സഹോദരനെയാണോ സ്വര വിവാഹം ചെയ്തത്? പഴയ ട്വീറ്റ് കുത്തിപ്പൊക്കി സോഷ്യല്‍ മീഡിയ, പരിഹാസം

ആരാധകരെ ഞെട്ടിച്ചു കൊണ്ടാണ് താന്‍ വിവാഹിതയായ വിവരം സ്വര ഭാസ്‌കര്‍ പങ്കുവച്ചത്. മഹാരാഷ്ട്രയിലെ സമാജ്വാദി പാര്‍ട്ടിയുടെ യൂത്ത് വിങ് പ്രസിഡന്റ് ആയ ഫഹദ് അഹമ്മദിനെയാണ് സ്വര വിവാഹം ചെയ്തത്. വിവാഹത്തിന് പിന്നാലെ സ്വരയുടെയും ഫഹദിന്റെയും പ്രണയ കഥയാണ് സോഷ്യല്‍ മീഡിയയില്‍ ചര്‍ച്ചയായി മാറുന്നത്.

പ്രതിഷേധ വേദികളിലെ സ്ഥിരം സാന്നിധ്യമാണ് സ്വര ഭാസ്‌കര്‍. ആന്റി സിഎഎ പ്രതിഷേധ റാലിയില്‍ വച്ചാണ് സ്വര ഭാസ്‌കറും ഫഹദും തമ്മില്‍ കണ്ടുമുട്ടുന്നത്. പിന്നാലെ ഇരുവരും അടുത്ത സുഹൃത്തുക്കളായി മാറുകയായിരുന്നു. ഈ സൗഹൃദം പിന്നീട് പ്രണയത്തിലേക്ക് വഴി മാറുകയായിരുന്നു.

നീണ്ടനാളത്തെ പ്രണയത്തിന് ശേഷം കഴിഞ്ഞ ദിവസം ഇരുവരും രജിസ്റ്റര്‍ വിവാഹം ചെയ്യുകയായിരുന്നു. എന്നാല്‍ ഇരുവരുടെയും പഴയ ട്വീറ്റുകളാണ് വീണ്ടും ശ്രദ്ധ നേടുന്നത്. ഫഹദിനെ സഹോദരന്‍ എന്നായിരുന്നു ട്വീറ്റുകളില്‍ സ്വര വിശേഷിപ്പിച്ചിരുന്നത്.

”ഹാപ്പി ബര്‍ത്ത്ഡേ ഫഹദ് മിയാന്‍. എന്റെ സഹോദരന്റെ ആത്മവിശ്വാസം അങ്ങനെ തന്നെ തുടരാന്‍ സാധിക്കട്ടെ. സന്തോഷത്തോടെയിരിക്കുക. നിനക്ക് പ്രായമാവുകയാണ്, ഇനി വിവാഹം കഴിക്കൂ. നല്ലൊരു ജന്മദിനവും ഗംഭീരമായൊരു വര്‍ഷവും ആശംസിക്കുകയാണ് സുഹൃത്തേ” എന്നായിരുന്നു സ്വരയുടെ ട്വീറ്റ്.

ഫഹദിനൊപ്പമുള്ളൊരു ചിത്രവും സ്വര ഭാസ്‌കര്‍ പങ്കുവച്ചിരുന്നു. സ്വരയുടെ ട്വീറ്റിന് ഫഹദ് മറുപടി നല്‍കുകയും ചെയ്യുന്നുണ്ട്. ”എന്റെ വിവാഹത്തിന് വരുമെന്ന് നീ വാക്കു തന്നതാണെന്നും ഞാന്‍ ഒരു പെണ്‍കുട്ടിയെ കണ്ടെത്തി” എന്നുമായിരുന്നു ഫഹദിന്റെ മറുപടി.

സ്വരയെയും ഫഹദിനെയും പരിഹസിച്ചു കൊണ്ടുള്ള കമന്റുകളാണ് ഇപ്പോള്‍ എത്തുന്നത്. സഹോദരനും സഹോദരിക്കും വിവാഹാശംസകള്‍, സഹോദരനെയാണോ നീ കല്യാണം കഴിച്ചത് എന്നിങ്ങനെയാണ് എന്നാണ് ചില കമന്റുകള്‍. എന്നാല്‍ ഇതിനോട് താരം പ്രതികരിച്ചിട്ടില്ല.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ