അനന്യ ഇപ്പോള്‍ എന്നോട് ഉപദേശം ചോദിക്കാറില്ല, ഒരു സിനിമ ഫ്‌ളോപ്പ് ആയി, എനിക്ക് ഇഷ്ടപ്പെടാത്ത പ്രോജക്ടിന് അവള്‍ക്ക് അവാര്‍ഡ് നോമിനേഷന്‍ ലഭിച്ചു: ചങ്കി പാണ്ഡെ

അച്ഛന്‍ ചങ്കി പാണ്ഡെയുടെ ഉപദേശത്തെ തുടര്‍ന്നാണ് താന്‍ ‘ലൈഗര്‍’ സിനിമ ചെയ്തതെന്നും അതില്‍ അഭിനയിച്ചതില്‍ ദുഃഖമുണ്ടെന്നും അനന്യ പാണ്ഡെ വെളിപ്പെടുത്തിയത് ചര്‍ച്ചയായിരുന്നു. ഇനി അച്ഛന്റെ ഉപദേശം കേള്‍ക്കില്ലെന്നും അനന്യ വ്യക്തമാക്കിയിരുന്നു. അനന്യ ലൈഗറില്‍ അഭിനയിക്കുന്നതിന് മുമ്പ് തന്നോട് അനുവാദം ചോദിച്ചതിനെ കുറിച്ച് സംസാരിച്ചിരിക്കുകയാണ് ചങ്കി പാണ്ഡെ ഇപ്പോള്‍.

ലൈഗറിലെ വേഷം തനിക്ക് യോജിച്ചതല്ലെന്നും താന്‍ വളരെ ചെറുപ്പമാണ് എന്നതായിരുന്നു ആ സിനിമയില്‍ നിന്നും പിന്മാറാന്‍ അനന്യയെ പ്രേരിപ്പിച്ചത്. ലൈഗറില്‍ അഭിനയിക്കുന്നതിനായി കരാറില്‍ ഒപ്പിടുമ്പോള്‍ അനന്യക്ക് 23 വയസ് ആയിരുന്നു. എന്നാല്‍ അനന്യക്ക് അത്രയും പ്രായമുണ്ട് തോന്നിക്കില്ലായിരുന്നു. ഒരു ചെറിയ കുട്ടിയുടെ മുഖമായിരുന്നു.

അതിനാല്‍ തന്നെ ലൈഗര്‍ ചെയ്യണമോയെന്ന കാര്യത്തില്‍ ആശങ്കയിലായിരുന്നു. ‘പപ്പാ, ഞാന്‍ ഇത് ചെയ്യാന്‍ വളരെ ചെറുപ്പമാണ്, ഈ സിനിമ ചെയ്യണമോ’ എന്ന് തന്നോട് ചോദിച്ചപ്പോള്‍ വാണിജ്യപരമായി ഒരു വലിയ സിനിമയായതിനാല്‍ താനാണ് ഈ സിനിമ ചെയ്യാന്‍ അനന്യയോട് പറഞ്ഞത് എന്നാണ് ചങ്കി പാണ്ഡെ മാഷബിള്‍ ഇന്ത്യയ്ക്ക് നല്‍കിയ അഭിമുഖത്തില്‍ പറഞ്ഞിരിക്കുന്നത്.

വിജയ് ദേവരകൊണ്ട നായകനായി എത്തിയ ലൈഗര്‍ ബോക്‌സ് ഓഫീസില്‍ വന്‍ പരാജയമായി മാറിയിരുന്നു. പിന്നീട് അനന്യ തന്നോട് അഭിപ്രായം ചോദിക്കാറില്ലെന്നും ചങ്കി പാണ്ഡെ വ്യക്തമാക്കിയിട്ടുണ്ട്. ‘കോള്‍ മീ ബേ’ എന്ന സീരിസില്‍ അഭിനയിക്കുമ്പോള്‍ അനന്യ തന്നോട് ചോദിച്ചിരുന്നില്ല. ചോദിച്ചിരുന്നേല്‍ വേണ്ടെന്ന് പറയുമായിരുന്നു എന്നാണ് ചങ്കി പാണ്ഡെ പറയുന്നത്.

‘പപ്പാ, ഞാന്‍ ബേ ചെയ്യണോ?’ എന്നവള്‍ ചോദിച്ചിരുന്നെങ്കില്‍ ഞാന്‍ വേണ്ടെന്ന് പറയുമായിരുന്നു’. അതിന് ശേഷം ഒരിക്കലും അനന്യയുടെ മേല്‍ സമ്മര്‍ദ്ദം ചെലുത്തിയിട്ടില്ല. ഒരുപക്ഷേ എനിക്ക് തെറ്റുപറ്റിയിരിക്കാം. ഞാന്‍ പഴയ സ്‌കൂളാണ്. എനിക്ക് മറ്റൊന്നും അറിയില്ല എന്നും ചങ്കി പാണ്ഡെ പറഞ്ഞു. അതേസമയം, കോള്‍ മീ ബേ അനന്യയ്ക്ക് ഫിലിംഫെയര്‍ അവാര്‍ഡ് നോമിനേഷന്‍ നേടിക്കൊടുത്തിരുന്നു.

Latest Stories

'വിഴിഞ്ഞം നാടിന്റെ സ്വപ്നം, അന്താരാഷ്ട്ര ഭൂപടത്തിൽ എണ്ണപ്പെടുന്ന തുറമുഖമായി മാറാൻ പോകുന്നു'; മുഖ്യമന്ത്രി

ജയ്ഹിന്ദ് സ്റ്റീല്‍ ഇനി കളര്‍ഷൈനിന്റെ കേരള വിതരണക്കാര്‍

മാധ്യങ്ങളില്‍ വരുന്ന വാര്‍ത്തകളില്‍ ചിലത് ശരിയായിരിക്കാമെങ്കിലും പൊതുചര്‍ച്ചയ്ക്ക് താല്‍പര്യമില്ല; പറയാനുള്ളത് പാര്‍ട്ടി നേതൃത്വത്തോട് നേരിട്ട് പറയുന്നതാണ് ഉചിതമെന്ന് ശശി തരൂര്‍

'തനിക്കു താനേ പണിവതു നാകം നരകവുമതുപോലെ'; രണ്ട് ചിത്രങ്ങൾ, ക്യാപ്‌ഷൻ ഒന്ന് മതി...; ഫേസ്ബുക്ക് പോസ്റ്റുമായി ശാരദക്കുട്ടി

'വര്‍ഷത്തില്‍ 5 ചലാന്‍ കിട്ടിയാല്‍ ഡ്രൈവിംഗ് ലൈസന്‍സ് അയോഗ്യമാക്കും'; സെൻട്രൽ മോട്ടോർ വാഹന ചട്ട ഭേദഗതി കേരളത്തിലും കർശനമാക്കി

ശബരിമല സ്വര്‍ണക്കൊള്ള; എസ്‌ഐടിക്ക് മേല്‍ സര്‍ക്കാരിന്റെ സമ്മർദ്ദം, വിമർശിച്ച് വി ഡി സതീശന്‍

'കോണ്‍ഗ്രസ് മഹാപഞ്ചായത്തില്‍ അവഗണിച്ചു എന്നത് തരൂരിന്റെ മാത്രം തോന്നല്‍'; നേതാക്കളോട് രാഹുല്‍ ഗാന്ധി

ക്രിസ്മസ് - ന്യൂ ഇയര്‍ ബംപര്‍ ഫലം പ്രഖ്യാപിച്ചു; കോട്ടയത്ത് വിറ്റ ടിക്കറ്റിന് 20 കോടി ഒന്നാം സമ്മാനം

'കേരള സർക്കാരിന്റെ സിൽവർ ലൈൻ പദ്ധതി തള്ളി, കേരളത്തിൽ അതിവേഗ റെയിൽവേ പദ്ധതിയുമായി മുന്നോട്ട് പോകാൻ കേന്ദ്ര നിർദേശം'; ഇ ശ്രീധരൻ

കപ്പൽ പോയി, കാത്തിരിപ്പ് ബാക്കി