ധനുഷിന്റെ ബോളിവുഡ് ചിത്രത്തില്‍ സാറ അലിഖാനൊപ്പം അജയ് ദേവ്ഗണും

സൂപ്പര്‍സ്റ്റാര്‍ ധനുഷ് വീണ്ടും ബോളിവുഡിലേക്കെത്തുന്ന ചിത്രത്തില്‍ പ്രധാന കഥാപാത്രമായി നടന്‍ അജയ് ദേവഗണും എത്തുമെന്ന് റിപ്പോര്‍ട്ടുകള്‍. “രാഝന” എന്ന ചിത്രത്തിന് ശേഷം ആനന്ദ് എല്‍ റോയിയും ധനുഷും വീണ്ടും ഒന്നിക്കുന്ന ചിത്രമാണിത്.

ചിത്രത്തില്‍ ഒരു പ്രധാന വേഷത്തിലാകും അജയ് ദേവ്ഗണ്‍ എത്തുക. സാറ അലിഖാനാണ് ചിത്രത്തില്‍ നായികയായെത്തുന്നത്. ബിഹാറിലെ ഗ്രാമത്തില്‍ നിന്നു വരുന്ന പെണ്‍കുട്ടിയായാണ് സാറ വേഷമിടുന്നത്. ഈ ചിത്രം രാഝനയുടെ രണ്ടാം ഭാഗമായല്ല ഒരുങ്ങുന്നതെന്ന് സംവിധായകന്‍ വ്യക്തമാക്കിയിരുന്നു.

രാഝന ആയിരുന്നു ധനുഷിന്റെ ആദ്യ ബോളിവുഡ് ചിത്രം. സോനം കപൂറാണ് ചിത്രത്തില്‍ നായികയായെത്തിയത്. അമിതാഭ് ബച്ചനൊപ്പമുള്ള “ഷമിതാഭ്” ആയിരുന്നു ധനുഷിന്റെ രണ്ടാമത്തെ ബോളിവുഡ് ചിത്രം. “മൈതാന്‍” എന്ന പുതിയ ചിത്രത്തിന്റെ തിരക്കിലാണ് അജയ് ദേവ്ഗണ്‍.

Latest Stories

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ

'കേന്ദ്രത്തിൻ്റെ തീരുമാനം നടപടിക്രമങ്ങൾ പാലിച്ച്'; ടെലഗ്രാം നിരോധനം ശരിവെച്ച് ഡൽഹി ഹൈക്കോടതി