അയാളെ കുത്തിക്കൊല്ലാനാണ് തോന്നിയത്.., നിര്‍മ്മാതാവില്‍ നിന്നും ദുരനുഭവം; വെളിപ്പെടുത്തി കല്‍ക്കി

പ്ലാസ്റ്റിക് സര്‍ജറി ചെയ്യാനാവശ്യപ്പെട്ട നിര്‍മ്മാതാവിനെ തനിക്ക് കുത്തിക്കൊല്ലാന്‍ തോന്നിയിട്ടുണ്ടെന്ന് നടി കല്‍ക്കി കൊച്ചലിന്‍. തന്റെ മുന്‍ കാമുകിയെ കുറിച്ച് സംസാരിച്ചതിനെ ശേഷമാണ്, അവരെ പോലെ തന്നോടും ബോട്ടോക്‌സ് ചെയ്യാനായി ആവശ്യപ്പെട്ടത്. എന്നാല്‍ തന്റെ മുഖത്തെ ചുളിവുകളില്‍ താന്‍ കംഫര്‍ട്ടബിള്‍ ആണ്. തന്റെ മുഖത്ത് ഒന്നും ചെയ്യാന്‍ ഉദ്ദേശിക്കുന്നില്ല എന്നാണ് കല്‍ക്കി പറയുന്നത്.

”നീ കുറച്ച് ഫില്ലര്‍ ചെയ്ത് നിന്റെ ലാഫ്റ്റര്‍ ലൈന്‍ ശരിയാക്കിയാല്‍ മാത്രം മതി എന്ന് ആ നിര്‍മ്മാതാവ് എന്നോട് പറഞ്ഞു. എനിക്ക് അവനെ ഫോര്‍ക്ക് വച്ച് കുത്താനാണ് തോന്നിയത്. പക്ഷെ ഞാന്‍ ആത്മനിയന്ത്രണം പാലിച്ചു. എന്നാല്‍ ഞാന്‍ ചിരിക്കുന്നതും പൊട്ടിച്ചിരിക്കുന്നതുമൊക്കെ കുറയ്ക്കാം എന്ന് മാത്രം പറഞ്ഞു. ഞാന്‍ എന്നും കുറച്ച് തമാശ കൂടി ചേര്‍ത്താണ് ഇതിനോടൊക്കെ പ്രതികരിക്കാറുള്ളത്.”

”ഇത് സംഭവിക്കുമ്പോള്‍ എന്റെ പ്രായം 30കളിലാണ്. അതിനാല്‍ അതൊന്നും ബാധിക്കാത്ത അത്ര ഞാന്‍ അനുഭവിച്ച് കഴിഞ്ഞിരുന്നു. എന്നാല്‍ 20കാരികളോടും ഇത് പറയുന്നുണ്ടെന്ന് എനിക്കറിയാം. അവര്‍ സമ്മര്‍ദ്ധത്തിലാവുകയും തങ്ങളുടെ മുഖം മാറ്റുകയും ചെയ്യും. എന്റെ ശരീരത്തിലെ ചുളിവുകളുടെ കാര്യത്തില്‍ ഞാന്‍ കംഫര്‍ട്ടബിള്‍ ആണ്.”

”എന്റെ മുഖത്ത് ഒന്നും ചെയ്യാന്‍ ആഗ്രഹിക്കുന്നില്ല. മുഖത്തെ ചുളിവുകളില്‍ താന്‍ കംഫര്‍ട്ടബിള്‍ ആണ്. ക്യാമറയ്ക്ക് മുമ്പില്‍ നില്‍ക്കുമ്പോഴും ആ വസ്തുതയെ അംഗീകരിക്കാനും അതില്‍ ഒക്കെയായിരിക്കാനും എനിക്ക് സാധിക്കുന്നുണ്ട്” എന്നാണ് കല്‍ക്കി ബിബിസി വേള്‍ഡ് സര്‍വ്വീസ് പോഡ്കാസ്റ്റില്‍ പ്രതികരിച്ചത്.

അതേസമയം, ദേവ് ഡി എന്ന ചിത്രത്തിലൂടെയാണ് കല്‍ക്കി ബോളിവുഡില്‍ അരങ്ങേറ്റം കുറിക്കുന്നത്. നേസിപ്പായ എന്ന തമിഴ് ചിത്രത്തിലാണ് കല്‍ക്കി ഒടുവില്‍ പ്രത്യക്ഷപ്പെട്ടത്. എമ്മ ആന്‍ഡ് എയ്ഞ്ചല്‍ എന്ന ചിത്രമാണ് കല്‍ക്കിയുടെതായി ഇനി റിലീസിന് ഒരുങ്ങുന്നത്.

Latest Stories

ബജറ്റ് 2026: ആശമാർക്കും അങ്കണവാടി വർക്കർമാർക്കും ആശ്വാസം, 1000 കൂട്ടി ധനമന്ത്രിയുടെ പ്രഖ്യാപനം; ഹെൽപ്പൽമാർക്ക് 500 രൂപയും വർധിപ്പിച്ചു

Kerala Budget 2026; പ്രധാന പ്രഖ്യാപനങ്ങൾ

'സംസ്ഥാനങ്ങളുടെ സാമ്പത്തിക അധികാരം കേന്ദ്രം കവര്‍ന്നെടുക്കുന്നു'; ബജറ്റ് പ്രസംഗത്തില്‍ കേന്ദ്രത്തെ രൂക്ഷമായി വിമര്‍ശിച്ച് ധനമന്ത്രി

'അപകടത്തിൽപ്പെട്ടവർക്ക് ആദ്യ അഞ്ചു ദിവസം സൗജന്യ ചികിത്സ, തൊഴിലുറപ്പ് പദ്ധതിക്കായി 1000 കോടി'; വമ്പൻ പ്രഖ്യാപനങ്ങളുമായി രണ്ടാം പിണറായി സർക്കാരിൻ്റെ അവസാനത്തെ ബജറ്റ്

'നടന്നത് ദൗര്‍ഭാഗ്യകരമായ അപകടം, രാഷ്ട്രീയവത്ക്കരിക്കരുത്'; അജിത് പവാറിന്റെ മരണത്തില്‍ ശരത് പവാർ

അജിത് പവാറിന്റെ മരണം; അപകട കാരണം കാഴ്ചപരിധി കുറഞ്ഞതാണെന്ന് കേന്ദ്ര വ്യോമയാന മന്ത്രി

ഹേയ് പാകിസ്ഥാൻ, ഓടി രക്ഷപ്പെടൂ, നിങ്ങളുടെ നഖ്‌വിക്ക് തന്നെ ഇന്ത്യയെ ഭയമാണ്, ടൂർണമെന്റിൽ നിന്നും പിന്മാറൂ: കൃഷ്ണമാചാരി ശ്രീകാന്ത്

ക്ഷമിക്കണം സഞ്ജു, ടി-20 ലോകകപ്പിൽ നീ ബെഞ്ചിൽ ഇരിക്കുന്നത് തന്നെയാണ് നല്ലത്; താരത്തിനെതിരെ വൻ ആരാധകരോഷം

'തെളിവ് നശിപ്പിക്കാനോ സാക്ഷികളെ സ്വാധീനിക്കാനോ ശ്രമിക്കരുത്, എല്ലാ ശനിയാഴ്ചയും അന്വേഷണ സംഘത്തിന് മുമ്പാകെ ഹാജരാകണം'; രാഹുൽ മാങ്കൂട്ടത്തിലിന്റെ ജാമ്യം കർശന ഉപാധികളോടെ

'കവർന്നത് ചെമ്പ് പാളികൾ പൊതിഞ്ഞ സ്വർണം, കട്ടിളപാളികൾ മാറ്റിയിട്ടില്ല'; ശാസ്ത്രീയ പരിശോധന ഫലം സ്ഥിരീകരിച്ചുവെന്ന് വിഎസ്എസ്‍സി ശാസ്ത്രജ്‌ഞരുടെ മൊഴി