ഞാന്‍ ഒരാളുമായി പ്രണയത്തിലാണ്..; വെളിപ്പെടുത്തി കങ്കണ, ആളെ കണ്ടെത്തി സോഷ്യല്‍ മീഡിയ

താന്‍ പ്രണയത്തിലാണെന്ന് വെളിപ്പെടുത്തി നടി കങ്കണ റണാവത്ത്. ഈസ്‌മൈട്രിപ്പ് സഹസ്ഥാപകന്‍ നിഷാന്ത് പിറ്റിയുമായി കങ്കണ പ്രണയത്തിലാണെന്ന അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നതിനിടെയാണ് താരത്തിന്റെ വാക്കുകള്‍. താന്‍ പ്രണയത്തിലാണെങ്കിലും നിഷാന്ത് പിറ്റി അല്ല തന്റെ കാമുകന്‍ എന്നും നടി വ്യക്തമാക്കുന്നുണ്ട്.

”നിഷാന്ത് ജി സന്തോഷകരമായ വിവാഹജീവിതം നയിക്കുന്നയാളാണ്. ഞാന്‍ മറ്റൊരാളുമായി പ്രണയത്തിലാണ്. ശരിയായ സമയത്തിനായി കാത്തിരിക്കൂ. ഞങ്ങളെ ദയവുചെയ്ത് കുഴപ്പത്തിലാക്കരുത്. എല്ലാ ദിവസവും ഒരു യുവതിയെ ഒരു പുതിയ പുരുഷനുമായി ബന്ധിപ്പിച്ച് പറയുന്നത് നല്ലതല്ല.”

”പ്രത്യേകിച്ച് അവര്‍ ഒരുമിച്ച് ചിത്രങ്ങള്‍ എടുത്തതിന്റെ പേരില്‍. ഒരിക്കലും ഇങ്ങനെ ചെയ്യരുത്” എന്നാണ് കങ്കണ പറയുന്നത്. അതേസമയം, അയോദ്ധ്യയില്‍ പ്രാണപ്രതിഷ്ഠാ ചടങ്ങുകള്‍ക്ക് എത്തിയപ്പോള്‍ നിഷാന്ത് പിറ്റിക്കൊപ്പം കങ്കണ ഫോട്ടോ എടുത്തിരുന്നു.

പിന്നീട് തിങ്കളാഴ്ച രണ്ടുപേരും ക്ഷേത്രം സന്ദര്‍ശിക്കുകയും ചെയ്തു. ഇത് സോഷ്യല്‍ മീഡിയയില്‍ വ്യാപകമായി പ്രചരിച്ചതോടെയാണ് നിഷാന്തും കങ്കണയും പ്രണയത്തിലാണെന്ന അഭ്യൂഹമുണ്ടായത്. അതേസമയം, നേരത്തെയും കങ്കണ പ്രണയത്തിലാണെന്ന വാര്‍ത്തകള്‍ എത്തിയിരുന്നു.

സലൂണില്‍ നിന്നും ഹെയര്‍സ്റ്റൈലിസ്റ്റ് ലോയിക്കിന്റെ കൈപിടിച്ച് കങ്കണ പുറത്തേക്ക് ഇറങ്ങുന്ന ചിത്രമായിരുന്നു വൈറലായത്. പിന്നീട് ഇത് ഹെയര്‍സ്റ്റൈലിസ്റ്റ് ആണ് തന്റെ കാമുകന്‍ അല്ലെന്ന് വ്യക്തമാക്കി കങ്കണ രംഗത്തെത്തിയിരുന്നു. ‘എമര്‍ജന്‍സി’ ആണ് കങ്കണയുടെതായി അണിയറയില്‍ ഒരുങ്ങുന്ന ചിത്രം.

Latest Stories

എംഎം ഹസനെ തിരുത്തി കെ സുധാകരന്‍; എംഎ ലത്തീഫിനെ തിരിച്ചെടുത്ത നടപടി റദ്ദാക്കി

നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

ജൂണ്‍ നാലിന് കേന്ദ്രത്തില്‍ സര്‍ക്കാരുണ്ടാക്കുമെന്ന് ഉറപ്പിച്ചു പറഞ്ഞു പ്രതിപക്ഷ ഐക്യം; നാല് കഴിഞ്ഞപ്പോള്‍ മുന്നില്‍ 'ഇന്ത്യ' തന്നെ!, അടിയൊഴുക്കിന്റെ ആത്മവിശ്വാസം

നവവധുവിന് മര്‍ദ്ദനമേറ്റ സംഭവം; പന്തീരാങ്കാവ് എസ്എച്ച്ഒയ്ക്ക് സസ്‌പെന്‍ഷന്‍

100 തവണ ഞാൻ ആ താരത്തിന്റെ വീഡിയോ കണ്ടിട്ടുണ്ട്, എന്നിട്ടും അവന്റെ ബോളിങ് എന്നെ പേടിപ്പിക്കുന്നു; രോഹിത് ശർമ്മ പറയുന്നത് ഇങ്ങനെ

കാണാന്‍ ആളില്ല, വമ്പന്‍ റിലീസുകളുമില്ല..; തെലങ്കാനയില്‍ തിയേറ്ററുകള്‍ അടച്ചിടുന്നു

ഡ്രൈവിംഗ് സ്‌കൂള്‍ ഉടമകള്‍ സമരം അവസാനിപ്പിച്ചു; സര്‍ക്കുലറില്‍ മാറ്റങ്ങള്‍ വരുത്തുമെന്ന് കെബി ഗണേഷ്‌കുമാര്‍

പൗരത്വ ഭേദഗതി നിയമം നടപ്പിലാക്കി കേന്ദ്ര സര്‍ക്കാര്‍; പൗരത്വ സര്‍ട്ടിഫിക്കറ്റുകള്‍ വിതരണം ചെയ്തത് 14 പേര്‍ക്ക്

ഇവൻ പുതിയ സ്വിഫ്റ്റിനേക്കാൾ കേമൻ!

എന്ന് പാഡഴിക്കും, കൃത്യമായ ഉത്തരം നൽകി രോഹിത് ശർമ്മ; പറയുന്നത് ഇങ്ങനെ