് മക്കളും കരണിനുണ്ട്.

സിംഗിള്‍ പാരന്റ് ആയി മക്കളെ വളര്‍ത്തുന്നതിലെ ബുദ്ധിമുട്ടുകളും കരണ്‍ തുറന്നു പറഞ്ഞിട്ടുണ്ട്. തന്റെ അരക്ഷിതാവസ്ഥ മക്കളോട് കാണിക്കേണ്ടി വന്നതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് കരണ്‍ ഇപ്പോള്‍. ഭാരം കൂടും എന്ന പേടികൊണ്ട് താന്‍ പലതും കഴിക്കാന്‍ വിലക്കിയിരുന്നു എന്നാണ് കരണ്‍ ജോഹര്‍ പറയുന്നത്.

”എന്റെ മകന്‍ പഞ്ചസാര കഴിക്കുന്നത് കാണുമ്പോള്‍, അവന് ഭാരം കൂടിയതായി തോന്നിയാല്‍, അവന്റെ കാര്യത്തില്‍ എനിക്ക് വിഭ്രാന്തിയാണ്. യഷ്, നീ വണ്ണം വച്ചു നീ മധുരം കഴിക്കല്ലേ’ എന്നൊക്കെ പറഞ്ഞു. ഞങ്ങള്‍ ഒരു വെക്കേഷനിലായിരുന്നു.”

”ഞാന്‍ അത് പറഞ്ഞ് എന്റെ മുറിയിലേക്ക് പോയി, എന്തിനാണ് ഇങ്ങനെ പറഞ്ഞത് എന്നായി എന്റെ മനസ്. ഉടനെ ഞാന്‍ പുറത്തേക്ക് പോയി അവനെ കെട്ടിപ്പിടിച്ചു, ‘എന്നോട് ക്ഷമിക്കണം, നീ ആഗ്രഹിക്കുന്നത് കഴിക്കൂ’ എന്ന് തിരുത്തി പറഞ്ഞു. അവന്‍ അവന്റെ ജീവിതം നയിക്കാന്‍ ആഗ്രഹിക്കുന്ന പ്രായമാണിത്.”

”അവന്‍ സന്തോഷവാനായിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു, കാരണം അവന്‍ ഒരു ഹാപ്പി കിഡ് ആണ്. ഞാന്‍ നിര്‍ബന്ധിക്കുന്ന ഒരു പാരന്റ് ആവരുത്. എന്റെ കുട്ടികള്‍ സ്വന്തം ഇഷ്ടങ്ങളും തിരഞ്ഞെടുപ്പുകളുമുള്ള ഒരു വ്യക്തിയായിരിക്കണമെന്ന് ഞാന്‍ ആഗ്രഹിക്കുന്നു” എന്നാണ് കരണ്‍ ജോഹര്‍ പറയുന്നത്.

Latest Stories

'എല്ലാം സഹിച്ച്, നീതിക്കായി അടുത്ത നിയമവഴി തേടി മുന്നോട്ട് പോകുമ്പോൾ അതിനെയും അവർ പരിഹസിക്കുന്നു, നീതിയുടെ കിരണം കാത്ത് ഇനിയും എത്ര നാൾ?'; അൻസിബ ഹസൻ

അതിഥികളല്ല, കേരളത്തിന്റെ നട്ടെല്ല്: അന്യസംസ്ഥാന തൊഴിലാളികളുടെ പലായനവും കേരളം നേരിടുന്ന നിശബ്ദ തൊഴിൽ പ്രതിസന്ധിയും

'പകർച്ചവ്യാധികൾ കൂടുന്നത് ആരുടെയും തെറ്റല്ല, പരിശോധന വിപുലമാക്കിയിട്ടുണ്ട്'; ഹൈ പവർ കമ്മിറ്റികൾ രൂപീകരിച്ചെന്ന് ആരോഗ്യമന്ത്രി

'പിക് ലൈൻ ഇട്ടു, കീമോ ഉടൻ സ്റ്റാർട്ട് ചെയ്യും'; എല്ലാവരും പ്രാർത്ഥിക്കണമെന്ന് രേണു സുധി

'അടുക്കളയിൽ നിന്നും വിപ്ലവം തുടങ്ങിയല്ലോ മുത്തപ്പാ...ഇതാണോ മാർക്സ് പറഞ്ഞ മിച്ചമൂല്ല്യ സിദ്ധാന്തം'; പരിഹസിച്ച് ജോയ് മാത്യു

'സ്ഥാനാര്‍ത്ഥിത്വത്തില്‍ സ്വയം ഔചിത്യം പാലിക്കണമായിരുന്നു, പാര്‍ട്ടിയെ കടന്നാക്രമിക്കുന്നത് ഒഴിവാക്കാന്‍ നടപടി വേണമായിരുന്നു' എം വി ഗോവിന്ദന് പരോക്ഷവിമര്‍ശനവുമായി എം എ ബേബി

പ്രണയം നിരസിച്ച 16കാരിയെ കുത്തിപരിക്കേൽപ്പിച്ചു; കഴുത്തിന് പരിക്കേറ്റ പെൺകുട്ടി ചികിത്സയില്‍

മഴ മുന്നറിയിപ്പില്‍ മാറ്റം; ഇന്ന് മൂന്ന് ജില്ലകളിലും നാളെ രണ്ട് ജില്ലകളിലും യെല്ലോ അലര്‍ട്ട്

ഇന്‍ഡിഗോ വിമാനത്തിലെ പ്രതിഷേധം; ഇ പി ജയരാജനെതിരെ അന്വേഷണം, കേസ് എഴുതി തള്ളാനാവില്ലെന്ന് കോടതി

‘ശ്രീലേഖ എഴുതിയത് മുൻപ് വായിച്ചിട്ടില്ല, കഥയുമായി ഒരു സാമ്യവുമില്ല'; കഥ മോഷ്‌ടിച്ചെന്ന ആരോപണം തള്ളി ദൃഢം സിനിമയുടെ സംവിധായകൻ