ഷാരൂഖിനൊപ്പം അഭിനയിക്കാനില്ല, 'ജവാനി'ലെ വേഷം നിരസിച്ച് അല്ലു അര്‍ജുന്‍; കാരണം ഇതാണ്..

‘പഠാന്‍’ സിനിമയുടെ ഗംഭീര വിജയത്തിന് ശേഷം ‘ജവാന്‍’ എന്ന ഷാരൂഖ് ഖാന്‍ ചിത്രത്തിനായാണ് പ്രേക്ഷകര്‍ ഇപ്പോള്‍ കാത്തിരിക്കുന്നത്. അറ്റ്‌ലീ സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ നയന്‍താരയും വിജയ് സേതുപതിയും പ്രധാന വേഷങ്ങളില്‍ എത്തുന്നുണ്ട്. സിനിമയിലെ ഒരു അതിഥി വേഷത്തിലേക്ക് അല്ലു അര്‍ജുനെ ക്ഷണിച്ചുവെന്ന റിപ്പോര്‍ട്ടുകള്‍ വന്നിരുന്നു.

സിനിമയ്ക്കായി നിര്‍മ്മാതാക്കള്‍ അല്ലു അര്‍ജുനുമായി കൂടിക്കാഴ്ച നടത്തി എന്നായിരുന്നു റിപ്പോര്‍ട്ടുകള്‍. എന്നാല്‍ അല്ലു ഈ വേഷം നിരസിച്ചതായുള്ള റിപ്പോര്‍ട്ടുകളാണ് പുറത്തു വരുന്നത്. എന്നാല്‍ മറ്റൊരു സിനിമയുടെ ടൈറ്റ് ഷെഡ്യൂള്‍ കാരണം അല്ലു അര്‍ജുന് ജവാനില്‍ അഭിനയിക്കാന്‍ സാധിക്കില്ല.

‘പുഷ്പ: ദ് റൂള്‍’ എന്ന ചിത്രത്തിലെ കഥാപാത്രത്തിനായി കഠിന പരിശീലനത്തിലാണ് അല്ലു അര്‍ജുന്‍ ഇപ്പോള്‍. മാസങ്ങളായി അല്ലു പുഷ്പയില്‍ മാത്രം ശ്രദ്ധ കേന്ദ്രീകരിക്കുകയാണ്. വിശാഖപട്ടണത്തും ഹൈദരാബാദിലുമായി പുഷ്പ2 വിന്റെ ചിത്രീകരണം പുരോഗമിക്കുകയാണ് എന്നും റിപ്പോര്‍ട്ടുകളുണ്ട്.

ബോക്‌സോഫീസില്‍ സൂപ്പര്‍ ഹിറ്റായ ‘പുഷ്പ: ദ് റൈസി’ന്റെ രണ്ടാം ഭാഗമാണ് പുഷ്പ ദ് റൂള്‍. ഫഹദ് ഫാസിലും ചിത്രത്തില്‍ കേന്ദ്ര കഥാപാത്രമായെത്തിയിരുന്നു. പുഷ്പ രാജ് എന്ന ചന്ദനക്കടത്തുകാരന്റെ വേഷത്തിലാണ് അല്ലു അര്‍ജുന്‍ ചിത്രത്തിലെത്തിയത്.

എസ്പി ഭന്‍വര്‍ സിംഗ് ഷെഖാവത് എന്ന കഥാപാത്രമായാണ് ഫഹദ് ചിത്രത്തിലെത്തുന്നത്. സുകുമാര്‍ തിരക്കഥ ഒരുക്കി സംവിധാനം ചെയ്യുന്ന ചിത്രത്തില്‍ രശ്മിക മന്ദാനയാണ് നായിക. അതേസമയം, ജൂണ്‍ 2ന് ആണ് ജവാന്റെ റിലീസ് പ്രഖ്യാപിച്ചിട്ടുള്ളത്.

Latest Stories

ആലപ്പുഴയിലെ 'രക്ഷാപ്രവർത്തനം'; പ്രതികളുടെ ചോദ്യം ചെയ്യൽ പൂർത്തിയായി, നോട്ടിസ് നൽകി വിട്ടയച്ചു

മഞ്ഞിന്റെ നിശ്ശബ്ദതയിൽ നടന്ന മനുഷ്യൻ

നിപ സ്ഥിരീകരിച്ച് ദിവസങ്ങൾ കഴിഞ്ഞിട്ടും മരുന്ന് ലഭ്യമാക്കാത്തത് ഗുരുതര വീഴ്ചയാണ്, യുഡിഎഫ് സർക്കാരിന്റേത് കുറ്റകരമായ അനാസ്ഥ: വീണാ ജോർജ്

ലഫ്റ്റനന്റ് ജനറൽ ധീരജ് സേത്ത് പുതിയ കരസേന മേധാവിയായി നിയമിതനായി; ജൂൺ 30ന് ചുമതലയേൽക്കും

കെഎസ്ആർടിസി ബസുകളിൽ പുരുഷൻമാർക്കും സൗജന്യയാത്ര അനുവദിക്കണം, തീവ്രനിലപാടുകളിലേക്ക് ആരും പോകരുത്: രാഹുൽ ഈശ്വർ

വാഹനത്തിന് സൈഡ് കൊടുക്കാത്തതിനെ ചൊല്ലി ആര്യ രാജേന്ദ്രനുമായി തർക്കം; ജോലി നഷ്ടപ്പെട്ട യദുവിന് നിയമസഭയിൽ താൽക്കാലിക ഡ്രൈവറായി നിയമനം

തൃശൂരിലും ഷിഗെല്ല; രോഗം സ്ഥിരീകരിച്ചത് വടക്കാഞ്ചേരിയിൽ, രണ്ട് കുട്ടികൾ ചികിത്സയിൽ

ലാൻഡിംഗിന് ശേഷം നിയന്ത്രണം നഷ്ടപ്പെട്ടു, പിന്നാലെ തീപടർന്നു; അസമിൽ യുദ്ധ വിമാനത്തിന് തീപിടിച്ച് അഞ്ച് പേർക്ക് വീരമൃത്യു

2031-ഓടെ 10,000 കോടി വിറ്റുവരവ്, ആഗോള വിപണി ലക്ഷ്യമിട്ട് മിൽമ

'രത്തൻ ഖേൽഖറിന്റെ നിയമനവും കേന്ദ്ര താൽപര്യത്തിന് വഴങ്ങി, അധികാരത്തിലെത്തിയ നാൾ മുതൽ ആർഎസ്എസ് അജണ്ടകളുടെ നടത്തിപ്പുകാരൻ ആകുന്നു'; വിഡി സതീശനെതിരെ എസ്ഡിപിഐ