ശില്‍പ്പ ഷെട്ടിയുടെയും ഭര്‍ത്താവിന്റെയും 97 കോടിയുടെ സ്വത്ത് പിടിച്ചെടുത്ത് ഇഡി

ബിറ്റ്‌കോയിന്‍ തട്ടിപ്പ് കേസില്‍ ബോളിവുഡ് താരം ശില്‍പ്പ ഷെട്ടിയുടെയും ഭര്‍ത്താവ് രാജ് കുന്ദ്രയുടെയും സ്വത്ത് ഇഡി പിടിച്ചെടുത്തു. 97.79 കോടി രൂപ വില മതിക്കുന്ന സ്വത്ത് ആണ് ഇഡി പിടിച്ചെടുത്തത്. ബിറ്റ് കോയിന്‍ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസിലാണ് നടപടി.

ശില്‍പ്പയുടെ പുനെയിലുള്ള ബംഗ്ലാവ്, ജുഹുവിലുള്ള ഫ്‌ളാറ്റ്, ഇക്വിറ്റി ഓഹരികള്‍ എന്നിവയും പിടിച്ചെടുത്ത സ്വത്തുവകകളില്‍ ഉള്‍പ്പെടുന്നുണ്ട്. ബിറ്റ് കോയിന്‍ ഉപയോഗിച്ച് കള്ളപ്പണം വെളുപ്പിച്ചുവെന്ന കേസിലാണ് നടപടി.

2017ല്‍ ആണ് ബിറ്റ്‌കോയിന്‍ തട്ടിപ്പില്‍ ഇഡി അന്വേഷണം തുടങ്ങിയത്. വ്യാജവാഗ്ദാനം നൽകിയ രാജ് കുന്ദ്ര 2017ൽ 6,600 കോടി രൂപ മൂല്യമുള്ള ബിറ്റ്കോയിനുകൾ ശേഖരിച്ചെന്നാണ് ആരോപണം.

ഗുല്ലിബിലയില്‍ നിന്നും വാരിയബിള്‍ ടെക് എന്ന കമ്പനി വാങ്ങിയ ബിറ്റ് കോയിനുകളില്‍ 285 എണ്ണം രാജ് കുന്ദ്രക്ക് ലഭിച്ചു എന്നാണ് ഇഡി വ്യക്തമാക്കുന്നത്. വിപണിയില്‍ ഇതിന് നിലവില്‍ 150 കോടിയോളം മൂല്യം വരും. ഇതുമായി ബന്ധപ്പെട്ട അന്വേഷണത്തിന് ഒടുവിലാണ് കുന്ദ്രയുടെ സ്വത്തുക്കള്‍ ഇഡി കണ്ടുകെട്ടിയത്.

Latest Stories

ഐപിഎല്‍ 2024: ഒടുവില്‍ 24.75 കോടിയുടെ ലോട്ടറി അടിച്ചു, സണ്‍റൈസേഴ്‌സിനെ വീഴ്ത്തി കൊല്‍ക്കത്ത ഫൈനലില്‍

അഭിപ്രായ വ്യത്യാസമുണ്ട്, പക്ഷേ അതിക്രമം അംഗീകരിക്കാനാവില്ല; സ്വാതി മാലിവാളിനെ പിന്തുണച്ച് ലഫ്. ഗവര്‍ണര്‍ വികെ സക്‌സേന

സംസ്ഥാനത്ത് ഇന്നും നാളെയും കനത്ത മഴ തുടരും; ബീച്ച് യാത്രകള്‍ ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം

ഡ്രൈഡേ ഒഴിവാക്കാന്‍ ആലോചന; തീരുമാനം വരുമാന വര്‍ദ്ധനവ് ലക്ഷ്യമിട്ട്

ആശ്വാസം; അവശ്യമരുന്നുകളുടെ വില കുറച്ച് കേന്ദ്രം

മത്സ്യങ്ങൾ ചത്ത സംഭവം: അന്വേഷണത്തിന് ഉത്തരവിട്ട് ജില്ലാ കളക്ടർ; മലിനീകരണ നിയന്ത്രണ ബോര്‍ഡിന് നിർദേശം

വിദ്യാ‍ർത്ഥി ഷോക്കേറ്റ് മരിച്ച സംഭവം: 5 ലക്ഷം രൂപ അടിയന്തര ധനസഹായം നൽകാൻ സർക്കാർ തീരുമാനം

മേയര്‍ ഉള്‍പ്പെടെയുള്ളവരുടെ ശമ്പളം 50 ശതമാനം വര്‍ദ്ധിപ്പിക്കാന്‍ തീരുമാനം; സാമ്പത്തിക ബാധ്യത സൃഷ്ടിക്കുമെന്ന് വിമര്‍ശനം

ബിജെപിയ്ക്ക് എത്ര സീറ്റ് കിട്ടുമെന്ന് പ്രവചിച്ച് പ്രശാന്ത് കിഷോര്‍; 'പഴയ പകിട്ടില്ല മോദിയ്ക്ക്, പക്ഷേ അത്രയും സീറ്റുകള്‍ ബിജെപി നേടും'

ആകാശച്ചുഴിയിൽപെട്ട് സിംഗപ്പൂർ എയർലൈൻസ് വിമാനം; ഒരു മരണം, മുപ്പത്തിലധികം പേർക്ക് പരിക്ക്