കങ്കണയെ മനഃപൂര്‍വം അവഗണിച്ച് ജയാ ബച്ചന്‍! സ്‌പെഷ്യല്‍ സ്‌ക്രീനിംഗ് വീഡിയോ വൈറല്‍

അമിതാഭ് ബച്ചന്റെ ‘ഊഞ്ചായി’ സിനിമയുടെ സ്‌ക്രീനിംഗിന് എത്തിയ കങ്കണ റണാവത്തിനെ അവഗണിച്ച് ജയ ബച്ചന്‍. കങ്കണയെ അവഗണിച്ച് ജയ നടന്നു നീങ്ങുന്നതിന്റെ വീഡിയോയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുന്നത്. ‘ഹലോ ജയാ ജീ’ എന്ന് കങ്കണ പറയുന്നുണ്ടെങ്കിലും ജയ മറ്റ് താരങ്ങളുമായി സംസാരിക്കുന്നത് വീഡിയോയില്‍ കാണാം.

കങ്കണയുടെ അടുത്ത് നിന്നും മാറി നടക്കുന്ന ജയ തുടര്‍ന്ന് അനുപം ഖേറിനൊപ്പം ഫോട്ടോ എടുക്കുന്നതും വീഡിയോയില്‍ കാണാം. ഇതോടെ സോഷ്യല്‍ മീഡിയയില്‍ കങ്കണയുടെ ആരാധകരും രംഗത്തെത്തി. ജയ ബച്ചന്‍ അറിഞ്ഞു കൊണ്ട് തന്നെ കങ്കണയെ മനപൂര്‍വ്വം ഒഴിവാക്കിയതാണെന്നും ചിലര്‍ സോഷ്യല്‍ മീഡിയയില്‍ കുറിക്കുന്നുണ്ട്.

കങ്കണയ്ക്കും അനുപം ഖേറിനും പുറമെ റാണി മുഖര്‍ജി, കാജോള്‍, സല്‍മാന്‍ ഖാന്‍, റിതേഷ് ദേശ്മുഖ്, ഷെഹ്നാസ് ഗില്‍ എന്നീ താരങ്ങളും സിനിമയുടെ സ്‌പെഷ്യല്‍ സ്‌ക്രീനിംഗിന് എത്തിയിരുന്നു. പ്രായമായ സുഹൃത്തുക്കള്‍ ഒരുമിച്ച് എവറസ്റ്റ് കീഴയടക്കാന്‍ പോകുന്ന കഥയാണ് ഊഞ്ചായി എന്ന സിനിമ പറയുക.

സൂരജ് ഭര്‍ജാത്യ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ അമിതാഭ് ബച്ചനൊപ്പം അനുപം ഖേര്‍, ബൊമന്‍ ഇറാനി, ഡാനി ഡെന്‍സോങ്പാ, പരിനിധി ചോപ്ര, നീന ഗുപ്ത, സരിക, നഫീസ അലി എന്നിവരാണ് ഊഞ്ചായില്‍ വേഷമിടുന്നത്. നവംബര്‍ 11ന് ചിത്രം തിയേറ്ററുകളിലെത്തുന്നത്.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ