നെപ്പോട്ടിസം മാഫിയ അര്‍ഹതപ്പെട്ടവരുടെ അവകാശം തട്ടിയെടുക്കുന്നു; രണ്‍ബീറിനെയും ആലിയെയും വിമര്‍ശിച്ച് കങ്കണ

ദാദാസാഹിബ് ഫാല്‍ക്കെ ഇന്റര്‍നാഷണല്‍ ഫിലിം ഫെസ്റ്റിവലില്‍ മികച്ച നടനും നടിക്കുമുള്ള അവാര്‍ഡ് നേടിയ രണ്‍ബീര്‍ കപൂറിനെയും ആലിയ ഭട്ടിനെയും വിമര്‍ശിച്ച് കങ്കണ റണാവത്. ഇവരൊന്നും അവാര്‍ഡ് അര്‍ഹിക്കുന്നില്ല എന്നാണ് കങ്കണ സോഷ്യല്‍ മീഡിയയില്‍ കുറിച്ചിരിക്കുന്നത്.

നെപ്പോട്ടിസം മാഫിയ അര്‍ഹതപ്പെട്ടവരുടെ അവകാശം തട്ടിയെടുക്കുന്നു എന്ന അടിക്കുറിപ്പോടെയാണ് കങ്കണ അവാര്‍ഡിനെതിരെ വിമര്‍ശനമുന്നയിച്ചത്. അവാര്‍ഡിന് അര്‍ഹരെന്ന് താന്‍ കരുതുന്നവരുടെ പേരുകളും കങ്കണ ഇന്‍സ്റ്റഗ്രാമില്‍ പങ്കുവെച്ചു.

”നെപ്പോട്ടിസത്തിന്റെ ഭാഗമായ താരങ്ങളുടെ മക്കള്‍ അവരുടെ മാതാപിതാക്കളുടെ പേരും ബന്ധങ്ങളും ഉപയോഗിച്ച് എല്ലാം നേടുന്നു. അവരുടെ മക്കള്‍ക്ക് സിനിമ ലഭിക്കാന്‍ കരണ്‍ ജോഹറിനെ കൂട്ടുപിടിക്കുകയും ചെയ്യുന്നു. അതേസമയം, മറ്റാരുടെയും പിന്തുണയില്ലാതെ ഉയര്‍ന്നുവന്ന താരങ്ങളുടെ കരിയര്‍ നശിപ്പിക്കുകയും ചെയ്യുന്നു.”

”അവര്‍ നേരിടുന്ന പീഡനങ്ങളെക്കുറിച്ച് പരാതിപ്പെട്ടാല്‍ അതൊക്കെ തള്ളിക്കളയും…” എന്നാണ് കങ്കണ കുറിച്ചിരിക്കുന്നത്. ഇതിനൊപ്പം അവാര്‍ഡ് കിട്ടേണ്ടിയിരുന്ന താരങ്ങളും പേരും കങ്കണ പങ്കുവച്ചിട്ടുണ്ട്.

മികച്ച നടന്‍ – ഋഷബ് ഷെട്ടി (കാന്താര) മികച്ച നടി- മൃണാല്‍ താക്കൂര്‍ (സീതാരാമം) മികച്ച ചിത്രം – കാന്താര മികച്ച സംവിധായകന്‍- എസ് എസ് രാജമൗലി (ആര്‍ആര്‍ആര്‍) മികച്ച സഹനടന്‍ – അനുപം ഖേര്‍ (കശ്മീര്‍ ഫയല്‍സ്) മികച്ച സഹനടി- തബു (ഭൂല്‍ ഭുലയ്യ) തുടങ്ങിയവരുടെ പേരുകളാണ് കങ്കണ പങ്കുവെച്ചത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ