ഫോട്ടോഷോപ്പ് ചെയ്ത് പൊക്കം കൂട്ടി, ബെക്കാമിനൊപ്പമുള്ള അര്‍ജുന്‍ കപൂറിന്റെ ചിത്രത്തിന് ട്രോള്‍ പൂരം; പ്രതികരിച്ച് താരം

ഇംഗ്ലിഷ് ഫുട്‌ബോള്‍ താരം ഡേവിഡ് ബെക്കാമിനൊപ്പമുള്ള ബോളിവുഡ് താരങ്ങളുടെ ചിത്രങ്ങള്‍ സോഷ്യല്‍ മീഡിയയില്‍ വൈറലാണ്. മുംബൈയില്‍ നടന്ന ഇന്ത്യ-ന്യൂസീലന്‍ഡ് സെമി ഫൈനലിന് ശേഷം ബെക്കാമിന് ബോളിവുഡ് താരമായ സോനം കപൂറും ഭര്‍ത്താവും വ്യവസായിയുമായ ആനന്ദ് അഹൂജയും ചേര്‍ന്ന് വിരുന്നൊരുക്കിയിരുന്നു.

മലൈക അറോറ, അനില്‍ കപൂര്‍, സഞ്ജയ് കപൂര്‍, ഷാഹിദ് കപൂര്‍, മീരാ രാജ്പുത്, അര്‍ജുന്‍ കപൂര്‍, ഫര്‍ഹാന്‍ അക്തര്‍, കരിഷ്മ കപൂര്‍, ഇഷ അംബാനി എന്നിവര്‍ വിരുന്നില്‍ പങ്കെടുത്തു. താരങ്ങള്‍ എല്ലാം ബെക്കമിനൊപ്പം ഫോട്ടോ പകര്‍ത്തുകയും ചെയ്തു. എന്നാല്‍ ബെക്കമിനൊപ്പമുള്ള അര്‍ജുന്‍ കപൂറിന്റെ ചിത്രത്തിനെതിരെ ട്രോളുകളാണ് ഉയരുന്നത്.

ബെക്കാമിനേക്കാള്‍ പൊക്കം കുറവായ അര്‍ജുന്, ഫോട്ടോയില്‍ ബെക്കാമിനേക്കാള്‍ ഉയരമുണ്ടെന്നും ചിത്രം ഫോട്ടോഷോപ്പ് ചെയ്തു എന്നായിരുന്നു ട്രോളുകള്‍. ഈ ട്രോളുകളോട് പ്രതികരിച്ച് രംഗത്തെത്തിയിരിക്കുകയാണ് അര്‍ജുന്‍ ഇപ്പോള്‍. തന്റെ ഉയരത്തെ കുറിച്ച് പറഞ്ഞു കൊണ്ടായിരുന്നു അര്‍ജുന്റെ മറുപടി.

”എന്റെ യഥാര്‍ഥ ഉയരം 183 സെന്റിമീറ്ററാണ്. ആറടിക്ക് മുകളില്‍. അതിനാല്‍ നമ്മള്‍ വായിക്കുന്നതെല്ലാം വിശ്വസിക്കരുത്” എന്നായിരുന്നു അര്‍ജുന്‍ കപൂറിന്റെ കമന്റ്. തന്റെ പ്രിയപ്പെട്ട താരത്ത ആദ്യമായി നേരില്‍ കണ്ട അനുഭവം സോഷ്യല്‍ മീഡിയയിലൂടെ അര്‍ജുന്‍ നേരത്തേ പങ്കുവച്ചിരുന്നു.

വര്‍ഷങ്ങളായി ആരാധിക്കുന്നയാളെയാണ് നേരില്‍ കണ്ടതെന്നും തങ്ങള്‍ക്കൊപ്പം സമയം ചെലവഴിച്ച ഡേവിഡ് ബെക്കാമിനോട് കടപ്പെട്ടിരിക്കുന്നെന്നും താരം കുറിച്ചു. തങ്ങളോടൊപ്പം സമയം ചെലവഴിക്കുന്നതിലുള്ള അദ്ദേഹത്തിന്റെ ആത്മാര്‍ഥത തന്നെ ആശ്ചര്യപ്പെടുത്തുന്നുവെന്നും അര്‍ജുന്‍ വ്യക്തമാക്കിയിരുന്നു.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ