സുനൈനയെ വീട്ടില്‍ നിന്ന് പുറത്താക്കിയത് മുസ്ലിം ചെറുപ്പക്കാരനെ പ്രണയിച്ചതിന്റെ പേരില്‍; ഹൃത്വിക് റോഷനും പിതാവും ചേര്‍ന്ന് മര്‍ദ്ദിച്ചെന്നും വെളിപ്പെടുത്തല്‍

വീട്ടില്‍ നിന്ന് ഹോട്ടലിലേക്ക് താന്‍ താമസം മാറേണ്ടതായി വന്നെന്നും ജീവിതം നരകമാണെന്നും ബോളിവുഡ് നടന്‍ ഹൃത്വിക് റോഷന്റെ സഹോദരി തുറന്നു പറഞ്ഞത് വലിയ വിവാദമായിരുന്നു. ഹൃത്വിക് ആണ് സുനൈനയെ വീട്ടില്‍ നിന്ന് പുറത്താക്കിയതെന്ന് വാര്‍ത്തകള്‍ വന്നിരുന്നു. ഇതിനെ അനുകൂലിച്ച് നടന്റെ മുന്‍ കാമുകി കങ്കണയും രംഗത്തെത്തി. ഇപ്പോഴിതാ സുനൈനയെ ഹൃത്വിക്കും വീട്ടുകാരും ചേര്‍ന്ന് പുറത്താക്കിയത് ഒരു മുസ്ലിം ചെറുപ്പക്കാരനെ പ്രണയിച്ചതിന്റെ പേരിലാണെന്ന് വെളിപ്പെടുത്തിയിരിക്കുകയാണ് കങ്കണയുടെ സഹോദരി രംഗോലി.

“ഡല്‍ഹിയിലുള്ള ഒരു മുസ്ല ിംചെറുപ്പക്കാരനുമായി പ്രണയത്തിലായെന്ന കാരണം കൊണ്ടാണ് ഹൃത്വിക്കും പിതാവും ചേര്‍ന്ന് അവളെ മര്‍ദ്ദിക്കുകയും വീടിന് പുറത്താക്കുകയും ചെയ്തത്. കഴിഞ്ഞ ആഴ്ച ഒരു വനിതാ പോലീസുകാരിയെ കൊണ്ടു വന്ന് അവര്‍ സുനൈനയെ ഉപദ്രവിച്ചു. അവളുടെ പിതാവ് മര്‍ദ്ദിക്കുകയും സഹോദരന്‍ അവളെ ജയിലഴിക്കുള്ളില്‍ ആക്കാനും നോക്കുകയാണ്.

അവര്‍ മൂലം എന്തെങ്കിലും ആപത്ത് അവള്‍ക്ക് സംഭവിച്ചു പോകുമോ എന്ന ഭയമുണ്ട് എനിക്ക്. അതുകൊണ്ടാണ് ഈ വെളിപ്പെടുത്തല്‍. കങ്കണയെ ഇടക്കിടയ്ക്ക് ഫോണില്‍ വിളിച്ച് കരയുകയാണ് സുനൈന. എങ്ങനെ അവളെ സഹായിക്കുമെന്ന് ഞങ്ങള്‍ക്ക് അറിയില്ല. അവളുടെ സുരക്ഷയെ കരുതി ഫോണ്‍ നമ്പര്‍ ഞങ്ങള്‍ക്ക് ബ്ലോക്ക് ചെയ്യേണ്ടി വന്നു.” രംഗോലി ട്വിറ്ററില്‍ കുറിച്ചു.

https://twitter.com/Rangoli_A/status/1141203471514816512

https://twitter.com/Rangoli_A/status/1141203693078847488

https://twitter.com/Rangoli_A/status/1141203788746727424

Latest Stories

'കുറ്റം ചെയ്തവർ മാത്രമേ ഇപ്പോൾ ശിക്ഷിക്കപ്പെട്ടിട്ടുള്ളൂ, ആസൂത്രണം ചെയ്തവർ പുറത്ത് പകൽവെളിച്ചത്തിലുണ്ട് എന്നത് ഭയപ്പെടുത്തുന്ന യാഥാർഥ്യമാണ്'; നടിയെ ആക്രമിച്ച കേസിൽ മഞ്ജു വാര്യർ

'വിധിയിൽ അത്ഭുതമില്ല, കോടതിയിലുണ്ടായിരുന്ന വിശ്വാസം നേരത്തെ തന്നെ നഷ്ടപ്പെട്ടിരുന്നു'; നടിയെ ആക്രമിച്ച കേസിൽ അതിജീവിത

'ജനങ്ങൾ ബിജെപിയിൽ അസംതൃപ്തർ, ജനങ്ങൾക്ക് മന്ത്രിമാരിലും മന്ത്രിസഭയിലും വിശ്വാസം നഷ്ടപ്പെട്ടു'; കോൺഗ്രസ്‌ ഭരണഘടനയെ സംരക്ഷിക്കുമെന്ന് പ്രിയങ്ക ഗാന്ധി

'തദ്ദേശ തിരഞ്ഞെടുപ്പ് ഫലം പിണറായിസത്തിനേറ്റ തിരിച്ചടി, പിണറായിയിൽ നിന്ന് ജനം പ്രതീക്ഷിച്ചത് മതേതര നിലപാട്'; പിവി അൻവർ

കെഎസ്ആർടിസി ബസ് വഴിയരികിൽ നിർത്തി ഡ്രൈവർ ജീവനൊടുക്കി; സംഭവം തൃശൂരിൽ

'ചെളിയിൽ വിരിയുന്ന രാഷ്ട്രീയം, കേരള പ്രാദേശികതല തെരഞ്ഞെടുപ്പ് ഫലം നൽകുന്ന പാഠം'; മിനി മോഹൻ

'ഒരിഞ്ച് പിന്നോട്ടില്ല'; തിരഞ്ഞെടുപ്പ് തോൽവിയിലെ വിമർശനങ്ങളിൽ പ്രതികരണവുമായി ആര്യാ രാജേന്ദ്രൻ

'വിസി നിയമന അധികാരം ചാൻസലർക്ക്, വിസിയെ കോടതി തീരുമാനിക്കാം എന്നത് ശരിയല്ല'; സുപ്രീം കോടതി ഉത്തരവിനെതിരെ ഗവർണർ

'ബാലചന്ദ്രകുമാറിന്‍റെ വെളിപ്പെടുത്തൽ വിശ്വാസയോഗ്യമല്ല'; നടിയെ ആക്രമിച്ച കേസിൽ വിധിന്യായത്തിലെ കൂടുതൽ വിവരങ്ങൾ പുറത്ത്

'ഇത് പത്ത് വർഷം ഭരണത്തിന് പുറത്തു നിന്നിട്ടുള്ള വിജയം, ഇത്രമാത്രം വെറുപ്പ് സമ്പാദിച്ച ഒരു സർക്കാർ വേറെ ഇല്ല'; തിരഞ്ഞെടുപ്പ് വിജയത്തിൽ പ്രവർത്തകരെ അഭിനന്ദിച്ച് കെ സി വേണുഗോപാൽ