'മിസ്റ്റര്‍ ഇന്ത്യ'യിലെ ശ്രീദേവി; മെഴുക് പ്രതിമയ്ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് ബോണി കപൂര്‍

നടി ശ്രീദേവിയുടെ മെഴുക് പ്രതിമയ്ക്ക് മുന്നില്‍ പൊട്ടിക്കരഞ്ഞ് ഭര്‍ത്താവും സിനിമാ നിര്‍മ്മാതാവുമായ ബോണി കപൂര്‍. സിംഗപ്പൂരിലെ മാഡം ട്യൂഡോ വാക്സ് മ്യൂസിയത്തില്‍ ശ്രീദേവിയുടെ മെഴുക് പ്രതിമ അനാച്ഛാദന ചടങ്ങിലാണ് ബോണി കപൂര്‍ വികാരാധീനനായി പൊട്ടിക്കരഞ്ഞത്. ഇത് കണ്ടു നിന്നവരെയും ദുഃഖത്തിലാഴ്ത്തി.

“ദേവി എന്റെ മനസ്സില്‍ മാത്രമല്ല. നിങ്ങള്‍ ഓരോരുത്തര്‍ക്കുള്ളിലും ഇന്നും ജീവിക്കുന്നു. അവള്‍ക്ക് മരണമില്ല. ഈ പ്രതിമ ശ്രീദേവിയെ സ്നേഹിക്കുന്ന ലക്ഷക്കണക്കിന് ആരാധകര്‍ക്കായി ഞാന്‍ സമര്‍പ്പിക്കുന്നു.” ബോണി കപൂര്‍ പറഞ്ഞു. മക്കളായ ജാന്‍വി കപൂര്‍, ഖുശി കപൂര്‍ എന്നിവരും ചടങ്ങില്‍ സന്നിഹിതരായിരുന്നു. ശ്രീദേവിയുടെ അടുത്ത സുഹൃത്തുക്കളും ആരാധകരും ചടങ്ങില്‍ പങ്കെടുത്തു.

https://twitter.com/allthatisshals/status/1169083346162311169

“മിസ്റ്റര്‍ ഇന്ത്യ” എന്ന ചിത്രത്തിലെ ശ്രീദേവിയുടെ സീമാ സോണി എന്ന കഥാപാത്രത്തിന്റെ മാതൃകയിലാണ് മെഴുക് പ്രതിമ ഒരുക്കിയിരിക്കുന്നത്. ശേഖര്‍ കപൂര്‍ സംവിധാനം ചെയ്ത് ബോണി കപൂര്‍ നിര്‍മ്മിച്ച ഈ ചിത്രം 1987- ലാണ് പുറത്തിറങ്ങിയത്.

Latest Stories

തൃണമൂൽ കോൺഗ്രസ് സംഘടനാ തലത്തിൽ വൻ അഴിച്ചുപണി; വിമത കലാപം രൂക്ഷമായതോടെ മമത ബാനർജിയുടെ നിർണായക നീക്കം

ഞാൻ രോഹിത് ഭായിയോട് സംസാരിച്ചു, അദ്ദേഹം റീപ്ലേ കണ്ടിരുന്നു, സാരമില്ലെന്നാണ് പറഞ്ഞത്: ശുഭ്മൻ ഗിൽ

'ശബരിമലയില്‍ യുവതികളെ പ്രവേശിപ്പിക്കാന്‍ തന്നേയും എഡിജിപി ശ്രീജിത്തിനേയും ബോധപൂര്‍വം മാറ്റി നിര്‍ത്തി'; വെളിപ്പെടുത്തലുമായി എ പത്മകുമാര്‍

സംസ്ഥാനത്ത് മഴ കുറയുന്നു; ഇന്ന് നാല് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

യുഎസ്- ഇറാൻ സംഘർഷം: സമാധാന കരാറിൽ ഇന്ന് ഒപ്പിടുമെന്ന് ഡൊണാൾഡ് ട്രംപ്; ഹോർമുസ് വീണ്ടും തുറക്കുമെന്നും പ്രഖ്യാപനം

'ഞങ്ങൾക്ക് ബ്രസീലിനെ തോൽപ്പിക്കണമായിരുന്നു, പക്ഷെ ഈ സമനിലയിൽ ഞങ്ങൾ സന്തോഷിക്കുന്നു'; മൊറോക്കോ പരിശീലകൻ മുഹമ്മദ് ഒഹാബി

മൊറോക്കോ വളരെ ശക്തരാണ്, അവരെ തോൽപ്പിക്കുക എന്നത് ഒരു വെല്ലുവിളിയാണെന്ന് എനിക്ക് അറിയാമായിരുന്നു: വിനീഷ്യസ് ജൂനിയർ

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ