എന്റെ കരിനാക്കാണ്, നിങ്ങളുടെ സിനിമകള്‍ ദുരന്തമാകട്ടെ എന്ന് ഞാന്‍ ശപിക്കാറുണ്ട്‌..; തുറന്നു പറഞ്ഞ് ഫറ ഖാന്‍

തന്നോട് മോശമായി പെരുമാറുന്നവരെ താന്‍ ശപിക്കാറുണ്ടെന്ന് ബോളിവുഡ് സംവിധായിക ഫറ ഖാന്‍. ദ കപില്‍ ശര്‍മ്മ ഷോയിലാണ് ഫറ സംസാരിച്ചത്. നേരിട്ട് ആരോടും പ്രതികാരം ചെയ്യില്ല, പകരം സിനിമകള്‍ ഫ്‌ളോപ്പ് ആയി പോകട്ടെ എന്ന് താന്‍ ശപിക്കും എന്നാണ് ഫറ പറയുന്നത്.

”എന്നെ വേദനപ്പിക്കുന്നവരോട് ഞാന്‍ പ്രതികാരം ചെയ്യാറില്ല. പക്ഷെ നിന്റെ തലയില്‍ ഇടിത്തീ വീഴട്ടെ എന്ന് മനസില്‍ പറയും. ആരെങ്കിലും മോശമായി പെരുമാറിയാല്‍ ഞാന്‍ അവരെ ശപിക്കും. എന്റെ കരിനാക്കാണ്, നിങ്ങളുടെ അടുത്ത നാലഞ്ച് സിനിമകള്‍ ദുരന്തമായി പോകട്ട എന്ന് ഞാന്‍ ശപിക്കും.”

”എന്തുകൊണ്ടാണ് കുറേ സിനിമകള്‍ പരാജയപ്പെട്ടതെന്ന് നിങ്ങള്‍ക്ക് ഇപ്പോള്‍ മനസിലായി കാണില്ലേ” എന്നാണ് ഫറ ഖാന്‍ പറയുന്നത്. ഈ ഷോയില്‍ പങ്കെടുത്ത നടന്‍ അനില്‍ കപൂറിനോടും ഇതേ ചോദ്യം കപില്‍ ശര്‍മ്മ ചോദിക്കുന്നുണ്ട്. തെറ്റ് ചെയ്തവരോട് പ്രതികാരം ചെയ്യുമോ അതോ ക്ഷമിക്കുമോ എന്ന ചോദ്യത്തിന് താന്‍ രണ്ടും ചെയ്യും എന്നാണ് അനില്‍ നല്‍കിയ മറുപടി.

അതേസമയം, ഹാപ്പി ന്യൂ ഇയര്‍ ആണ് ഫറയുടെ സംവിധാനത്തില്‍ ഒടുവില്‍ പുറത്തെത്തിയ ചിത്രം. 1987ല്‍ പുറത്തിറങ്ങിയ ജല്‍വ എന്ന ചിത്രത്തില്‍ ഡാന്‍സര്‍ ആയാണ് ഫറയുടെ കരിയറിന്റെ തുടക്കം. ഷാരൂഖ് ചിത്രം ‘മേം ഹൂന്‍ നാ’ ആണ് ആദ്യമായി തിരക്കഥ എഴുതിയ സംവിധാനം ചെയ്ത ചിത്രം.

Latest Stories

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ

'കേന്ദ്രത്തിൻ്റെ തീരുമാനം നടപടിക്രമങ്ങൾ പാലിച്ച്'; ടെലഗ്രാം നിരോധനം ശരിവെച്ച് ഡൽഹി ഹൈക്കോടതി