അമ്മ ഉണ്ടായിരുന്നപ്പോള്‍ തികച്ചും വ്യത്യസ്തയായ ഒരാളായിരുന്നു ഞാൻ... ജീവിതം സ്വപ്‌നതുല്ല്യം; ജാൻവി കപൂർ

ബാല താരമായെത്തി ബോളിവുഡിൽ തന്റെതായ ഇടം കണ്ടെത്തിയ താരമായിരുന്നു ശ്രീദേവി. അമ്മയെ പോലെ തന്നെ മകൾ ജാൻവി കപൂറും ബോളിവുഡിലെ യുവനടിമാരിൽ മുൻനിരയിലാണ്. ഇപ്പോഴിത തന്റെ അമ്മയെ കുറിച്ചുളള ജാന്‍വിയുടെ വാക്കുകളാണ് ശ്രദ്ധ നേടുന്നത്.

കരണ്‍ ജോഹര്‍ അവതാരകനായി എത്തുന്ന ‘കോഫി വിത്ത് കരണ്‍ ചാറ്റ്’ ഷോയിലാണ് ജാന്‍വി അമ്മയുടെ ഓര്‍മകള്‍ പങ്കുവച്ചത്.അമ്മ ഉണ്ടായിരുന്നപ്പോള്‍ തികച്ചും വ്യത്യസ്തയായ ഒരാളായിരുന്നു താനെന്നും,. അന്നത്തെ ജീവിതം സ്വപ്‌ന തുല്ല്യമായിരുന്നു. ഒരു ഫാന്റസിയിലാണ് ഞങ്ങള്‍ ജീവിച്ചിരുന്നതെന്നു ജാന്‍വി പറഞ്ഞു.

തന്റെ സഹോദരങ്ങളായ അര്‍ജുന്‍ കപൂര്‍, അന്‍ശുല കപൂര്‍ എന്നിവരുമായുളള ആത്മബന്ധത്തെ കുറിച്ചും നടി പറഞ്ഞു.“അൻഷുല ദീദിയും അർജുൻ ഭയ്യയും ഇല്ലായിരുന്നെങ്കിൽ അതിലൂടെ കടന്നുപോകുക അസാധ്യമായിരിക്കുമായിരുന്നു എന്ന് താൻ കരുതുന്നു.

അമ്മ എന്ന ആ നഷ്ടം നികത്താൻ യാതൊന്നിനും കഴിയില്ല. എന്നാൽ ഇതൊരു പുതിയ ഊർജമാണ്. താൻ ഒരു പുതിയ വ്യക്തിയായി മാറിയെന്നും ജാൻവി കപൂർ കൂട്ടിച്ചേർത്തു. 2018 ലായിരുന്നു നടി ശ്രീദേവി മരിച്ചത്.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ