നാല് ദേശീയ പുരസ്‌കാരം നേടിയ ഒരേയൊരു നടി ഞാനാണെന്ന് അറിയാത്തത് പോലെ..; ആമിര്‍ ഖാന് എതിരെ കങ്കണ

ആമിര്‍ ഖാനെ പരിഹസിച്ച് നടി കങ്കണ റണാവത്. എഴുത്തുകാരിയും നോവലിസ്റ്റുമായ ശോഭ ഡേയുടെ പുസ്തക പ്രകാശന ചടങ്ങിനിടെ തന്റം പേര് പറയാതിരിക്കാന്‍ ആമിര്‍ പരിശ്രമിക്കുകയായിരുന്നു എന്നാണ് കങ്കണ പറയുന്നത്. തന്റെ ജീവിതം സിനിമയാക്കിയാല്‍ ആരാണ് നന്നായി അവതരിപ്പിക്കുക എന്നായിരുന്നു ശോഭ ആമിറിനോട് ചോദിച്ചത്.

ദീപിക പദുക്കോണ്‍, പ്രിയങ്ക ചോപ്ര, ആലിയ ഭട്ട് എന്നിവരുടെ പേരുകളാണ് ആമിര്‍ പറഞ്ഞത്. ഇതിനിടയില്‍ കങ്കണയെ കുറിച്ച് ശോഭ സൂചിപ്പിച്ചു. ”അതെ, അവളും അത് നന്നായി ചെയ്യും. കങ്കണ അത് നന്നായി ചെയ്യും. അവള്‍ മികച്ചൊരു നടിയാണ്. വ്യത്യസ്തയായ അഭിനേതാവാണ്” എന്നായിരുന്നു ആമിറിന്റെ മറുപടി.

‘തലൈവി’ സിനിമയിലെ കങ്കണയുടെ അഭിനയത്തെ ശോഭ പ്രശംസിക്കുകയും ചെയ്തു. എന്നാല്‍ ആമിര്‍ തന്റെ പേര് പറയാതിരിക്കാന്‍ പരമാവധി ശ്രമിച്ചുവെന്നാണ് കങ്കണയുടെ വാദം. പുസ്തക പ്രകാശന ചടങ്ങിന്റെ വീഡിയോ പങ്കുവച്ചു കൊണ്ടാണ് കങ്കണ പ്രതികരിച്ചിരിക്കുന്നത്.

”പാവം ആമിര്‍ ഖാന്‍.. മൂന്ന് തവണ ദേശീയ അവാര്‍ഡ് നേടിയ ഒരേയൊരു നടി ഞാനാണെന്ന് അറിയാത്തത് പോലെ നടിക്കാന്‍ അദ്ദേഹം പരമാവധി ശ്രമിച്ചു. അദ്ദേഹം പറഞ്ഞവരില്‍ ഒരാള്‍ക്കു പോലും പുരസ്‌കാരം ലഭിച്ചിട്ടില്ല. നന്ദി..ശോഭ ജീ..എനിക്ക് നിങ്ങളെ ഇഷ്ടമാണ്” എന്നാണ് കങ്കണ ട്വീറ്റ് ചെയ്തിരിക്കുന്നത്.

മൂന്നല്ല നാല് ദേശീയ പുരസ്‌കാരങ്ങള്‍ തനിക്കുണ്ടെന്നും കങ്കണ തിരുത്തി പറയുന്നുണ്ട്. ”ക്ഷമിക്കണം എനിക്ക് ഇതിനകം നാല് ദേശീയ അവാര്‍ഡുകള്‍ ഉണ്ട്, എനിക്ക് എത്രയെണ്ണം ഉണ്ടെന്ന് എനിക്ക് ഓര്‍മ്മയില്ല, ഒരു പത്മശ്രീ എന്റെ ആരാധകര്‍ ഓര്‍മ്മിപ്പിച്ചു” എന്നാണ് കങ്കണ പറയുന്നത്.

Latest Stories

മലയാളത്തിന്റെ സമര നായകന് വിട; സ്മരണകളിരമ്പുന്ന വലിയ ചുടുകാടില്‍ അന്ത്യവിശ്രമം

ബസ് സ്റ്റാന്റില്‍ നിന്ന് സ്‌ഫോടക വസ്തുക്കള്‍ കണ്ടെടുത്തു; അന്വേഷണം ആരംഭിച്ച് ബംഗളൂരു പൊലീസ്

IND vs ENG: "ക്രിക്കറ്റ് അദ്ദേഹത്തിന് രണ്ടാമതൊരു അവസരം നൽകി, പക്ഷേ...": നാലാം ടെസ്റ്റിൽ നിന്നുള്ള സൂപ്പർ താരത്തിന്റെ പുറത്താകലിൽ സഞ്ജയ് മഞ്ജരേക്കർ

വിപ്ലവ സൂര്യന് അന്ത്യാഭിവാദ്യങ്ങളോടെ ജന്മനാട്; റിക്രിയേഷന്‍ ഗ്രൗണ്ടി അണപൊട്ടിയ ജനപ്രവാഹം

ചൈനീസ് പൗരന്മാര്‍ക്ക് ടൂറിസ്റ്റ് വിസ അനുവദിക്കാന്‍ കേന്ദ്ര സര്‍ക്കാര്‍; നടപടി അഞ്ച് വര്‍ഷങ്ങള്‍ക്ക് ശേഷം

ഉപരാഷ്ട്രപതി തിരഞ്ഞെടുപ്പ്; നടപടിക്രമങ്ങള്‍ ആരംഭിച്ചതായി കേന്ദ്ര തിരഞ്ഞെടുപ്പ് കമ്മീഷന്‍

ജന്മദിനത്തിൽ നടിപ്പിൻ നായകനെ കാണാനെത്തി അൻപാന ഫാൻസ്, ആരാധകർക്കൊപ്പം സെൽഫിയെടുത്ത് സൂപ്പർതാരം

കേരളീയ സംരംഭങ്ങള്‍ക്കായി 500 കോടിയുടെ നിക്ഷേപ ഫണ്ടുമായി പ്രവാസി മലയാളി; കേരളത്തിലെ സ്റ്റാര്‍ട്ടപ്പുകളോടൊപ്പം മികച്ച ബിസിനസ് ആശയങ്ങളും വളര്‍ത്താന്‍ സിദ്ധാര്‍ഥ് ബാലചന്ദ്രന്‍

IND vs ENG: യശസ്വി ജയ്‌സ്വാളിന്റെ ബാറ്റ് ഹാൻഡിൽ തകർത്ത് ക്രിസ് വോക്സ്- വീഡിയോ

'എനിക്ക് നിന്നെ അടുത്തറിയണം, വരൂ ഡിന്നറിന് പോകാം', നിർമ്മാതാവിൽ നിന്നുണ്ടായ കാസ്റ്റിങ് കൗച്ച് അനുഭവം തുറന്നുപറഞ്ഞ് നടി കൽക്കി