കിംഗ് ഖാന്റെയും ലേഡി സൂപ്പര്‍ സ്റ്റാറിന്റെയും റൊമാന്‍സ് ട്രെന്‍ഡിംഗില്‍; 'ചലേയ' പാടിയിരിക്കുന്നത് ഇവരൊക്കെ..

ബോളിവുഡ് കിംഗ് ഖാനും ലേഡി സൂപ്പര്‍ സ്റ്റാറും ഒന്നിച്ച ‘ജവാന്‍’ ചിത്രത്തിലെ റൊമാന്റിക് ഗാനം ട്രെന്‍ഡിംഗ് ആകുന്നു. ‘ചലേയ’ എന്ന ഗാനം27 മില്യണ്‍ വ്യൂസ് നേടി ട്രെന്‍ഡിംഗ് ലിസ്റ്റില്‍ ഒന്നാമതായി തുടരുകയാണ് ഗാനം ഇപ്പോള്‍. അനിരുദ്ധ് സംഗീതം നിര്‍വഹിച്ച ഗാനം ആലപിച്ചിരിക്കുന്നത് അര്‍ജിത് സിംഗും ശില്‍പ റാവുവും ചേര്‍ന്നാണ്.

ചിത്രത്തിലെ തന്റെ പ്രിയപ്പെട്ട ഗാനം ചലേയ ആണെന്ന് കഴിഞ്ഞ ദിവസം ഷാരൂഖ് സോഷ്യല്‍ മീഡിയയില്‍ പങ്കുവച്ചിരുന്നു. മൂന്ന് ഭാഷകളിലായി പുറത്തിറങ്ങുന്ന ഗാനത്തിന്റെ തമിഴ് പതിപ്പ് പ്രിയ മാലിക്കിനൊപ്പം ചേര്‍ന്നു പാടിയിരിക്കുന്നത് സംഗീത സംവിധായകന്‍ അനിരുദ്ധ് തന്നെയാണ്.

തെലുങ്കു വേര്‍ഷന്‍ പാടിയിരിക്കുന്നത് ആദിത്യ ആര്‍.കെയും പ്രിയ മാലിയും ചേര്‍ന്നാണ്. കഴിഞ്ഞ ആഴ്ച പുറത്തിറങ്ങിയ ജവാനിലെ ആദ്യ ഗാനം സിന്ദാ ബന്ദ ആരാധകര്‍ക്കിടയില്‍ തരംഗമായിരുന്നു. അറ്റ്‌ലി സംവിധാനം ചെയ്യുന്ന ചിത്രം റെഡ് ചില്ലീസിന്റെ ബാനറില്‍ ഗൗരി ഖാനാണ് നിര്‍മിക്കുന്നത്.

വിജയ് സേതുപതിയാണ് ചിത്രത്തില്‍ വില്ലനാകുന്നത്. പ്രിയാമണി, യോഗി ബാബു എന്നിവരും ചിത്രത്തില്‍ പ്രധാനവേഷത്തില്‍ എത്തുന്നുണ്ട്. കാമിയോ റോളില്‍ ദീപിക പദുകോണും സിനിമയുടെ ഭാഗമാവുന്നുണ്ട്. ചിത്രത്തിന്റെ ടീസറും ഏറെ ശ്രദ്ധ നേടിയിരുന്നു.

അതേസമയം, ആദ്യ ഗാനം സിന്ദാ ബന്ദാ ഡപ്പാം കൂത്ത് സ്റ്റൈലില്‍ ആയിരുന്നു എത്തിയത്. കളര്‍ഫുള്‍ ആയ ഗാനത്തില്‍ ഷാരൂഖിനൊപ്പം പ്രിയമണിയും ചുവടുവയ്ക്കുന്നുണ്ട്. ആയിരത്തിലധികം ഡാന്‍സര്‍മാരാണ് ഗാനത്തില്‍ പങ്കെടുത്തത്. 15 കോടി രൂപയാണ് ഗാനത്തിന് മാത്രം ചിലവാക്കിയത്.

Latest Stories

'ചങ്കുറപ്പോടെ വിധിയെഴുതിയതിന് വീണ്ടും ഒരു സല്യൂട്ട്, എത്ര വൈകിയാലും സത്യത്തെ എല്ലാ കാലത്തേക്കും മൂടിവെക്കാൻ ആർക്കുമാവില്ല'; ജഡ്ജിയെ പ്രശംസിച്ച് സംവിധായകൻ വ്യാസൻ

നടിയെ ആക്രമിച്ച കേസ്; പ്രോസിക്യൂഷന്‍ ഹൈക്കോടതിയിലേക്ക്‌

'പിന്തുണച്ചവർക്ക് നന്ദി, കള്ളക്കഥ കോടതിയിൽ തകർന്ന് വീണു'; യഥാർത്ഥ ഗൂഢാലോചന തനിക്കെതിരെയായിരുന്നുവെന്ന് ദിലീപ്

'അവൾക്കൊപ്പം'; നടിയെ ആക്രമിച്ച കേസിൽ അതിജീവിതയെ പിന്തുണച്ച് റിമ കല്ലിങ്കൽ

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിട്ടു, ഒന്ന് മുതൽ 6 വരെ പ്രതികൾ മാത്രം കുറ്റക്കാർ; വിധി പന്ത്രണ്ടിന്

നടിയെ ആക്രമിച്ച കേസ്; ബലാത്സംഗം തെളിഞ്ഞു, പൾസർ സുനി അടക്കം 6 പ്രതികൾ കുറ്റക്കാർ

പള്‍സര്‍ സുനി, ദിലീപ് ഉൾപ്പടെ പ്രതികൾ കോടതിയിൽ, നീതി പ്രതീക്ഷയിൽ അതിജീവിത; നടിയെ ആക്രമിച്ച കേസിൽ വിധി കാത്ത് കേരളം

തൃശൂരിൽ കാട്ടാന ആക്രമണം; 70കാരന് ദാരുണാന്ത്യം

‘കാവ്യയുമായുള്ള ബന്ധം തന്നെ ആദ്യം അറിയിച്ചത് അതിജീവിതയെന്ന് ദിലീപ് സംശയിച്ചിരുന്നു’; മഞ്ജു വാര്യരുടെ മൊഴി കേസില്‍ നിര്‍ണായകമാകും

നീതി കിട്ടുമെന്ന പ്രതീക്ഷയിൽ അതിജീവിത, ദിലീപ് ഉൾപ്പെടെയുള്ള പ്രതികൾ ഹാജരാകും; കോളിളക്കം സൃഷ്‌ടിച്ച കേസിന്റെ വിധി ഇന്ന്