'താങ്കളോടുള്ള ആദരവ് നഷ്ടപ്പെട്ടു'; അമിതാഭ് ബച്ചനെ വിമര്‍ശിച്ച യുവതിക്ക് മറുപടിയുമായി താരം

കോവിഡ് രോഗമുക്തി നേടി വീട്ടില്‍ വിശ്രമിക്കുകയാണ് അമിതാഭ് ബച്ചന്‍. ഇതിനിടെ തനിക്കെതിരെ വിമര്‍ശനവുമായെത്തിയ യുവതിക്ക് മറുപടി കൊടുത്തിരിക്കുകയാണ് താരം. താങ്കളോടുള്ള ആദരവ് നഷ്ടപ്പെട്ടു എന്ന വിമര്‍ശനത്തിന് ബച്ചന്‍ നല്‍കിയ മറുപടിയാണ് സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധേയമാകുന്നത്.

80 വയസുള്ള തന്റെ അച്ഛന് തെറ്റായി പരിശോധന നടത്തിയതോടെ കോവിഡ് 19 പോസിറ്റീവായെന്നും ഡോക്ടര്‍മാരുടെ നിരുത്തരവാദിത്വം കൊണ്ട് ഒരുപാട് അനുഭവിക്കേണ്ടി വന്നതായും ജാന്‍വി എന്ന യുവതി ബച്ചന്റെ ഒരു പോസ്റ്റിന് കമന്റായി കുറിച്ചു.

“”മനുഷ്യജീവിതത്തിന് വില കല്‍പ്പിക്കാതെ പണം സമ്പാദിക്കുക മാത്രം ചെയ്യുന്ന ഒരു ആശുപത്രിക്ക് താങ്കള്‍ പരസ്യം ചെയ്യുന്നതില്‍ വളരെ ദുഃഖമുണ്ട്. ക്ഷമിക്കണം, ഇപ്പോള്‍ താങ്കളോടുള്ള ആദരവ് പൂര്‍ണമായും നഷ്ടപ്പെട്ടു”” എന്ന് യുവതി കുറിച്ചു. പിന്നാലെ മറുപടിയുമായി ബച്ചനും രംഗത്തെത്തി.

“”ജാന്‍വി ജി.. താങ്കളുടെ പിതാവിന് സംഭവിച്ച കാര്യത്തില്‍ ഞാന്‍ ഖേദം അറിയിക്കുന്നു. ചെറുപ്പം മുതലേ ഒരുപാട് മെഡിക്കല്‍ കണ്ടീഷനുകളിലൂടെ ഞാന്‍ കടന്നു പോയിട്ടുണ്ട്. അവിടെ ഡോക്ടര്‍മാരും നഴ്‌സുമാരും മാനേജ്‌മെന്റും രോഗിയുടെ പരിചരണത്തില്‍ പരമാവധി ശ്രദ്ധ ചെലുത്തുന്നത് ഞാന്‍ ശ്രദ്ധിച്ചു.””

“”ചിലപ്പോള്‍ ലാബ് ടെസ്റ്റുകളില്‍ തെറ്റു പറ്റാം. എന്നാല്‍ ഒരു അസുഖത്തെ അടിസ്ഥാനമാക്കി വിലയിരുത്തല്‍ നടത്താന്‍ നിരവധി പരിശോധനകളും വ്യവസ്ഥകളുമുണ്ട്. എന്റെ അനുഭവത്തില്‍ ഇതുവരെ ഒരു ഡോക്ടറോ, ആശിപത്രിയോ പെരുമാറ്റച്ചട്ടം പാലിക്കാതെ വാണിജ്യപരമായ നേട്ടങ്ങള്‍ക്ക് ചികിത്സ നടത്തുന്നത് കണ്ടിട്ടില്ല. ഇതിനോട് ഞാന്‍ താഴ്മയോടെ വിയോജിക്കുന്നു.””

“”ആ ആശുപത്രിക്ക് ഞാന്‍ പരസ്യം നല്‍കിയിട്ടില്ല. നാനാവതി ആശുപത്രിയില്‍ എനിക്ക് മികച്ച ചികിത്സയാണ് ലഭിച്ചത്. അതിനാല്‍ ആശുപത്രിയോടുള്ള ബഹുമാനം തുടരും. നിങ്ങള്‍ക്ക് ആദരവ് നഷ്ടപ്പെട്ടിട്ടുണ്ടാകാം എന്നാല്‍ ഈ രാജ്യത്തെ ഡോക്ടര്‍മാരോടും മെഡിക്കല്‍ പ്രൊഫഷനോടും എനിക്ക് ആദരവുണ്ട്. അവസാനമായി ഒരു കാര്യം എന്റെ ആദരവും ഉത്തരവാദിത്വവും നിങ്ങള്‍ ജഡ്ജ് ചെയ്യേണ്ട ആവശ്യമില്ല”” എന്നാണ് ബച്ചന്റെ മറുപടി.

Hindustantimes

Latest Stories

നടി കനകലത അന്തരിച്ചു, വിടവാങ്ങിയത് 350ല്‍ അധികം സിനിമകളില്‍ അഭിനയിച്ച പ്രതിഭ

അമ്മയെ കൊലപ്പെടുത്തിയത് മൂന്ന് പവന്റെ മാലയ്ക്ക് വേണ്ടി; ഹൃദയാഘാതമെന്ന തട്ടിപ്പ് പൊളിഞ്ഞത് ഡോക്ടര്‍ എത്തിയതോടെ; പ്രതി അറസ്റ്റില്‍

ഇത്തവണ തിയേറ്ററില്‍ ദുരന്തമാവില്ല; സീന്‍ മാറ്റി പിടിക്കാന്‍ മോഹന്‍ലാല്‍; ബറോസ് വരുന്നു; റിലീസ് തീയതി പുറത്ത്

റിപ്പോര്‍ട്ടിംഗിനിടെ മാധ്യമ പ്രവര്‍ത്തകയ്ക്ക് നേരെ ആക്രമണം; പ്രതിയെ പിടികൂടി പൊലീസ്

കെജ്രിവാളിനെതിരെ എന്‍ഐഎ അന്വേഷണം നിര്‍ദ്ദേശിച്ച് ലഫ്റ്റനന്റ് ഗവര്‍ണര്‍; അന്വേഷണം ഖാലിസ്ഥാന്‍ ഭീകരനില്‍ നിന്ന് പണം കൈപ്പറ്റിയെന്ന ആരോപണത്തില്‍

മലയാള സിനിമയുടെ സുകൃതം വിടവാങ്ങി; ഹരികുമാറിന് അന്ത്യാഞ്ജലി അര്‍പ്പിച്ച് സിനിമാലോകം

രേവണ്ണ പീഡനത്തില്‍ പുകയുന്ന കര്‍ണാടക പോളിംഗ് ബൂത്തിലെത്തുമ്പോള്‍; മൂന്നാംഘട്ടം മൂക്കുകൊണ്ട് 'ക്ഷ' വരപ്പിക്കുമോ എന്‍ഡിഎയെ!

മസാല നിര്‍മ്മാണത്തിന് ചീഞ്ഞ ഇലകളും മരപ്പൊടിയും ആസിഡും; പൊലീസ് പിടിച്ചെടുത്തത് 15 ടണ്‍ മായം കലര്‍ത്തിയ മസാലകള്‍

കന്യാകുമാരിയില്‍ അഞ്ച് എംബിബിഎസ് വിദ്യാര്‍ത്ഥികള്‍ മുങ്ങി മരിച്ചു; അപകടം നിരോധനം മറികടന്ന് കുളിക്കാനിറങ്ങിയതോടെ

ഹാട്രിക്ക് അടിച്ചതല്ലേ മാച്ച് ബോൾ കളിയിൽ വെച്ചോളുക എന്ന് റഫറിമാർ, റൊണാൾഡോയുടെ പെരുമാറ്റം ഞെട്ടിക്കുന്നത്; വീഡിയോ വൈറൽ