അക്ഷയ്ക്ക് 'നയണ്‍' പ്രിയം; പ്രതിഫലം അന്ന് 27 കോടി, ഇന്ന് 54 കോടി!

ബോളിവുഡിലെ തിരക്കുള്ള നടനാണ് അക്ഷയ് കുമാര്‍. പുറത്തിറങ്ങുന്ന വിജയങ്ങള്‍ ബോക്‌സ് ഓഫീസില്‍ നേട്ടം കൊയ്യുന്നുമുണ്ട്. അതിനാലാവണം തന്റെ പ്രതിഫലം താരം ഉയര്‍ത്തിയെന്നാണ് റിപ്പോര്‍ട്ടുകള്‍. പുതിയ ചിത്രത്തിനായി അക്ഷയ് പ്രതിഫലം വാങ്ങുന്നത് 54 കോടി രൂപയാണെന്നാണ് വിവരം. 2012 ല്‍ റൗഡി റാത്തോര്‍ ചെയ്യുന്ന സമയത്ത് 27 കോടി രൂപയായിരുന്നു അക്ഷയുടെ പ്രതിഫലം, ഇപ്പോളത് 54 കോടിയില്‍ എത്തി നില്‍ക്കുന്നു.

റൗഡി റാത്തോറിന്റെ രണ്ടാം ഭാഗം ഒരുങ്ങുന്നതായാണ് പുറത്തു വരുന്ന വിവരം. അതിനായി ആദ്യ ഭാഗത്തിന് നല്‍കിയതിന്റെ ഇരട്ടി പ്രതിഫലമാകും രണ്ടാം ഭാഗത്തിനായി ചിത്രത്തിന്റെ നിര്‍മ്മാതാക്കള്‍ അക്ഷയ് കുമാറിന് നല്‍കേണ്ടി വരുക. ഫോര്‍ബ്‌സ് മാസിക പുറത്തുവിട്ട ധനികരായ 100 താരങ്ങളുടെ പട്ടികയില്‍ അക്ഷയ് കുമാര്‍ 33-ാം സ്ഥാനത്തുണ്ട്. ഇതില്‍ ഏകദേശം 444 കോടി രൂപയാണ് ആണ് അക്ഷയ് കുമാറിന്റെ വാര്‍ഷിക വരുമാനമായി കണക്കാക്കിയിരിക്കുന്നത്.

ജഗന്‍ ശക്തി ഒരുക്കുന്ന മിഷന്‍ മംഗല്‍, ഫര്‍ഹാദ് സാംജിയുടെ ഹൗസ്ഫുള്‍ 4, രാജ് മെഹ്തയുടെ ഗുഡ് ന്യൂസ് എന്നിവയാണ് അക്ഷയുടെ പുറത്തിറങ്ങാനിരിക്കുന്ന ചിത്രങ്ങള്‍. രോഹിത് ഷെട്ടി ഒരുക്കുന്ന സൂര്യവംശി, രാഘവ ലോറന്‍സ് ഒരുക്കുന്ന ലക്ഷ്മി ബോംബ് എന്നിവയിലായാണ് അക്ഷയ് ഇപ്പോള്‍ അഭിനയിച്ചുകൊണ്ടിരിക്കുന്നത്. ലോറന്‍സിന്റെ തന്നെ തമിഴിലെ ഹിറ്റ് ഹൊറര്‍ കോമഡി ചിത്രമായ കാഞ്ചനയുടെ റീമേക്കാണ് ലക്ഷ്മി ബോംബ്.

Latest Stories

ഞാന്‍ ഇവളെ കാണാനായി സ്വര്‍ഗത്തിലെത്തി..; അന്തരിച്ച നടി ശ്രീദേവിക്കൊപ്പമുള്ള ചിത്രവുമായി ആര്‍ജിവി, വിവാദം

ഡല്‍ഹിയില്‍ വീണ്ടും പോര് മുറുകുന്നു; വനിതാ കമ്മീഷനിലെ 223 ജീവനക്കാരെ പിരിച്ചുവിട്ട് ലഫ്റ്റനന്റ് ഗവര്‍ണര്‍

ഈ ടി20 ലോകകപ്പ് അവര്‍ക്ക് തന്നെ; പ്രവചിച്ച് ലങ്കന്‍ ഇതിഹാസം

മലപ്പുറത്ത് പ്ലസ് വൺ സീറ്റുകളുടെ എണ്ണം കൂട്ടി

വമ്പൻ നാണക്കേടിന്റെ ലിസ്റ്റിൽ ചെന്നൈയും ബാംഗ്‌ളൂരിനും രാജസ്ഥാനും കൂട്ടായി ഇനി മഞ്ഞപ്പടയും; ആ അപമാനം ഇങ്ങനെ

സൂര്യ ഒരു അസാമാന്യ മനുഷ്യന്‍, അദ്ദേഹത്തിന്റെ 200 ശതമാനവും കങ്കുവയ്ക്ക് നല്‍കിയിട്ടുണ്ട്: ജ്യോതിക

പൊലീസ് ഉദ്യോഗസ്ഥനെ ലഹരിസംഘം വിഷം കുത്തിവച്ച് കൊലപ്പെടുത്തി; ആക്രമണം മോഷ്ടാവിനെ പിന്തുടരുന്നതിനിടെ

എൻഡിഎ സ്ഥാനാർത്ഥി പ്രജ്വൽ രേവണ്ണയ്ക്കായി ലുക്ക് ഔട്ട് നോട്ടീസ് പുറത്തിറക്കി

എന്തൊരു ശല്യമാണ് ഇവന്മാരെ കൊണ്ട്, ഇനി അവനെ കുറ്റപ്പെടുത്തിയാൽ ഞാൻ കേട്ടുകൊണ്ട് നിൽക്കില്ല; ഡിവില്ലേഴ്‌സ് പറയുന്നത് ഇങ്ങനെ

രാജ്യത്തെ സേവിക്കാന്‍ മോദിയുടെയും അമിത് ഷായുടെയും പാത പിന്തുടരാന്‍ ആഗ്രഹിക്കുന്നു; ജനങ്ങള്‍ അനുഗ്രഹിക്കണം; ബിജെപിയില്‍ ചേര്‍ന്ന് നടി രൂപാലി ഗാംഗുലി