ടോം ക്രൂയിസിനേക്കാള്‍ നന്നായി ആക്ഷന്‍ ചെയ്യും, വീണ്ടും വിവാദമായി കങ്കണയുടെ ട്വീറ്റ്; വിമര്‍ശിച്ച് പ്രശാന്ത് ഭൂഷണ്‍

ഓസ്‌കര്‍ ജേതാവായ മെറില്‍ സ്ട്രീപ്പിനേക്കാള്‍ മികച്ച നടി എന്ന് സ്വയം വിശേഷിപ്പിച്ചതിന് ശേഷം, ടോം ക്രൂയിസിനേക്കാള്‍ നന്നായി ആക്ഷന്‍ ചെയ്യുമെന്ന് നടി കങ്കണ റണൗട്ട്. ബ്രേവ് ഹാര്‍ട്ട് അടക്കമുള്ള ഹോളിവുഡ് ചിത്രങ്ങളുടെ ആക്ഷന്‍ സംവിധായകന്‍ തന്നോട് ഇത് പറഞ്ഞിട്ടുണ്ടെന്നും കങ്കണ കുറിച്ചു.

ഇതോടെ കങ്കണയെ പരിഹസിച്ച് പ്രശാന്ത് ഭൂഷണ്‍ അടക്കം നിരവധി പേര്‍ രംഗത്തെത്തി. മണികര്‍ണിക: ക്വീന്‍ ഓഫ് ജാന്‍സി എന്ന ചിത്രത്തില്‍ ഡമ്മി കുതിരയുടെ പുറത്തിരുന്ന് അഭിനയിക്കുന്ന വീഡിയോ പങ്കുവെച്ചാണ് പ്രശാന്ത് ഭൂഷണിന്റെ ട്വീറ്റ്.

പ്രശാന്ത് ഭൂഷണിന് മറുപടിയുമായും കങ്കണ രംഗത്തെത്തി. യഥാര്‍ത്ഥ കുതിരയുടെ പുറത്ത് സവാരി ചെയ്യുന്ന വീഡിയോയാണ് കങ്കണ പങ്കുവെച്ചിരിക്കുന്നത്. സിനിമകളില്‍ ട്രിക്കുകള്‍ ഉപയോഗിച്ചിട്ടുണ്ടെങ്കിലും യഥാര്‍ത്ഥത്തില്‍ തനിക്ക് കുതിരസവാരി ചെയ്യാന്‍ അറിയാം എന്നാണ് കങ്കണയുടെ ട്വീറ്റ്.

തന്നേക്കാള്‍ ബുദ്ധിയും അഭിനയശേഷിയുമുള്ള നടിമാര്‍ ഈ ലോകത്ത് ഉണ്ടെങ്കില്‍ താന്‍ അഹങ്കാരം അവസാനിപ്പിക്കാം എന്നായിരുന്നു കങ്കണ ഇന്നലെ ട്വീറ്റ് ചെയ്തത്. പല തരത്തിലുള്ള കഥാപാത്രങ്ങള്‍ ചെയ്യാന്‍ മെറില്‍ സ്ട്രീപ്പിനോളം കഴിവ് തനിക്കുണ്ട്. ഗാല്‍ ഗഡോട്ടിനെ പോലെ ആക്ഷനും ഗ്ലാമറും ഒരുമിച്ചു ചെയ്യാനും തനിക്ക് കഴിയും എന്നും കങ്കണ പറയുന്നു.

Latest Stories

'അന്‍സിബ മതം മാറ്റാന്‍ ശ്രമിച്ചിട്ടില്ല'; പ്രൊഡക്ഷന്‍ കണ്‍ട്രോളറുടെ മകന്‍ മൊഴി നല്‍കി

'നരേന്ദ്രമോദിയെ വാരിപ്പുണരട്ടെ', രാഹുൽ ഗാന്ധിക്ക് മുന്നിൽ വാരിപ്പുണരാൻ നിന്നുകൊടുക്കുന്ന ആളല്ല പിണറായി: കെ. എൻ. ബാലഗോപാൽ

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ