സല്‍മാന്‍ പന്നിയെപ്പോലെ തിന്നും, നായയെ പോലെ പണി എടുക്കും.. ഭക്ഷണമെല്ലാം എവിടെ പോയെന്ന് ചോദിച്ച് പോകും: വിന്ദു ദാരാ

ഭക്ഷണത്തിന്റെ കാര്യത്തിലും വ്യായാമത്തിന്റെ കാര്യത്തിലും വിട്ടുവീഴ്ച ചെയ്യാത്ത ആളാണ് സല്‍മാന്‍ ഖാന്‍ എന്ന് നടനും സല്‍മാന്റെ സുഹൃത്തുമായ വിന്ദു ദാരാ സിങ്. തന്റെ ശരീരഘടന കണ്ടതിന് ശേഷമാണ് സല്‍മാന്‍ കൂടുതല്‍ വ്യായാമം ചെയ്യാന്‍ തുടങ്ങിയത് എന്നാണ് വിന്ദു ദാരാ പറയുന്നത്. കോളേജ് കാലഘട്ടം മുതല്‍ തന്നെ സല്‍മാന്റെ അടുത്ത സുഹൃത്ത് ആയിരുന്നു വിന്ദു ദാരാ.

തന്റെ ശരീരഘടന കണ്ടതിന് ശേഷമാണ് താന്‍ കൂടുതല്‍ വ്യായാമം ചെയ്യാന്‍ തുടങ്ങിയത് എന്നാണ് സല്‍മാന്‍ പറയാറുള്ളത്. പക്ഷെ ശരീരം വര്‍ധിപ്പിച്ചായിരുന്നു എന്റെ പ്രതികരണം. അതുപോലെ തന്നെയായിരുന്നു സല്‍മാന്‍ ഭക്ഷണത്തെയും സമീപിച്ചിരുന്നത്.

അദ്ദേഹം പന്നിയെപ്പോലെ ഭക്ഷണം കഴിക്കും, നായയെ പോലെ വ്യായാമം ചെയ്യും. അദ്ദേഹം കഴിക്കുന്ന ഭക്ഷണത്തിന്റെ അളവ് കണ്ടാല്‍, ‘ഭായ്, ആ ഭക്ഷണമെല്ലാം എവിടെ പോയി?’ എന്ന ചോദിച്ചു പോകും. അതെല്ലാം ബേണ്‍ ചെയ്ത് കളയുമെന്നാണ് സ്ഥിരമായി സല്‍മാന്‍ മറുപടി പറയാറ്.

സത്യത്തില്‍, വൈകിട്ടുള്ള വര്‍ക്കൗട്ടുകളില്‍, അദ്ദേഹം അതു തന്നെയാണ് ചെയ്യുന്നത്. സല്‍മാന്‍ ഒരു അതിശയകരമായ വ്യക്തിയാണ്, താന്‍ അവനെ ഒത്തിരി ഇഷ്ടപ്പെടുന്നു, അദ്ദോഹം ഒരു പരോപകാരിയും, അത്ഭുതകരവുമായ വ്യക്തിയാണ് എന്നാണ് വിന്ദു ദാരാ സിങ് ഒരു അഭിമുഖത്തില്‍ പറയുന്നത്.

സല്‍മാന്റെ അച്ഛന്‍ എല്ലാ ദിവസവും അദ്ദേഹത്തിന് പണം നല്‍കാറുണ്ടെന്നും വിന്ദു ദാരാ പറയുന്നുണ്ട്. അച്ഛന്‍ എത്ര പണം കൊടുത്താലും അതില്‍ ഒരു ഭാഗം അദ്ദേഹം പാവപ്പെട്ടവര്‍ക്ക് ദാനം ചെയ്യും. എല്ലാ മാസവും 30 ലക്ഷം രൂപ എങ്കിലും സല്‍മാന്‍ ദാനം ചെയ്യാറുണ്ട്. അത്തരം പ്രവൃത്തികളുടെ അനുഗ്രഹം ഇന്നും അദ്ദേഹത്തോടൊപ്പമുണ്ട് എന്നാണ് വിന്ദു ദാരാ പറയുന്നത്.

Latest Stories

പൃഥിയെ പോലെ ഒരു നടനെ വിവാഹം ചെയ്യുന്നത് ചലഞ്ചിം​ഗ് ആണ്; ആ ഒരു കാര്യമാണ് ഞങ്ങൾക്കിടയിലെ ഏറ്റവും വലിയ വഴക്ക്; തുറന്നുപറഞ്ഞ് സുപ്രിയ മേനോൻ

കെ ഫോർ കല്ല്യാണം; 'ഗുരുവായൂരമ്പല നടയിൽ' ഏറ്റവും പുതിയ ഗാനം പുറത്ത്

ഇത് ത്രീസം അല്ല, ആനന്ദ് എനിക്ക് വേണ്ടിയാണ് ഓപ്പൺ റിലേഷൻഷിപ്പിന് ശ്രമിച്ചത്: കനി കുസൃതി

ആ ഗ്യാങ്ങ്സ്റ്റർ ചിത്രത്തിൽ നിന്നും വ്യത്യസ്തമായി 'ആവേശ'ത്തിൽ എന്ത് ചെയ്യാമെന്നാണ് എപ്പോഴും ആലോചിച്ചത്..: ജിതു മാധവൻ 

'എടാ മോനെ സുജിത്തേ ചേട്ടനെല്ലാം കാണുന്നുണ്ട്'; വീടിന്റെ മേല്‍ക്കൂരയിലെ സഞ്ജുവിന്റെ ഭീമന്‍ ചിത്രം കണ്ട് ഞെട്ടി ക്രിക്കറ്റ് ലോകം

മോദി കോട്ടയിലെ തമ്മിലടി, ചാണക്യനെ വീഴ്ത്തിയ പൊരിഞ്ഞടി

'വന്നവരും നിന്നവരും' ഗുജറാത്തില്‍ തമ്മിലടിയ്ക്ക് പിന്നില്‍; മോദി കോട്ടയിലെ തമ്മിലടി, ചാണക്യനെ വീഴ്ത്തിയ പൊരിഞ്ഞടി

എച്ച്ഡി രേവണ്ണയ്ക്ക് ജാമ്യം ലഭിച്ചു; ഉപാധികളോടെ ജാമ്യം അനുവദിച്ചത് അതിജീവിത മൊഴിമാറ്റിയതോടെ

കാമുകിമാരല്ല മാപ്പ് ചോദിക്കണ്ടത്, ഞങ്ങളുടെ ക്ഷേത്രത്തില്‍ വന്ന് സല്‍മാന്‍ ക്ഷമ പറയണം: ബിഷ്ണോയ് സമുദായം

ഭര്‍ത്താവ് കുര്‍ക്കുറേ വാങ്ങി നല്‍കിയില്ല; വിവാഹ മോചനം തേടി യുവതി