രണ്ട് തവണ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ട്, പിതാവ് ഒരുപാട് ഉപദ്രവിക്കുമായിരുന്നു; തുറന്നു പറഞ്ഞ് ഉര്‍ഫി

ഫാഷന്‍ ചോയ്‌സുകളിലൂടെയാണ് നടിയും മോഡലുമായ ഉര്‍ഫി ജാവേദ് ശ്രദ്ധ നേടുന്നത്. വസ്ത്രധാരണത്തിന്റെ പേരില്‍ ഒരുപാട് വിമര്‍ശനങ്ങളും താരം കേള്‍ക്കേണ്ടി വരാറുണ്ട്. എങ്കിലും താരത്തിന്റെ സോഷ്യല്‍ മീഡിയ പോസ്റ്റുകള്‍ എല്ലാം വൈറലാകാറുണ്ട്. തന്റെ ജീവിതത്തെ കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ഉര്‍ഫി ഇപ്പോള്‍.

രണ്ട് തവണ താന്‍ ആത്മഹത്യയ്ക്ക് ശ്രമിച്ചിട്ടുണ്ട് എന്നാണ് ഉര്‍ഫി വെളിപ്പെടുത്തിയിരിക്കുന്നത്. തന്റെ കുട്ടിക്കാലം ഏറെ ബുദ്ധിമുട്ട് നിറഞ്ഞതായിരുന്നു. തന്നെയും അമ്മയെയും സഹോദരങ്ങളെയും പിതാവ് ശാരീരികമായി ഉപദ്രവിച്ചിരുന്നു എന്നാണ് ഉര്‍ഫി പറയുന്നത്.

ലഖ്‌നൗവിലെ ഒരു യഥാസ്ഥിതിക കുടുംബത്തിലാണ് ഉര്‍ഫി ജനിച്ചത്. അഞ്ച് മക്കളില്‍ രണ്ടാമത്തെ കുട്ടിയായിരുന്നു ഉര്‍ഫി. പിതാവ് ഒരുപാട് ഉപദ്രവിക്കുമായിരുന്നു എന്നാണ് ഉര്‍ഫി പറയുന്നത്. ”അമ്മയെ അടക്കം അച്ഛന്‍ ഒരുപാട് അടിക്കുമായിരുന്നു. രണ്ട് തവണ ഞാന്‍ ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചിരുന്നു.”

”വല്ലപ്പോഴും മാത്രമേ ഞാന്‍ ആ വീട്ടില്‍ നിന്നും പുറത്തിറങ്ങിയിട്ടുള്ളു. പക്ഷെ ഞാന്‍ ഒരുപാട് ടിവി കാണുമായിരുന്നു. എനിക്ക് എപ്പോഴും ഫാഷനില്‍ താല്‍പര്യമുണ്ടായിരുന്നു. ഫാഷനില്‍ വലിയ പരിജ്ഞാനം ഒന്നുമില്ല. എന്നാല്‍ ഞാന്‍ എന്താണ് ധരിക്കാന്‍ ആഗ്രഹിക്കുന്നതെന്ന് എനിക്കറിയാമായിരുന്നു.”

”ഏറ്റവും മികച്ചതായും ഏറ്റവും വ്യത്യസ്തമായും വസ്ത്രം ധരിക്കാന്‍ ഞാന്‍ ആഗ്രഹിച്ചിരുന്നു. എങ്ങനെയാണെന്ന് വച്ചാല്‍ ഇപ്പോള്‍ ഒരു പാര്‍ട്ടിക്ക് പോകുമ്പോള്‍ എല്ലാവരും എന്നെ തിരിഞ്ഞ് നോക്കുന്നത് പോലെ” എന്നാണ് ഉര്‍ഫി ഡേര്‍ട്ടി മാഗസിന് നല്‍കിയ അഭിമുഖത്തില്‍ പറയുന്നത്.

Latest Stories

കഴിവുള്ളവരെ സ്ഥാനാര്‍ത്ഥിയാക്കണം; കോണ്‍ഗ്രസ് മതവും ജാതിയും നോക്കിയാണ് സ്ഥാനമാനങ്ങള്‍ നല്‍കുന്നതെന്ന് ധര്‍മജന്‍ ബോള്‍ഗാട്ടി

നിലമ്പൂരില്‍ ഇടത് വോട്ടുകള്‍ പിവി അന്‍വറിന് ലഭിച്ചു; നിലപാടില്‍ മലക്കം മറിഞ്ഞ് എംവി ഗോവിന്ദന്‍

സോഷ്യലിസവും മതേതരത്വവും ഒഴിവാക്കണം; മനു സ്മൃതിയല്ല ഭരണഘടനയാണ് ഇന്ത്യന്‍ റിപ്പബ്ലിക്കിന്റെ ആധാരശിലയെന്ന് മുഖ്യമന്ത്രി

നൂറ്റാണ്ടുകള്‍ക്ക് മുന്‍പുള്ള കാഴ്ചപ്പാടുകള്‍, എതിര്‍ക്കുന്നവര്‍ ഒറ്റപ്പെടും; സൂംബ ഡാന്‍സില്‍ നിന്ന് പിന്നോട്ടില്ലെന്ന് ആര്‍ ബിന്ദു

അന്ന് ദിലീപിന്റെ നായികയാക്കിയില്ല ; ഇന്ന് കോടികൾ വാങ്ങുന്ന സൂപ്പർ താരം !

പി വി അന്‍വറിനെ യുഡിഎഫിൽ എടുക്കണം; രാഷ്ട്രീയകാര്യ സമിതി യോഗത്തിൽ ആവശ്യം ഉന്നയിച്ച് കെ സുധാകരന്‍

എല്ലാ മതങ്ങളുമായി ബന്ധപ്പെട്ടും ഇതേ അപകടസാധ്യതയുണ്ട്, നാളെ കഥാപാത്രങ്ങൾക്ക് പേരിന് പകരം നമ്പറിടേണ്ടി വരുന്ന അവസ്ഥ വന്നേക്കാം : രഞ്ജി പണിക്കർ

'യുഡിഎഫ് പ്രവേശനം ചർച്ചയാക്കി സമയം കളയാനില്ല'; പുതിയ രാഷ്ട്രീയ മുന്നണിയുണ്ടാക്കി തദ്ദേശ തിരഞ്ഞെടുപ്പ് നേരിടുമെന്ന് പി വി അൻവർ

സ്ഥിരം വിസിമാരുടെ അഭാവം; ഉന്നത വിദ്യാഭ്യാസത്തിന് ഹാനികരം; സര്‍ക്കാരിനും ഗവര്‍ണര്‍ക്കും ഹൈക്കോടതിയുടെ വിമര്‍ശനം

ആഗോള സൈനികച്ചെലവുകള്‍ ഉയരുന്നു; ആഗോള ദാരിദ്ര്യവും