മരണത്തെ മുന്നില്‍ കണ്ടു, ആറാം മാസം കുഞ്ഞിനെ പുറത്തെടുക്കേണ്ട അവസ്ഥ വന്നു: ദിയ മിര്‍സ

ഗര്‍ഭകാലത്ത് കടന്നു പോയ പ്രതിസന്ധിയെ കുറിച്ചും മരണത്തില്‍ നിന്നും തിരിച്ചു വന്നതിനെ കുറിച്ചും തുറന്നു പറഞ്ഞ് ബോളിവുഡ് താരം ദിയ മിര്‍സ. അഞ്ചു മാസം ഗര്‍ഭിണിയായിരിക്കെ തനിക്ക് അപ്പെന്‍ഡിസൈറ്റിസ് സര്‍ജറിയിലൂടെ കടന്നു പോവേണ്ടി വന്നുവെന്ന് ദിയ പറയുന്നു.

ബാക്റ്റീരിയല്‍ ഇന്‍ഫെക്ഷന്‍ മൂലം തുടര്‍ച്ചയായി ആശുപത്രിയില്‍ വന്നും പോയും ഇരിക്കുകയായിരുന്നു. ആറു മാസം ആയപ്പോഴേക്കും രക്തസ്രാവം മൂലം കുഞ്ഞിനെ പുറത്തെടുക്കേണ്ട ഘട്ടമായി. തന്റെയും കുഞ്ഞിന്റെയും ജീവിതം രക്ഷിച്ചതില്‍ ഗൈനക്കോളജിസ്റ്റിന് നന്ദി പറയുന്നു.

അടുത്തിടെ പൂര്‍ണ വളര്‍ച്ചയെത്തും മുമ്പുണ്ടായ കുഞ്ഞിന്റെ ജനനത്തെ കുറിച്ച് ദിയ പങ്കുവച്ചിരുന്നു. പുതുവര്‍ഷത്തോട് അനുബന്ധിച്ച് പങ്കുവച്ച കുറിപ്പിലാണ് മാതൃത്വത്തെ കുറിച്ചും ഒപ്പം കടന്നുപോയ കഠിന കാലത്തെ കുറിച്ചും ദിയ പങ്കുവെച്ചത്.

മാതൃത്വത്തെ വരവേറ്റതിനെക്കുറിച്ചും അവ്യാന്‍ എന്ന കുഞ്ഞുരാജകുമാരന്റെ അമ്മയായതിനെ കുറിച്ചുമൊക്കെയാണ് ദിയയുടെ കുറിപ്പ്. അവ്യാന്‍ പിറന്ന് നാലുമാസമായതോടെ ഷൂട്ടിംഗ് തിരക്കുകളിലേക്കും മറ്റും താന്‍ തിരിച്ചു വന്നുവെന്ന് ദിയ നേരത്തേ പറഞ്ഞിരുന്നു.

നാലു മണിക്കൂര്‍ പോലും അവ്യാനില്‍ നിന്ന് മാറിനില്‍ക്കുക പ്രയാസമാണ് എന്നാണ് അന്ന് ദിയ പറഞ്ഞത്. അമ്മ ജോലി ചെയ്യും എന്നും കാരണം അമ്മയ്ക്ക് അവ്യാന് വളരാനായി ലോകത്ത് നല്ലൊരു ഇടം സൃഷ്ടിക്കണമെന്നും ദിയ പറഞ്ഞിരുന്നു.

Latest Stories

പൊലീസ് വേഷത്തിൽ ആസിഫ് അലിയും ബിജു മേനോനും; 'തലവൻ' തിയേറ്ററുകളിലേക്ക്

കാനിൽ തിളങ്ങാൻ പായൽ കപാഡിയയുടെ 'ഓൾ വീ ഇമാജിൻ ആസ് ലൈറ്റ്'; ട്രെയ്‌ലർ പുറത്ത്

സുഹൃത്തിനേക്കാളുപരി സ്നേഹസമ്പന്നനായ ഒരു സഹോദരൻ കൂടിയായിരുന്നു..; സംഗീത് ശിവനെ അനുസ്മരിച്ച് മോഹൻലാൽ

ബിലീവേഴ്‌സ് ഈസ്റ്റേണ്‍ ചര്‍ച്ച് അദ്ധ്യക്ഷന്‍ കെ. പി യോഹന്നാൻ വിടവാങ്ങി

ആദ്യ സിനിമ ഹിറ്റ് ആയിരുന്നിട്ടും കാണാൻ ഭംഗിയില്ലാത്തതുകൊണ്ട് നല്ല സിനിമകളൊന്നും അന്ന് ലഭിച്ചില്ല: അല്ലു അർജുൻ

പണിക്കൂലിയിൽ 25 ശതമാനം ഇളവ്; അക്ഷയ തൃതീയ ഓഫറുകളുമായി കല്യാണ്‍ ജൂവലേഴ്സ്

ഗിമ്മിക്കുകള്‍ ഏശിയില്ല, ലോക്‌സഭ തിരഞ്ഞെടുപ്പിനിടയില്‍ മന്ത്രിസഭ കാക്കേണ്ട ബിജെപി ഗതികേട്; കഴിഞ്ഞകുറി തൂത്തുവാരിയ ഹരിയാനയില്‍ ഇക്കുറി താമര തണ്ടൊടിയും!

ലൈംഗിക പീഡന വിവാദം; എച്ച്ഡി രേവണ്ണയുടെ ജുഡീഷ്യല്‍ കസ്റ്റഡി മെയ് 14 വരെ

കാണുന്ന ഓരോരുത്തരും അമ്പരന്നു പോവുന്ന ഷോട്ടായിരുന്നു അത്, അവിടെ റീടേക്കിന് ഒരു സാധ്യതയുമില്ല: സിബി മലയിൽ

സംഗീത് ശിവന്‍ അന്തരിച്ചു