ഏഴ് വര്‍ഷം പിണങ്ങി, ജൂഹിയോട് സംസാരിച്ചില്ല, അതും നിസാര പ്രശ്‌നത്തിന്.. ഡിവോഴ്‌സിന് ശേഷം സൗഹൃദം മനസിലായി: ആമിര്‍ ഖാന്‍

ഒരു കാലത്ത് അടുത്ത സുഹൃത്തുക്കള്‍ ആയിരുന്നുവെങ്കിലും പിന്നീട് ശത്രുക്കളായി മാറിയ താരങ്ങളാണ് ആമിര്‍ ഖാനും ജൂഹി ചൗളയും. ഇരുവരുടെയും പിണക്കങ്ങളും പിന്നീടുള്ള ഇണക്കവും ഏറെ ശ്രദ്ധ നേടിയിരുന്നു. ജൂഹി ചൗളയുമായി ഉണ്ടായിരുന്ന ഏഴ് വര്‍ഷത്തെ പിണക്കം അവസാനിപ്പിച്ചതും, മുന്‍ ഭാര്യ റീന ദത്ത അതിന് മുന്‍കൈ എടുത്തതിനെയും കുറിച്ച് തുറന്നു പറഞ്ഞിരിക്കുകയാണ് ആമിര്‍ ഇപ്പോള്‍.

”എന്റെ ഏറ്റവും വലിയ പോരായ്മകളില്‍ ഒന്നാണിത്. എനിക്ക് വിയോജിപ്പുള്ള വ്യക്തിയോട് ക്ഷമിക്കുക എന്നത് എനിക്ക് വളരെയധികം മനോവേദനയുണ്ടാക്കുന്ന കാര്യമാണ്. ജൂഹിയും ഞാനും തമ്മില്‍ ഒരു വഴക്ക് ഉണ്ടായി, ഏഴ് വര്‍ഷത്തോളം അത് തുടരുകയും ചെയ്തു. ഒന്നിച്ച് വര്‍ക്ക് ചെയ്തിട്ട് പോലും ഏഴ് വര്‍ഷത്തോളം ഞാന്‍ ജൂഹിയോട് സംസാരിച്ചില്ല.”

”ഒരു നിസാര കാര്യത്തിന് ആയിരുന്നു ഞാന്‍ അവളോട് വഴക്കിട്ടത്. അതില്‍ റീന ഇടപെട്ടു. ‘നിങ്ങള്‍ എന്തിനാാണ് ഇങ്ങനെ പെരുമാറുന്നത്? അവരെ കണ്ട് ഈ വഴക്ക് അവസാനിപ്പിക്കണം’ എന്ന് റീന എന്നോട് പറഞ്ഞു. ഞാന്‍ തലകുലുക്കി സമ്മതിച്ചു” എന്നാണ് ആമിര്‍ ഖാന്‍ ഒരു അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്.

1997ല്‍ പുറത്തിറങ്ങിയ ഇഷ്‌ക് എന്ന ചിത്രത്തിന്റെ ഷൂട്ടിനിടെയാണ് ആമിര്‍ ജൂഹിയുമായി പിണക്കത്തിലാകുന്നത്. ”റീനയും ഞാനും ഡിവോഴ്‌സ് ആകുന്ന സമയത്ത് ജൂഹി വിളിക്കുകയും കാണണമെന്ന് പറയുകയുമായിരുന്നു. ഞാനും റീനയുമായി ജൂഹിക്ക് അടുത്ത ബന്ധമുണ്ടായിരുന്നു. ഞങ്ങള്‍ തമ്മിലുള്ള പ്രശ്‌നങ്ങള്‍ തീര്‍ക്കാന്‍ അവള്‍ ആഗ്രഹിച്ചു.”

”ഞാന്‍ ഫോണ്‍ എടുക്കില്ലെന്ന് ജൂഹിക്ക് അറിയാമായിരുന്നു, എന്നിട്ടും അവള്‍ വിളിച്ചു.അത് എന്നെ സ്പര്‍ശിച്ചു. പിണക്കമൊന്നും ഞങ്ങളുടെ സൗഹൃദത്തെ ബാധിച്ചിട്ടില്ലെന്ന് മനസിലായി. പരസ്പരം സംസാരിച്ചില്ലെങ്കിലും കരുതല്‍ ഉണ്ടായിരുന്നു” എന്നാണ് ആമിര്‍ ഖാന്‍ പറഞ്ഞത്.

Latest Stories

'അമ്മയെ കൊന്നതാണ്'; തലൈവിയുടെ മരണത്തില്‍ പുനരന്വേഷണം ആവശ്യം, ജയലളിതയുടെ മകളെന്ന അവകാശവാദവുമായി തൃശൂര്‍ സ്വദേശി; 'ഇതുവരേയും രഹസ്യമായി ജീവിക്കേണ്ട സാഹചര്യം'

പതിനെട്ട് ദിവസത്തെ ദൗത്യം പൂർത്തിയാക്കി; ശുഭാംശുവും സംഘവും ഭൂമിയിലേക്ക്

IND vs ENG: റൺ ചേസുകളുടെ രാജാവ് ഇനി ഇല്ല, ഇന്ത്യ പുതിയൊരാളെ കണ്ടെത്തണം: നാസർ‍ ഹുസൈൻ

ഗോവ ഗവർണർ സ്ഥാനത്ത് നിന്ന് പി എസ് ശ്രീധരന്‍ പിള്ളയെ മാറ്റി; അശോക് ഗജപതി രാജു പുതിയ ഗവർണർ

IND vs ENG: "ലോർഡ്‌സിൽ ഇന്ത്യ തോറ്റാൽ അവന്റെ സമയം അവസാനിക്കുമെന്ന് ഞാൻ കരുതുന്നു"; ഇന്ത്യൻ താരത്തെക്കുറിച്ച് മൈക്കൽ വോൺ

IND vs ENG: ലോർഡ്സിൽ അഞ്ചാം ദിവസം അവൻ ഇന്ത്യയുടെ പ്രധാന കളിക്കാരനാകും: അനിൽ കുംബ്ലെ

തിരഞ്ഞെടുപ്പ് അടുത്തപ്പോള്‍ അസാധാരണ നീക്കവുമായി സ്റ്റാലിന്‍ സര്‍ക്കാര്‍; മുതിര്‍ന്ന ഐഎഎസ് ഉദ്യോഗസ്ഥരെ സര്‍ക്കാരിന്റെ ഔദ്യോഗിക വക്താക്കളായി നിയമിച്ചു

IND vs ENG: “അദ്ദേഹമുള്ളപ്പോൾ നമുക്ക് ജയിക്കാൻ കഴിയില്ല”; ആശങ്ക പങ്കുവെച്ച് ആർ അശ്വിൻ

'കുര്യൻ ലക്ഷ്യം വെച്ചത് സംഘടനയുടെ ശാക്തീകരണം'; പരസ്യ വിമർശനത്തിന് പിന്നാലെ പിജെ കുര്യനെ പിന്തുണച്ച് സണ്ണി ജോസഫ്

7 വർഷത്തെ ദാമ്പത്യ ജീവിതം അവസാനിപ്പിക്കുന്നെന്ന് പ്രഖ്യാപിച്ച് സൈന നെഹ്‌വാൾ, കശ്യപ് നെതര്‍ലന്‍ഡ്‌സില്‍ സുഹൃത്തുക്കള്‍ക്കൊപ്പം ആഘോഷത്തില്‍