പാപ്പരാസികളോടുള്ള സൗഹാർദ്ദപരമായ പെരുമാറ്റത്തിന് പേരുകേട്ട നടിയാണ് ആലിയ ഭട്ട്. പല സമയങ്ങളിലും ആരാധകരോട് താരം സ്നേഹത്തോടെ പെരുമാറുന്ന വിഡിയോയും പുറത്തു വന്നിട്ടുണ്ട്. എന്നാൽ ഇപ്പോഴിതാ വീടിനകത്തേക്ക് പോയ താരത്തെ വിടാതെ പിന്തുടർന്ന പാപ്പരാസികളോട് കയർത്ത് സംസാരിക്കുന്ന ആലിയയുടെ വീഡിയോ ആണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.
വീഡിയോയിൽ, ആലിയ തൻ്റെ താമസസ്ഥലത്തേക്ക് അതിവേഗം നടക്കുന്നതും ഫോട്ടോകൾക്കായി നിൽക്കാതെ പോകുന്നതുമാണ് കാണാൻ സാധിക്കുന്നത്. ആലിയയ്ക്ക് പിന്നാലെ ഫോട്ടോഗ്രാഫർമാർ പിന്തുടരുന്നതും ചിത്രങ്ങൾക്ക് പോസ് ചെയ്യാൻ അഭ്യർത്ഥിക്കുകയും ചെയ്തു. ഇതോടെ ആലിയ തന്നെ ‘നിങ്ങൾ എന്താണ് ചെയ്യുന്നത്? ഇതൊരു സ്വകാര്യ കെട്ടിടമാണ്’ എന്ന് പറയുകയുമായിരുന്നു.
ഇതാദ്യമായല്ല ആലിയ ഭട്ട് പാപ്പരാസികളോട് ദേഷ്യപെടുന്നത്. 2023-ൽ, തൊട്ടടുത്ത ഫ്‌ളാറ്റിന്റെ ടെറസില്‍ നിന്ന് ആലിയയുടെ ചിത്രങ്ങൾ എടുത്ത ഫോട്ടോഗ്രാഫർമാർക്കെതിരെ ആലിയ രംഗത്ത് വന്നിരുന്നു. ‘സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റം’ എന്നാണ് ആലിയ ഇതിനെകുറിച്ച് പറഞ്ഞത്.
View this post on InstagramA post shared by Indian Express Entertainment (@ieentertainment)
വീട്ടില്‍ ഇരിക്കുമ്പോള്‍ ആരോ തന്നെ നിരീക്ഷിക്കുന്നതായി തോന്നി. നോക്കിയപ്പോള്‍ അടുത്ത കെട്ടിടത്തിന്റെ ടെറസില്‍ ക്യാമറയുമായി രണ്ട് പേരെ കണ്ടു. ഇത് ഒരാളുടെ സ്വകാര്യതയിലേക്കുള്ള കടുത്ത കടന്നുകയറ്റമാണ്. നിങ്ങള്‍ക്ക് മറികടക്കാന്‍ കഴിയാത്ത ഒരു വരയുണ്ടെന്നും ആലിയ ഇന്‍സ്റ്റഗ്രാമില്‍ കുറിച്ചിരുന്നു.