തിയേറ്ററില്‍ കൈയ്യടി, ഒടിടിയില്‍ നിലവിളി; 400 കോടി തിയേറ്ററിൽ നേടിയ ഭൂൽ ഭുലയ്യ-3 എങ്ങനെ ഒടിടിയിൽ പൊട്ടി?

ബോളിവുഡില്‍ ഈ വര്‍ഷം ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടുകയും എന്നാല്‍ ഒടിടിയില്‍ എത്തിയപ്പോള്‍ കടുത്ത ട്രോളുകള്‍ക്കും ഇരയാവുകയാണ് ഹൊറര്‍ കോമഡിചിത്രമായ ‘ഭൂല്‍ ഭുലയ്യ 3’. കാര്‍ത്തിക് ആര്യന്‍, വിദ്യ ബാലന്‍, മാധുരി ദീക്ഷിത്, തൃപ്തി ദിമ്രി എന്നിവര്‍ പ്രധാനകഥാപാത്രങ്ങളായി എത്തിയ ചിത്രം 2024-ലെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ രണ്ടാമത്തെ ബോളിവുഡ് ചിത്രമാണ്.

നവംബര്‍ ഒന്നിന് തിയേറ്ററിലെത്തിയ സിനിമ, ഡിസംബര്‍ 27 മുതലാണ് നെറ്റ്ഫ്‌ലിക്‌സില്‍ സ്ട്രീമിങ് ആരംഭിച്ചത്. എന്നാൽ 400 കോടിക്ക് മുകളിൽ ആഗോളകളക്ഷൻ നേടിയ സിനിമയ്ക്ക് ഒടിടി റിലീസിന് ശേഷം കടുത്ത വിമർശനങ്ങളാണ് ലഭിക്കുന്നത്. ഭൂൽ ഭുലയ്യ 3 ഒരു ദുരന്ത ചിത്രമാണ് എന്നാണ് മിക്ക പ്രതികരണങ്ങളും സൂചിപ്പിക്കുന്നത്.

എങ്ങനെയാണ് ഈ ചിത്രം ബോക്സ് ഓഫീസിൽ ഇത്രയധികം കോടി കളക്ഷൻ നേടിയത് എന്നാണ് സിനിമ ഒടിടിയിൽ കണ്ടവർ ചോദിക്കുന്നത്. സിനിമയിലെ തമാശകളും പേടിപ്പെടുത്തുന്ന സീനുകളും ഒരു തരത്തിലും വർക്ക് ആയില്ലെന്നും, ക്രിഞ്ച് ആയാണ് സിനിമ അനുഭവപെട്ടതെന്നും, ഭൂൽ ഭുലയ്യ എന്ന സിനിമയുടെ പേര് തന്നെ ഈ ചിത്രം നശിപ്പിച്ചു എന്നൊക്കെയുള്ള അഭിപ്രായങ്ങൾ ആണ് എക്‌സിൽ ഒരു പ്രേക്ഷകൻ കുറിച്ചത്. അതേസമയം, രണ്ടാം ഭാഗത്തേക്കാൾ മൂന്നാം ഭാഗം ഭേദമാണ് എന്നും അഭിപ്രായങ്ങളുണ്ട്.

രണ്ടാം ഭാഗം ഒരുക്കിയ അനീസ് ബാസ്മീ തന്നെയാണ് ചിത്രം സംവിധാനം ചെയ്തത്. ചിത്രത്തിൽ സഞ്ജയ് മിശ്ര, രാജ്പാൽ യാദവ്, അശ്വിനി കൽസേക്കർ, വിജയ് റാസ, രാജേഷ് ശർമ എന്നിങ്ങനെ വലിയ താരനിരയാണ് ചിത്രത്തിൽ ഉള്ളത്. ചിത്രത്തിൽ മഞ്ജുളിക എന്ന കഥാപാത്രത്തെയാണ് വിദ്യ ബാലൻ അവതരിപ്പിച്ചത്. മാധുരി ദീക്ഷിതും ചിത്രത്തിലുണ്ട്. മാധുരി അഞ്ജുലിക എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ അവതരിപ്പിച്ചത്.

മഞ്ജുലിക എന്ന പ്രേതത്തിന്റെ പിന്നിലെ സത്യം കണ്ടെത്താൻ കൊൽക്കത്തയിലേക്ക് പോകുന്ന റൂഹ് ബാബയെ ചുറ്റിപ്പറ്റിയാണ് സിനിമയുടെ പ്രമേയം. 2022 ലാണ് സിനിമയുടെ രണ്ടാം ഭാഗം റിലീസ് ചെയ്തത്. 70 കോടി മുതൽമുടക്കിൽ വന്ന സിനിമ ബോക്സ് ഓഫീസിൽ നിന്ന് 285.88 കോടിയായിരുന്നു നേടിയത്. 2007ലായിരുന്നു ‘ഭൂൽ ഭുലയ്യ’ ആദ്യഭാഗം റിലീസ് ചെയ്തത്.

മലയാള സിനിമയിലെ എക്കാലത്തെയും മികച്ച ഹിറ്റുകളിലൊന്നായ മണിച്ചിത്രത്താഴിന്റെ റീമേക്ക് ആണ് ഭൂല്‍ ഭുലയ്യ. മോഹൻലാൽ, സുരേഷ് ഗോപി, ശോഭന തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം ഫാസിലാണ് സംവിധാനം ചെയ്തത്. സിനിമ തമിഴ്, തെലുങ്ക്, ഹിന്ദി, കന്നഡ, എന്നിങ്ങനെ പല ഭാഷകളിലും റീമേയ്ക്ക് ചെയ്തിരുന്നു. ചിത്രം ‘ഭൂൽ ഭുലയ്യ’ എന്ന പേരിൽ പ്രിയദർശനായിരുന്നു ആദ്യം ഹിന്ദിയിലേക്ക് റീമേക്ക് ചെയ്തത്. അക്ഷയ് കുമാറും വിദ്യാ ബാലനും പ്രധാന കഥാപാത്രങ്ങളായി എത്തിയ ചിത്രം ഹിറ്റായിരുന്നു.

Latest Stories

ബ്രസീലിനെ സമനിലപ്പൂട്ടിൽ തളച്ച് മൊറോക്കോ; നെയ്മറിന്റെ അഭാവം ടീമിനെ ബാധിച്ചെന്ന് ആരാധകർ

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ