'ഹിന്ദി സംസാരിക്കുന്നവര്‍ എന്നെ സൗത്തിലെ സ്വര ഭാസ്‌കര്‍ എന്ന് വിളിക്കുന്നു'; ട്വീറ്റുമായി സിദ്ധാര്‍ഥ്, മറുപടിയുമായി സ്വര

തന്റെ നിലപാടുകള്‍ ശക്തമായ ഭാഷയില്‍ തന്നെ തുറന്നു പറയാറുള്ള താരങ്ങളില്‍ ഒരാളാണ് നടന്‍ സിദ്ധാര്‍ഥ്. വിവിധ വിഷയങ്ങളില്‍ കേന്ദ്ര സര്‍ക്കാരിനെ വിമര്‍ശിച്ചു കൊണ്ടും നടന്‍ രംഗത്തെത്താറുണ്ട്. ഇപ്പോഴിതാ, ട്വിറ്ററിലെ ആരാധകര്‍ സിദ്ധാര്‍ഥിനെ “”സൗത്തിലെ സ്വര ഭാസ്‌കര്‍”” എന്ന് വിശേഷിപ്പിച്ചിരിക്കുകയാണ്.

സിദ്ധാര്‍ഥിനെ പോലെ തന്നെ സമകാലിക രാഷ്ട്രീയ പ്രശ്നങ്ങളെ കുറിച്ച് ശക്തമായി പ്രതികരിക്കുന്ന താരങ്ങളില്‍ ഒരാളാണ് സ്വര ഭാസ്‌കര്‍. സ്വരയുമായി തന്നെ താരതമ്യം ചെയ്തതില്‍ സന്തോഷം അറിയിച്ച് രംഗത്തെത്തിയിരിക്കുകയാണ് സിദ്ധാര്‍ഥ്.

“”ഹിന്ദി സംസാരിക്കുന്ന ജനങ്ങള്‍ എന്നെ സൗത്തിലെ സ്വര ഭാസ്‌കര്‍ എന്ന് വിളിക്കുന്നു. ഒരു കാര്യം വ്യക്തമാക്കാം… എപ്പോള്‍ വേണമെങ്കിലും എവിടെ വേണമെങ്കിലും സ്വരയാകാന്‍ എനിക്ക് ബുദ്ധിമുട്ടില്ല. അവര്‍ സുന്ദരിയും വിസ്മയിപ്പിക്കുന്ന വ്യക്തിയുമാണ്”” എന്ന് സിദ്ധാര്‍ഥ് ട്വീറ്റ് ചെയ്തു.

സിദ്ധാര്‍ഥിന്റെ ട്വീറ്റിന് സ്വര ഭാസ്‌കറും മറുപടിയുമായെത്തി. താങ്കള്‍ ഇന്ത്യയുടെ സിദ്ധാര്‍ഥ് ആണ്. ഇത്രയും ശക്തമായൊരു ശബ്ദത്തിന് നന്ദി എന്നാണ് സ്വര മറുപടിയായി കുറിച്ചു.

Latest Stories

'ഇതേവരെ ആരും ചെവിക്കൊണ്ടിരുന്നില്ല, ആയിരങ്ങൾക്ക് അന്നമേകുന്ന ഒരു വലിയ തൊഴിലിടത്തിന് അർഹമായ പരിഗണന ലഭിച്ചുവെന്നത് നിസ്സാരകാര്യമല്ല'; ആന്റോ ജോസഫ്

സംസ്ഥാനത്ത് ഞായറാഴ്ച മുതല്‍ മഴ ശക്തമാകും; എട്ടു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

'സിനിമാമേഖലയ്ക്ക് പുത്തന്‍ ഉണര്‍വും വളര്‍ച്ചയും പ്രദാനം ചെയ്യുമെന്ന കാര്യം തീര്‍ച്ച, സര്‍ക്കാര്‍ തീരുമാനത്തെ സന്തോഷപൂര്‍വ്വം സ്വാഗതം ചെയ്യുന്നു'; മോഹൻലാൽ

'സിനിമയ്ക്ക് പുതിയ വെളിച്ചം പകരുന്ന ചരിത്രനിമിഷം'; സിനിമാ മേഖലയിലെ ബജറ്റ് പ്രഖ്യാപനങ്ങൾ സ്വാഗതം ചെയ്‌ത് നടൻ ദിലീപ്

ട്രോഫിക്കായി ലോകം കാത്തിരിക്കുമ്പോൾ: ചൂടിൽ പൊള്ളുന്ന ലോകകപ്പ് തൊഴിലാളികൾ

'സിനിമയ്ക്ക് നല്കിയ എല്ലാ സമ്മാനങ്ങളും വിലപ്പെട്ടതാണ്, സർക്കാരിനും മുഖ്യമന്ത്രിക്കും സിനിമാമന്ത്രിക്കും നന്ദി'; പൃഥ്വിരാജ് സുകുമാരൻ

'ഭാവി കേരളത്തിനായുള്ള ബ്ലൂ പ്രിന്റ് ഇല്ല, സാമ്പത്തിക അപകടാവസ്ഥ രാഷ്ട്രീയ ആക്ഷേപം മാത്രം'; ബജറ്റിനെ വിമർശിച്ച് പ്രതിപക്ഷ നേതാവ് പിണറായി വിജയൻ

കോണ്‍സ്റ്റബിളിനെ കൊണ്ട് വീട്ടുജോലികള്‍ ചെയ്യിച്ചു; ഐപിഎസ് ഉദ്യോഗസ്ഥനെ സസ്‌പെന്‍ഡ് ചെയ്ത് ഒഡിഷ സര്‍ക്കാര്‍

കശുവണ്ടി വികസന കോർപ്പറേഷൻ അഴിമതി കേസ്; മുഹമ്മദ് ഹനീഷിന് ഹൈക്കോടതിയുടെ മുന്നറിയിപ്പ്

മാസപ്പടി കേസ്: വീണയുടെ ബാങ്ക് ലോക്കർ പരിശോധിച്ച് ഇഡി ഉദ്യോഗസ്ഥർ; ബാങ്കിന് മുന്നിൽ കേന്ദ്ര സേനാം​ഗങ്ങൾ ഉൾപ്പെടെയുള്ള സുരക്ഷാ ഉദ്യോഗസ്ഥർ