ഈ വര്‍ഷം ഞാന്‍ ആരെയെങ്കിലും വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ അത് നിങ്ങള്‍ അര്‍ഹിക്കുന്നു; ബോളിവുഡ് സഹൃത്തുക്കളോട് കങ്കണ

പ്രകോപനപരമായ പ്രസ്താവനകളിലൂടെ വാര്‍ത്തകളില്‍ ഇടം നേടാറുള്ള താരമാണ് കങ്കണ റണാവത്ത്. ഇന്‍സ്റ്റഗ്രാം സ്റ്റോറിയായി കങ്കണ ഷെയര്‍ ചെയ്തിരിക്കുന്ന പോസ്റ്റ് ആണിപ്പോള്‍ ചര്‍ച്ച ചെയ്യപ്പെടുന്നത്. തന്റെ ബോളിവുഡ് സുഹൃത്തക്കളോട് പറയാന്‍ ആഗ്രഹിക്കുന്നത് ഇതാണെന്ന് കങ്കണ പോസ്റ്റില്‍ കുറിച്ചു.

സോഷ്യല്‍ മീഡിയയില്‍ പൊട്ടിച്ചിരിപ്പിക്കുന്ന കമന്റുമായി എത്തുന്ന സേവ്യര്‍ എന്ന പ്രൊഫൈലിലെ ഒരു പോസ്റ്റ് പങ്കുവച്ചുകൊണ്ടാണ് നടി രംഗത്തെത്തിയിരിക്കുന്നത്. ”ഈ വര്‍ഷം ആരെയെങ്കിലും ഞാന്‍ വേദനിപ്പിച്ചിട്ടുണ്ടെങ്കില്‍ നിങ്ങള്‍ അത് അര്‍ഹിക്കുന്നു” എന്നാണ് പോസ്റ്റ്.

”ഈ വര്‍ഷം അവസാനിക്കുമ്പോള്‍ എന്റെ ബോളിവുഡ് സുഹൃത്തുക്കളോട് ഇതുപോലെ പറയാന്‍ ഞാന്‍ ആഗ്രഹിക്കുന്നു” എന്നാണ് പോസ്റ്റ് ഷെയര്‍ ചെയ്ത് കങ്കണ കുറിച്ചത്. മറ്റ് ബോളിവുഡ് താരങ്ങള്‍ക്കെതിരെ കങ്കണ നിരന്തരം രംഗത്തെത്താറുണ്ട്.

ആലിയ ഭട്ട്, മഹേഷ് ഭട്ട്, കരണ്‍ ജോഹര്‍, ഹൃത്വിക് റോഷന്‍ എന്നിവര്‍ക്കെതിരെ കങ്കണ രംഗത്തെത്തിയിട്ടുണ്ട്. ആലിയ ഭട്ടിന്റെ ‘ഗംഗുഭായ് കത്യവാടി’ എന്ന സിനിമ റിലീസിന് മുമ്പ് 400 കോടി ചാരമാകും എന്നാണ് കങ്കണ പറഞ്ഞത്. സ്വജനപക്ഷപാതത്തിന്റെ പേരിലും കങ്കണ താരങ്ങള്‍ക്കെതിരെ രംഗത്തെത്താറുണ്ട്.

Latest Stories

നടി കനകലത അന്തരിച്ചു, വിടവാങ്ങിയത് 350ല്‍ അധികം സിനിമകളില്‍ അഭിനയിച്ച പ്രതിഭ

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തിയേറ്ററില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ