ബലാത്സംഗ രംഗം ചെയ്തതോടെ ഛര്‍ദ്ദിയായി, വൈകാരികമായി ഞാന്‍ വിറച്ചു പോയി.. അത്രത്തോളം ബുദ്ധിമുട്ടായിരുന്നു: ദിയ മിര്‍സ

സിനിമയില്‍ ചെയ്ത റേപ്പ് സീന്‍ ഭയനാകമായിരുന്നുവെന്ന് നടി ദിയ മിര്‍സ. ബലാത്സംഗ രംഗം ചിത്രീകരിച്ചതിന് ശേഷം വൈകാരികമായി തളരുകയും ഛര്‍ദ്ദിക്കുകയും ചെയ്തു എന്നാണ് ദിയ മിര്‍സ ഇപ്പോള്‍ വെളിപ്പെടുത്തിയിരിക്കുന്നത്. 2019ല്‍ പുറത്തിറങ്ങിയ ‘കാഫിര്‍’ എന്ന വെബ് സീരിസിലെ രംഗത്തെ കുറിച്ചാണ് നടി സംസാരിച്ചത്.

അബദ്ധത്തില്‍ ഇന്ത്യന്‍ ബോര്‍ഡര്‍ കടക്കുന്ന പാകിസ്ഥാനി സ്ത്രീയുടെ വേഷമാണ് കാഫറില്‍ ദിയ അവതരിപ്പിച്ചത്. കാഫിര്‍ സിനിമയായി റീ റിലീസ് ചെയ്യാനൊരുങ്ങുന്ന സാഹചര്യത്തിലാണ് ദിയയുടെ അഭിമുഖം ചര്‍ച്ചയാകുന്നത്. ”ആ ബലാത്സംഗ രംഗം വളരെ ബുദ്ധിമുട്ട് ആയിരുന്നു. ആ രംഗം ചിത്രീകരിച്ചപ്പോള്‍ എനിക്ക് വിറയല്‍ വന്നു. ഛര്‍ദ്ദിക്കാന്‍ വന്നു.”

”ആ സീക്വന്‍സ് പൂര്‍ത്തിയാക്കിയ ഉടന്‍ ഞാന്‍ ഛര്‍ദ്ദിച്ചു. അത്രത്തോളം വൈകാരികവും ശാരീരികമായ ബുദ്ധിമുട്ട് ഉണ്ടാക്കിയതുമായിരുന്നു ആ സാഹചര്യം. വളരെയധികം ബുദ്ധിമുട്ടുണ്ടാക്കിയ നിമിഷങ്ങള്‍ ആയിരുന്നു. ഹിമാചലിലെ മനോഹരമായ സ്ഥലങ്ങളിലാണ് സീരിസ് ചിത്രീകരിച്ചത്. എന്നാല്‍ ഇങ്ങനെയുള്ള സീനുകള്‍ ഉള്ളതിനാല്‍ ജോലി കഠിനമായിരുന്നു” എന്നാണ് ദിയ മിര്‍സ പറയുന്നത്.

അതേസമയം, കാഫിര്‍ യഥാര്‍ത്ഥ സംഭവത്തില്‍ നിന്നും പ്രചോദനം ഉള്‍ക്കൊണ്ട കഥയാണ് പറഞ്ഞത്. എട്ട് എപ്പിസോഡുകളുള്ള സീരിസ് സീ5 പ്ലാറ്റ്‌ഫോമില്‍ ലഭ്യമാണ്. സോനം നായര്‍ ആണ് വെബ് സീരിസ് ഒരുക്കിയത്. മോഹിത് റെയ്‌ന, ദിഷിത ജെയ്ന്‍, ഉമര്‍ ഷരിഫ്, മീനല്‍ കപൂര്‍, നടാഷ രസ്‌തോഗി, വിക്രം സാഹു തുടങ്ങിയവരും സീരിസിന്റെ ഭാഗമായിരുന്നു.

Latest Stories

ശബരിമല സ്വര്‍ണക്കൊള്ള: ഒടുവില്‍ എ പദ്മകുമാറിനെ പാര്‍ട്ടിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്ത് സിപിഎം; പലതും തുറന്നുപറയേണ്ടി വരുമെന്ന പദ്മകുമാര്‍ പറഞ്ഞതിന് പിന്നാലെ കടുത്ത നടപടിയ്ക്ക് മുതിര്‍ന്നില്ല?

'107 ദിവസം നീണ്ട സംഘർഷം, ഒടുവിൽ സമാധാനത്തിലേക്ക്'; ഇറാൻ - അമേരിക്ക ധാരണ ഒപ്പുവെക്കുന്നത് വെള്ളിയാഴ്ച്ച

'പുരുഷന്മാരെയെല്ലാം മോശമായി ചിത്രീകരിക്കുന്ന മുഖ്യമന്ത്രിയുടെ പ്രസ്താവന ജനങ്ങളോടുള്ള അവഹേളനം, കോൺഗ്രസിന്റെ 'ഉപരിവർഗ്ഗ ചിന്താഗതി'ക്ക് ഒരു മാറ്റവും വന്നിട്ടില്ല'; ബിനീഷ് കോടിയേരി

നെൽപ്പാടങ്ങളുടെ ഭാവി നിർണയിക്കുന്ന രേഖ: കേരള കാർഷിക പരിവർത്തന നയം 2031

ഡോ കെ റീനയെ സ്ഥലം മാറ്റിയ ഉത്തരവിൽ തിരുത്ത് വരുത്തി ആരോഗ്യ വകുപ്പ്; തിരുത്തൽ വരുത്തിയത് 15 ദിവസത്തെ അവധിക്ക് അപേക്ഷിച്ചെന്ന ഭാഗം ഒഴിവാക്കി

'കെഎസ്ആർടിസിയിൽ സ്ത്രീകളുടെ സൗജന്യ യാത്ര നല്ല കാര്യം, ഓർഡിനറി ബസുകൾ സിറ്റി ഫാസ്റ്റ് ആക്കിയത് പരിശോധിക്കണം'; കെ ബി ഗണേഷ് കുമാർ

2027 ലെ ജനസംഖ്യാ കണക്കെടുപ്പിന്റെ ഭാഗമായുളള സെൽഫ് എന്യുമറേഷന് നാളെ തുടക്കമാകും

'ലക്ഷ്‌മി പ്രിയക്കും ഭർത്താവിനും തൃപ്പൂണിത്തുറ സ്റ്റേഷനിലെ എസ്ഐ രേഷ്‌മക്കുമെതിരെ കേസ് എടുക്കണം'; കോടതിയെ സമീപിച്ച് നടി അൻസിബ ഹസൻ

'കാരണഭൂതൻ പുച്ഛിച്ചാലും സഖാത്തികൾ ബഹിഷ്കരിച്ചാലും 'പ്രിയദർശിനി' ലക്ഷ്യം കാണുകതന്നെ ചെയ്യും, വാഗ്ദാനങ്ങൾ നടപ്പിലാക്കാനുള്ളതാണ്'; ജോയ് മാത്യു

ആഫ്രിക്കയുടെ മണ്ണും ഇന്ത്യൻ തൊഴിലാളികളുടെ രക്തവും: അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ പുതിയ പരീക്ഷണശാലകൾ