മഴ പെയ്തതോടെ ചോര്‍ന്നൊലിച്ച് സ്വപ്‌നഭവനം, താമസയോഗ്യമല്ലെന്ന് പ്രിയങ്കയും നിക്കും; വില്‍പ്പനക്കാരുമായി നിയമപോരാട്ടത്തില്‍

വിവാഹശേഷം താമസമാക്കിയ സ്വപ്‌നഭവനത്തില്‍ നിന്നും താമസം മാറ്റി പ്രിയങ്ക ചോപ്രയും നിക് ജൊനാസും. വലിയ വില നല്‍കി വാങ്ങിയ വീടിന്റെ വില്‍പ്പനക്കാരുമായി നിയമപോരാട്ടത്തിലാണ് താരങ്ങള്‍ ഇപ്പോള്‍. ഈ ഭവനത്തില്‍ ഒട്ടും താമസിക്കാന്‍ പറ്റാത്ത സ്ഥിതിയാണ്.

നേരത്തെ ഈ വീട്ടില്‍ നിന്നുള്ള ചിത്രങ്ങള്‍ പതിവായി താരദമ്പതികള്‍ പങ്കുവച്ചിരുന്നു 20 മില്യന്‍ ഡോളര്‍ വിലമതിക്കുന്ന വീടാണിത്. എന്നാല്‍ മഴ പെയ്തതോടെയാണ് വീട് മുഴുവനും ചോര്‍ന്നൊലിച്ച് പൂപ്പല്‍ബാധ വന്നത്. വീടിനുണ്ടായ നാശനഷ്ടം ആരോഗ്യപ്രശ്‌നങ്ങള്‍ ഉണ്ടാക്കുമെന്നും താമസയോഗ്യമല്ല എന്നും താരങ്ങള്‍ പരാതിയില്‍ ഉന്നയിച്ചിട്ടുണ്ട്.

2019ല്‍ ആയിരുന്നു പ്രിയങ്കയും നിക്കും ഈ ഭവനം സ്വന്തമാക്കിയത്. ഏഴ് കിടപ്പുമുറികള്‍, ഒമ്പത് കുളിമുറികള്‍, താപനില നിയന്ത്രിക്കാവുന്ന വൈന്‍ സ്റ്റോറേജ്, അത്യാദുനിക അടുക്കള, ഹോം തിയേറ്റര്‍, ബൗളിംഗ് ആലി, സ്പാ, സ്റ്റീം ഷവര്‍, ജിം, ബില്യാര്‍ഡ്‌സ് റൂം എന്നിവയുള്ള ആഡംബര ഭവനം ആയിരുന്നു ഇത്.

അറ്റകുറ്റപ്പണികള്‍ക്ക് ആവശ്യമായ ചിലവുകളെല്ലാം തിരികെ നല്‍കണമെന്നും, ഉപയോഗ നഷ്ടത്തിനും മറ്റ് നാശനഷ്ടങ്ങള്‍ക്കും പരിഹാരം കാണണമെന്നും പ്രിയങ്കയും നിക്കും പരാതിയില്‍ പറയുന്നുണ്ട്. അറ്റകുറ്റപ്പണികള്‍ക്കുള്ള ചിലവ് 1.5 മില്യണ്‍ ഡോളര്‍ കവിയുമെന്നും, 2.5 മില്യണ്‍ ഡോളര്‍ (13 മുതല്‍ 20 കോടി രൂപ വരെ) വരെ ഉയരുമെന്നും റിപ്പോര്‍ട്ടുണ്ട്.

വീടിന്റെ അറ്റകുറ്റപ്പണികള്‍ തീരുന്നത് വരെ പ്രിയങ്കയും നിക്കും മകള്‍ മാള്‍ട്ടി മേരിയും മറ്റൊരു വീട്ടിലാണ് ഇപ്പോള്‍ താമസം. ഷൂട്ടിംഗുമായി ബന്ധപ്പെട്ട് തിരക്കില്‍ ആണെങ്കിലും പ്രിയങ്ക ചോപ്ര ഇടയ്ക്കിടെ ലൊസാഞ്ചലസിലെ സ്വപ്നവീട്ടിലേക്ക് പതിവായി എത്താറുണ്ടായിരുന്നു.

മകള്‍ മാള്‍ട്ടി മേരി ചോപ്ര ജൊനാസിന്റെ ജനനശേഷവും നിക്കും പ്രിയങ്കയും ഏറെ നാളുകള്‍ ലൊസാഞ്ചലസിലെ വീട്ടില്‍ ചെലവഴിച്ചിട്ടുണ്ട്. ദമ്പതികളും മകളും വളര്‍ത്തുമൃഗങ്ങളും മാത്രമായിരുന്നു ആഡംബരവസതിയിലെ താമസക്കാര്‍. പിറന്നാള്‍ ആഘോഷങ്ങളും മറ്റും അവിടെ നടത്തിയിട്ടുമുണ്ട്.

Latest Stories

അടുത്ത നാല് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; വിവിധ ജില്ലകളില്‍ യെല്ലോ അലര്‍ട്ട് പ്രഖ്യാപിച്ചു

കേസെടുക്കാൻ മാത്രമുള്ള ആക്രമണങ്ങൾ ഇന്നലെ നടന്നിട്ടില്ല,ഹർത്താലിൽ പങ്കെടുത്തവർക്കെതിരെയുള്ള കേസുകൾ പിൻവലിക്കണം; കേരളത്തിലെ ജനങ്ങൾ സമരം വിജയിപ്പിച്ചു :കൊടിക്കുന്നിൽ സുരേഷ്

മില്‍മയ്ക്ക് വില കൂട്ടാന്‍ തീരുമാനം; ലിറ്ററിന് നാല് രൂപ വര്‍ധിപ്പിക്കും

രണ്ടാം ഘട്ട വോട്ടെടുപ്പില്‍ പശ്ചിമ ബംഗാളില്‍ പരക്കെ അക്രമം; കേന്ദ്രസേന ബിജെപിയുടെ താല്‍പര്യങ്ങള്‍ക്ക് അനുസരിച്ച് പ്രവര്‍ത്തിക്കുന്നുവെന്ന് മമത

മുണ്ടക്കൈ ഉരുൾപൊട്ടൽ ദുരന്തഭൂമിയിൽ വീണ്ടും മോഷണം; ഫർണീച്ചറടക്കം ഒന്നരലക്ഷം രൂപയുടെ സാധനങ്ങൾ മോഷണം പോയി

പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റ് 2026 'എക്സലന്‍സ് റീഇമാജിന്‍ഡ്'; ഇന്ത്യയിലെ പ്രശസ്ത ബിസിനസ് കോണ്‍ക്ലേവ്, പ്രോഫിറ്റ്-ടസ്‌കര്‍ ബിസിനസ് സമ്മിറ്റിന്റെ മൂന്നാം പതിപ്പ് കൊച്ചിയില്‍

സ്വര്‍ണ വിലയില്‍ വീണ്ടും കുതിപ്പ്; പവന് 320 രൂപ കൂടി

89 സീറ്റുമായി യുഡിഎഫ് അധികാരത്തിലെത്തും, ബേപ്പൂരിൽ ജയിക്കും; പിണറായി പരാജയപ്പെട്ടാലും ഞെട്ടണ്ട: സർവേ റിപ്പോർട്ടുമായി പി. വി. അൻവർ

ലോഡ് ഷെഡിങ്ങിനെതിരായ ജനങ്ങളുടെ പ്രതിഷേധം; രാത്രി സമയത്ത് ജീവനക്കാരുടെ സുരക്ഷ ഉറപ്പാക്കണമെന്നാവശ്യപ്പെട്ട് പൊലീസിൽ പരാതി നൽകി കെഎസ്ഇബി ഉദ്യോഗസ്ഥർ

രഞ്ജിത്തിനെതിരെയായ ലൈംഗീക അതിക്രമ കേസ്: തെളിവുണ്ടെന്ന് എസ്‌ഐടി