സോനു സൂദ് തിരഞ്ഞെടുപ്പില്‍ മത്സരിക്കണം, പ്രധാനമന്ത്രി ആകണം, ഞാന്‍ വോട്ട് ചെയ്യും: ഹുമ ഖുറേഷി

സോനു സൂദ് പ്രധാനമന്ത്രിയായി കാണാന്‍ താന്‍ ആഗ്രഹിക്കുന്നുവെന്ന് നടി ഹുമ ഖുറേഷി. കോവിഡ് കാലത്ത് സോനു ചെയ്യുന്ന കാരുണ്യ പ്രവര്‍ത്തനങ്ങളെ എല്ലാം പ്രശംസിച്ചു കൊണ്ടാണ് ഹുമ ഖുറേഷി സംസാരിച്ചത്. ഏത് ബോളിവുഡ് നടനാണ് നല്ല രാഷ്ട്രീയക്കാരന്‍ ആകാന്‍ കഴിയുക എന്ന ചോദ്യത്തിന് ബോളിവുഡ് ഹംഗാമയ്ക്ക് ആണ് ഹുമ മറുപടി കൊടുത്തത്.

“”സത്യസന്ധമായി പറയട്ടെ, സോനു സൂദ് തിരഞ്ഞെടുപ്പില്‍ മത്സരിക്കണം. ഞാന്‍ അദ്ദേഹത്തിന് വോട്ടു ചെയ്യും. പ്രധാനമന്ത്രി പദത്തില്‍ സോനു എത്തുന്നത് കാണാന്‍ ഞാന്‍ ആഗ്രഹിക്കുന്നു. അത് മഹത്തരമായിരിക്കും, അല്ലേ?”” എന്നാണ് ഹുമ ഖുറേഷി പറയുന്നത്.

കോവിഡ് മഹാമാരിക്കിടെ പ്രതിസന്ധിയിലായവര്‍ക്ക് കൈത്താങ്ങായ താരമാണ് സോനു സൂദ്. കോവിഡ് ഒന്നാം തരംഗത്തില്‍ നിരവധി ഇതര സംസ്ഥാന തൊഴിലാളികളെയാണ് ബസ്, ട്രെയ്ന്‍, ഫ്ളൈറ്റ് ഏര്‍പ്പെടുത്തി സോനു നാടുകളിലേക്ക് അയച്ചത്. കോവിഡ് മുന്‍ നിര പോരാളികള്‍ക്കായി ഭക്ഷണവും താമസ സൗകര്യവും താരം ഒരുക്കിയിരുന്നു.

രണ്ടാം തരംഗത്തില്‍ രാജ്യ വ്യാപകമായി ഓക്സിജന്‍ സിലിണ്ടറുകള്‍ എത്തിച്ചും നടന്‍ വാര്‍ത്തകളില്‍ നിറഞ്ഞു. രാജ്യത്തെ പ്രധാന നഗരങ്ങളില്‍ സോനുവിന്റെ പേരില്‍ ചാരിറ്റി സംഘങ്ങളും പ്രവര്‍ത്തിക്കുന്നുണ്ട്. ഏപ്രിലില്‍ താരത്തിനും കോവിഡ് ബാധിച്ചിരുന്നു.

Latest Stories

റിലീസ് ചെയ്യാന്‍ തടസങ്ങള്‍? 'ഇന്ത്യന്‍ 2' ഇനിയും വൈകും; ജൂണില്‍ റിലീസ് നടക്കില്ല

വീട്ടുജോലിക്കാരിയെ പീഡിപ്പിച്ചു; എച്ച് ഡി രേവണ്ണ എംഎല്‍എയെ അറസ്റ്റ് ചെയ്ത് പൊലീസ്; പിടികൂടിയത് മുന്‍പ്രധാനമന്ത്രിയുടെ വീട്ടില്‍ നിന്നും

കോടതി നിലപാട് കടുപ്പിച്ചു; കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവിനുമെതിരെ പൊലീസ് കേസെടുത്തു; അഞ്ച് പ്രതികള്‍

അമ്പത് തവണയെങ്കിലും ഈ സിനിമ കണ്ടിട്ടുണ്ട്, രാജ്യത്തിന്റെ അഭിമാനം..; 'മണിച്ചിത്രത്താഴി'നെ പുകഴ്ത്തി സെല്‍വരാഘവന്‍

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ

വൈദ്യസഹായമില്ലാതെ പ്രസവിച്ചതുകൊണ്ട് അണുബാധ; യുവതി ഐസിയുവിൽ

മുകുന്ദൻ ഉണ്ണിക്ക് ശേഷം വീണ്ടും അഭിനവ് സുന്ദർ നായക്; കൂടെ നസ്‌ലെനും; 'മോളിവുഡ് ടൈംസ്' ടൈറ്റിൽ പോസ്റ്റർ പുറത്ത്