ടൈഗറിനൊപ്പം പഠാനും, ചിത്രത്തിലെ ബെസ്റ്റ് മുമെന്റ്; തിയേറ്ററില്‍ ആഘോഷമാക്കി ആരാധകര്‍

സല്‍മാന്‍ ഖാന്‍ ചിത്രം ‘ടൈഗര്‍ 3’ ആഘോഷത്തോടെ ഏറ്റെടുത്തിരിക്കുകയാണ് പ്രേക്ഷകര്‍. ചിത്രത്തില്‍ ഷാരൂഖ് ഖാനും ഹൃത്വിക് റോഷനും എത്തുമെന്ന് നേരത്തെ വാര്‍ത്തകള്‍ എത്തിയിരുന്നു. യഷ് രാജ് സ്‌പൈ യൂണിവേഴ്‌സില്‍ എത്തിയ ടൈഗര്‍ 3യിലെ ഷാരൂഖ് ഖാന്റെ സീനുകളാണ് ഇപ്പോള്‍ പ്രേക്ഷകര്‍ ഏറ്റെടുത്തിരിക്കുന്നത്.

ടൈഗര്‍ 3യില്‍ ഗംഭീര ആക്ഷന്‍ സീനുകളാണ് ഷാരൂഖ് ഖാന്. കാമിയോ റോളിലെത്തുന്ന താരത്തിന്റെ വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാകുന്നുണ്ട്. ഷാരൂഖ് ഖാന്റെ ലുക്കിനെ ആരാധകര്‍ അഭിനന്ദിക്കുന്നുമുണ്ട്. ടൈഗറിനൊപ്പം ‘പഠാന്‍’ ആയാണ് ഷാരൂഖ് എത്തിയിരിക്കുന്നത്.

ഷാരൂഖ് ഖാന്റെ ‘പഠാന്’ ശേഷം യഷ് രാജ് ഫിലിംസ് 1000 കോടി പ്രതീക്ഷിക്കുന്ന ചിത്രമാണ് ടൈഗര്‍ 3. കത്രീന കൈഫ് ആണ് ചിത്രത്തില്‍ നായിക. ടൈഗര്‍ സിനിമയുടെ മറ്റു ഭാഗങ്ങളിലും കത്രീന ആയിരുന്നു നായിക. രാജ്യത്തിന് വേണ്ടിയും കുടുംബത്തിന് വേണ്ടിയും പൊരുതുന്ന ടൈഗര്‍ അവിനാഷ് റാത്തോഡ് എന്ന ഇന്ത്യന്‍ ഏജന്റാണ് ചിത്രത്തില്‍.

രേവതി സിനിമയില്‍ പ്രധാന റോളില്‍ എത്തുന്നുണ്ട്. 2012ല്‍ പുറത്തെത്തിയ സല്‍മാന്‍ ഖാന്‍ ചിത്രം ‘ഏക് ഥാ ടൈഗര്‍’ മുതലാണ് വൈആര്‍എഫ് സ്പൈ യൂണിവേഴ്സിന് തുടക്കമിട്ടത്. 2017ല്‍ രണ്ടാം ഭാഗമായി ‘ടൈഗര്‍ സിന്ദാ ഹെ’ എത്തി. ആറ് വര്‍ഷത്തിനിപ്പുറമാണ് ടൈഗര്‍ 3 എത്തിയിരിക്കുന്നത്.

Latest Stories

'സിനിമാപ്രവർത്തകർ വളരെ നാളായി ഉന്നയിച്ചിരുന്ന ആവശ്യം, ആന്റി പൈറസി സെല്ലും ഒരു അനിവാര്യതയായിരുന്നു'; സർക്കാരിന് നന്ദിയെന്ന് നടൻ ടൊവിനോ തോമസ്

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്