'മനീഷ കൊയ്‌രാള കൊല്ലപ്പെട്ടു'! പത്രപരസ്യം നല്‍കി നിര്‍മ്മാതാക്കള്‍.. പൂനം പാണ്ഡെയ്ക്ക് മുന്നേ 'മരിച്ച' നായിക!

നടി പൂനം പാണ്ഡേയുടെ ‘മരണ’ നാടകത്തിനെതിരെ ഉയർന്ന വിവാദം ഇനിയും കെട്ടടങ്ങിയിട്ടില്ല.  സെര്‍വിക്കല്‍ കാന്‍സര്‍ ബാധിച്ച് മരിച്ചുവെന്ന് ഔദ്യോഗിക സോഷ്യല്‍ മീഡിയ അക്കൗണ്ടുകളിലൂടെ പ്രചരിപ്പിച്ച നടി പിറ്റേ ദിവസം താന്‍ മരിച്ചിട്ടില്ലെന്ന് വ്യക്തമാക്കി രംഗത്തെത്തുകയായിരുന്നു. താന്‍ മരിച്ചിട്ടില്ല, കാന്‍സറിന് എതിരായ ബോധവത്ക്കരണം നടത്താനാണ് ശ്രമിച്ചത് എന്ന് പറഞ്ഞായിരുന്നു പൂനം വീഡിയോയുമായി എത്തിയത്.

പൂനത്തിന്റേത് പോലെയുള്ള വ്യാജ ‘-മരണങ്ങള്‍’ മുമ്പും ഉണ്ടായിട്ടുണ്ട് എന്ന വാര്‍ത്തകളാണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ നിറയുന്നത്. നടി മനീഷ കൊയ്‌രാള തന്റെ വ്യാജ മരണം ചിത്രീകരിച്ചിരുന്നു. ഒരു സിനിമയ്ക്ക് വേണ്ടിയായിരുന്നു മനീഷ ഇത്തരത്തില്‍ ചെയ്യത്.

1995ല്‍ ‘ക്രിമിനല്‍’ എന്ന ചിത്രത്തിന്റെ റിലീസിന് മുമ്പ് പത്രങ്ങളില്‍ ‘മനീഷ കൊയ്‌രാള കൊല്ലപ്പെട്ടു’ എന്ന പരസ്യം നിര്‍മ്മാതാക്കള്‍ കൊടുത്തിരുന്നു. മഹേഷ് ഭട്ടിന്റെ സംവിധാനത്തില്‍ നാഗാര്‍ജ്ജുന നായകനായി എത്തിയ ചിത്രം ആയിരുന്നു ക്രിമിനല്‍.

1994ല്‍ തെലുങ്കില്‍ എത്തിയ ചിത്രത്തിന്റെ ഹിന്ദി പതിപ്പ് അടുത്ത വര്‍ഷം എത്തിയപ്പോഴായിരുന്നു വിവാദ പത്രപരസ്യം നല്‍കിയത്. ചിത്രത്തിന്റെ പ്രമേയം മനീഷ കൊല്ലപ്പെടുകയും അതിന്റെ അന്വേഷണം നടക്കുന്നതുമാണ്. അതുകൊണ്ടായിരുന്നു അങ്ങനൊരു പത്രപരസ്യം നല്‍കിയത്.

Latest Stories

തലൈവർക്കൊപ്പം നഹാസ് ഹിദായത്ത്; പുതിയ ചിത്രമാണോയെന്ന് ആരാധകർ

ഫഹദ് ഉഗ്രൻ ഫിലിംമേക്കറാണ്, അത് അധികമാർക്കും അറിയില്ല: വിനീത് കുമാർ

ഫഹദും നമ്മളും തമ്മിൽ ഒരുപാട് വ്യത്യാസമുണ്ട്, ഫഹദ് ഇന്നൊരു പാൻ ഇന്ത്യൻ ആക്‌ടറാണ്: വിനയ് ഫോർട്ട്

21 വർഷം കാത്തിരിക്കേണ്ടി വന്നു, വിദ്യാജിയുടെ ഒരു പാട്ടിൽ അഭിനയിക്കാൻ: ഇന്ദ്രജിത്ത്

'രാജ്യത്തെ മുഴുവൻ ജനങ്ങളും ചേർന്ന് ഏകാധിപത്യത്തെ നേരിടണം'; കെജ്രിവാള്‍ പുറത്തേക്ക്

കെജ്രിവാളിന്റെ മടങ്ങിവരവും ബിജെപിയ്ക്ക് മുന്നിലെ പൊള്ളുന്ന യാഥാര്‍ത്ഥ്യവും; അകത്ത് പോയതിലും ശക്തനായി 51ാം നാളിലെ തിരിച്ചുവരവ്

ആവേശം 2 ചെയ്യാൻ ആഗ്രഹിക്കുന്നുണ്ടെകിൽ അതിന് ഒറ്റക്കാരണം സജിൻ ഗോപുവിനൊപ്പം കൂടുതൽ സീൻ ചെയ്യാൻ വേണ്ടിയാണ്: ഫഹദ് ഫാസിൽ

ഈ രോഗമുണ്ടെങ്കിൽ ഒരു തുള്ളി മദ്യം പോലും കഴിക്കാത്തവരാണെങ്കിലും പൊലീസ് ചെക്കിം​ഗിൽ കുടുങ്ങും!

ഭാര്യ ഗര്‍ഭിണിയാണെന്ന് ജസ്റ്റിന്‍ ബീബര്‍.. പിന്നാലെ വിവാഹമോതിരം പങ്കുവച്ച് മുന്‍കാമുകി സെലീനയുടെ പോസ്റ്റ്; ചര്‍ച്ചയാകുന്നു

തീരുമാനങ്ങള്‍ അടിച്ചേല്‍പ്പിക്കണ്ട, ചര്‍ച്ച നടത്തണം; കെബി ഗണേഷ്‌കുമാറിനെ തള്ളി സിപിഎം