ഇങ്ങനൊരു ദുരന്തത്തിന് സാക്ഷിയാകുമെന്ന് പ്രതീക്ഷിരുന്നില്ല, ഞങ്ങള്‍ സുരക്ഷിതരാണ്: പ്രീതി സിന്റ

ഹോളിവുഡ് സിനിമാവ്യവസായ തലസ്ഥാനമായ ലോസ് ആഞ്ജലിസില്‍ കാട്ടുതീ പടരുന്നതിനിടെ പിന്നാലെ താനും കുടുംബവും സുരക്ഷിതയാണെന്ന് അറിയിച്ച് ബോളിവുഡ് നടി പ്രീതി സിന്റ. എല്‍.എ.യിലെ ചുറ്റുമുള്ള പ്രദേശങ്ങള്‍ തീയില്‍പ്പെട്ട് നശിക്കുന്ന ഒരു ദിവസം കാണേണ്ടി വരുമെന്ന് കരുതിയിരുന്നില്ല എന്നാണ് നടി എക്‌സില്‍ കുറിച്ചിരിക്കുന്നത്.

”സുഹൃത്തുക്കളും കുടുംബാംഗങ്ങളും പ്രദേശത്ത് നിന്ന് ഒഴിഞ്ഞുപോകുകയോ ആവശ്യമായ ജാഗ്രത പുലര്‍ത്തുകയോ ചെയ്തിട്ടുണ്ട്. ചുറ്റുമുണ്ടായിരിക്കുന്ന ദുരന്തത്തിന് സാക്ഷിയായി എന്റെ ഹൃദയം തകര്‍ന്നിരിക്കുന്നു. ഞങ്ങള്‍ സുരക്ഷിതയാണ് എന്നതില്‍ ദൈവത്തോട് നന്ദി പറയുന്നു. ഈ തീപിടുത്തത്തില്‍ കുടിയിറക്കപ്പെട്ടവര്‍ക്കും എല്ലാം നഷ്ടപ്പെട്ടവര്‍ക്കുമൊപ്പമാണ് ചിന്തകളും പ്രാര്‍ഥനയും.”

”കാറ്റ് ഉടന്‍ ശമിക്കുമെന്നും തീ നിയന്ത്രണവിധേയമാകുമെന്നും പ്രതീക്ഷിക്കുന്നു” എന്നാണ് പ്രീതി എക്‌സില്‍ കുറിച്ചത്. അതേസമയം, കാട്ടുതീ ദുരന്തത്തില്‍പ്പെട്ട് 16 പേര്‍ക്ക് ജീവന്‍ നഷ്ടമായാതായാണ് അവസാനം പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. നൂറുകണക്കിനാളുകള്‍ക്ക് പൊള്ളലേറ്റിട്ടുണ്ട്.

ആധുനിക യുഎസ് ചരിത്രത്തിലെ ഏറ്റവും നാശനഷ്ടം വരുത്തിയ ദുരന്തമാണ് ലോസ് ആഞ്ജലിസില്‍ ഉണ്ടായിരിക്കുന്നതെന്നാണ് അധികൃതര്‍ വ്യക്തമാക്കുന്നത്. 150 ബില്യണ്‍ ഡോളറിന്റെ നാശനഷ്ടമാണ് ഇതുവരെ കണക്കാക്കുന്നത്. ഹോളിവുഡ് താരങ്ങളുടെ വീടുകളുള്‍പ്പെടെ അയ്യായിരത്തിലേറെ കെട്ടിടങ്ങളും മറ്റും കത്തിനശിച്ചിട്ടുണ്ട്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ