ഇതുവരെ മിണ്ടാതിരുന്നത് ബഹുമാനം കൊണ്ട്, ആ സിനിമ ഉപേക്ഷിച്ച അദ്ദേഹം അക്ഷയ് കുമാറിനോട് അഭിനയിക്കരുതെന്ന് വരെ പറഞ്ഞു: പ്രിയദര്‍ശനെതിരെ നിര്‍മ്മാതാവ്

പ്രിയദര്‍ശന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ഹിന്ദി ചിത്രം ഹേരാ ഫേരി വിജയമായിരുന്നു. റാംജി റാവു സ്പീക്കിംഗിന്റെ റീമേക്കായിരുന്നു ചിത്രം. എന്നാല്‍ ഹേരാ ഫേരിയുടെ രണ്ടാം ഭാഗം സംവിധാനം ചെയ്തത് അന്തരിച്ച സംവിധായകന്‍ നീരജ് വോറയാണ്. രണ്ടാം ഭാഗത്തെ കുറിച്ച് പ്രിയദര്‍ശന്‍ നടത്തിയ പരാമര്‍ശങ്ങള്‍ വിവാദത്തിന് തുടക്കം കുറിച്ചിരിക്കുകയാണ്.

ഇപ്പോഴിതാ, ചിത്രത്തിന്റെ നിര്‍മ്മാതാവ് ഫിറോസ് നദിയാദ്‌വാല പ്രിയദര്‍ശനെതിരെ രംഗത്തെത്തിയിരിക്കുകയാണ്. ചിത്രത്തിന്റെ രണ്ടാം ഭാഗം വലിച്ചു നീട്ടലാണെന്നും ആ സിനിമയുടെ ആവശ്യമില്ലായിരുന്നു എന്നുമാണ് പ്രിയദര്‍ശന്‍ പറഞ്ഞത്. ഈ പ്രസ്താവകളോടാണ് നിര്‍മ്മാതാവ് പ്രതികരിച്ചിരിക്കുന്നത്. ഇതുവരെ മിണ്ടാതിരുന്നത് പ്രിയനോടുള്ള ബഹുമാനം കൊണ്ടാണ്. സിനിമ വലിയ വിജയമായിരുന്നത് കൊണ്ടും.

പക്ഷെ തന്നേയും അച്ഛനേയും അപമാനിക്കാനുള്ള ഒരവസരവും അദ്ദേഹം നഷ്ടപ്പെടുത്തുന്നില്ല. ആദ്യത്തെ സിനിമ തന്നെ പൂര്‍ത്തിയാക്കാത്ത അദ്ദേഹത്തിന് എങ്ങനെയാണ് രണ്ടാം ഭാഗം സംവിധാനം ചെയ്യാനുള്ള ഓഫര്‍ നിരസിച്ചുവെന്ന് പറയാനാവുക എന്ന് ഫിറോസ് പറയുന്നു. മൂന്ന് മണിക്കൂറും 40 മിനുറ്റും ദൈര്‍ഘ്യമുള്ള സിനിമയാണ് അദ്ദേഹം തന്നത്. സിനിമയില്‍ കൂടുതല്‍ വിഷാദരംഗങ്ങളായിരുന്നു.

ഒരുപാട് തമാശകള്‍ ഡിലീറ്റ് ചെയ്തിരുന്നു. പശ്ചാത്തല സംഗീതം റെക്കോര്‍ഡ് ചെയ്യുമ്പോഴും ഡബ്ബിംഗ് നടക്കുമ്പോഴും അദ്ദേഹം എത്തിയിരുന്നില്ല. പിന്നീട് ചിത്രത്തിലേക്ക് രണ്ട് പാട്ടുകളും കുറച്ച് തമാശകളുമൊക്കെ കൂട്ടിച്ചേര്‍ക്കുകയായിരുന്നു. നീരജ് വോറയാണ് സിനിമ എഡിറ്റ് ചെയ്തത്. സിനിമയിലെ നായകനായ അക്ഷയ് കുമാര്‍ അടക്കമുള്ള താരങ്ങളോട് രണ്ടാം ഭാഗത്തില്‍ അഭിനയിക്കരുതെന്ന് വരെ പ്രിയദര്‍ശന്‍ പറഞ്ഞിരുന്നതായും നിര്‍മ്മാതാവ് പറഞ്ഞു.

Latest Stories

ഹർദീപ് നിജ്ജാർ കൊലപാതകത്തിലെ ഇന്ത്യക്കാരുടെ അറസ്റ്റ്; പ്രതികരിച്ച് എസ് ജയശങ്കർ

IPL 2024: 'ഐപിഎല്‍ ചരിത്രത്തിലെ ഏറ്റവും ഓവര്‍റേറ്റഡ് കളിക്കാരനാണ് അവന്‍': സ്റ്റാര്‍ ബാറ്ററെക്കുറിച്ച് പാര്‍ഥിവ് പട്ടേല്‍

റിലീസ് ചെയ്യാന്‍ തടസങ്ങള്‍? 'ഇന്ത്യന്‍ 2' ഇനിയും വൈകും; ജൂണില്‍ റിലീസ് നടക്കില്ല

വീട്ടുജോലിക്കാരിയെ പീഡിപ്പിച്ചു; എച്ച് ഡി രേവണ്ണ എംഎല്‍എയെ അറസ്റ്റ് ചെയ്ത് പൊലീസ്; പിടികൂടിയത് മുന്‍പ്രധാനമന്ത്രിയുടെ വീട്ടില്‍ നിന്നും

കോടതി നിലപാട് കടുപ്പിച്ചു; കെഎസ്ആര്‍ടിസി ബസ് തടഞ്ഞ സംഭവത്തില്‍ ആര്യ രാജേന്ദ്രനും സച്ചിന്‍ദേവിനുമെതിരെ പൊലീസ് കേസെടുത്തു; അഞ്ച് പ്രതികള്‍

അമ്പത് തവണയെങ്കിലും ഈ സിനിമ കണ്ടിട്ടുണ്ട്, രാജ്യത്തിന്റെ അഭിമാനം..; 'മണിച്ചിത്രത്താഴി'നെ പുകഴ്ത്തി സെല്‍വരാഘവന്‍

ISL FINAL: സ്വന്തം കാണികളുടെ മുന്നിൽ മോഹൻ ബഗാനെ തീർത്തുവിട്ട് മുംബൈ സിറ്റി, നടന്നത് മധുരപ്രതികാരം; കേരള ബ്ലാസ്റ്റേഴ്സിനും സന്തോഷം

ആ താരത്തോട് കോഹ്‌ലിക്ക് എന്തോ ദേഷ്യമുണ്ടെന്ന് ഇന്ന് വ്യക്തമായി, സീസണിൽ രണ്ടാം തവണയും കട്ട കലിപ്പിൽ സൂപ്പർതാരം; ഇവർക്ക് തമ്മിൽ എന്താ പ്രശ്നമെന്ന് ആരാധകർ

IPL 2024: ചെണ്ടകളെന്നൊക്കെ വിളിച്ച് കളിയാക്കിയതല്ലേ, പ്രമുഖർക്ക് സ്വപ്നം പോലും കാണാത്ത നേട്ടം സ്വന്തമാക്കി ആർസിബി; ഇന്ത്യക്ക് സന്തോഷ വാർത്തയും

'മഞ്ഞുമ്മൽ ബോയ്സ്' നിർമ്മാതാക്കളുടെ അറസ്റ്റ് തടഞ്ഞ് ഹൈക്കോടതി; നിർദേശം സൗബിന്റെ മുൻകൂർ ജാമ്യാപേക്ഷയിൽ