ധനുഷ് വീണ്ടും ബോളിവുഡിലേക്ക്; ഒന്നിക്കുന്നത് ഹൃത്വിക്കിനും സാറയ്ക്കുമൊപ്പം

ആനന്ദ് എല്‍. റായിയുടെ രാഝന എന്ന ചിത്രത്തിലൂടെയായിരുന്നു ധനുഷിന്റെ ബോളിവുഡ് അരങ്ങേറ്റം. ഇപ്പോഴിതാ ആനന്ദിന്റെ മറ്റൊരു ചിത്രത്തിലൂടെ വീണ്ടും ധനുഷ് ബോളിവുഡിലേക്ക് എത്തുകയാണ്. പുതിയ ചിത്രത്തില്‍ ഹൃത്വിക് റോഷനും സാറ അലി ഖാനും മൊപ്പമാണ് ധനുഷും പ്രധാന വേഷത്തിലെത്തുന്നത്.

ഇതാദ്യമായാണ് ഋത്വിക് റോഷന്‍, സാറാ അലിഖാന്‍ എന്നിവര്‍ക്കൊപ്പം ആനന്ദ് എല്‍. റായ് ഒന്നിക്കുന്നത്. ചിത്രത്തിന്റെ പേരോ കഥയോ കഥാപാത്രങ്ങളുടെ കൂടുതല്‍ വിവരങ്ങളോ അണിയറപ്രവര്‍ത്തകര്‍ ഇതുവരെ പുറത്തു വിട്ടിട്ടില്ല. ആരുടെ നായികയായാവും സാറാ എത്തുന്നതെന്നും വ്യക്തമല്ല. ചിത്രത്തിന്റെ കൂടുതല്‍ വിവരങ്ങള്‍ ഉടന്‍ തന്നെ പ്രഖ്യാപിക്കുമെന്ന് ആനന്ദ് എല്‍. റായ് പറഞ്ഞു.

കളര്‍ യെല്ലോ ഫിലിംസ് ആണ് ചിത്രം നിര്‍മ്മിക്കുന്നത്. അസുരനാണ് ധനുഷിന്റെ പുതിയ തമിഴ് ചിത്രം. അസുരനില്‍ മഞ്ജു വാര്യരാണ് നായിക. ഗണിത ശാസ്ത്രജ്ഞന്‍ ആനന്ദ് കുമാറിന്റെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ സൂപ്പര്‍ 30 യാണ് ഏറ്റവും ഒടുവില്‍ പുറത്തിറങ്ങിയ ഹൃത്വിക് ചിത്രം.

Latest Stories

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി

വിരാട് കോഹ്ലിയാണ് തന്ത്രങ്ങൾ പറഞ്ഞു തരുന്നത്, അതുകൊണ്ട് തന്നെ വിക്കറ്റുകളും ലഭിക്കുന്നുണ്ട്: ഭുവനേശ്വർ കുമാർ

11 മണിക്കുള്ളിൽ ഡിജെ പാർട്ടികൾ അവസാനിപ്പിക്കാൻ നിർദേശം; കൊച്ചി സെന്‍ട്രല്‍ സബ് ഡിവിഷന്‍ പരിധിയില്‍ നിയന്ത്രണം

ഭുവിയെ ടീമിൽ എടുക്കാത്തത് അവന്റെ നഷ്ടമല്ല ഇന്ത്യയുടെ നഷ്ടമാണ്; തുറന്നടിച്ച് കെ ശ്രീകാന്ത്