വിവാഹമോചനം വെറുതെ പ്രചരിക്കുന്ന വാര്‍ത്തയല്ല, അത് ശരി തന്നെയെന്ന് അഭിഷേക് ബച്ചന്‍! ഒടുവില്‍ സമ്മതിച്ച് താരം?

നടി ഐശ്വര്യ റായ്‌യുടെയും അഭിഷേക് ബച്ചന്റെയും വിവാഹമോചന വാര്‍ത്തകള്‍ പ്രചരിക്കാന്‍ ആരംഭിച്ചിട്ട് നാളുകളായി. അനന്ത് അംബാനി-രാധിക മര്‍ച്ചന്റ് വിവാഹവേദിയില്‍ ഇരുവരും ഒന്നിച്ച് എത്താതിരുന്നത് അടക്കം സോഷ്യല്‍ മീഡിയയില്‍ വൈറലായിരുന്നു. മകള്‍ ആരാധ്യയ്‌ക്കൊപ്പമാണ് ഐശ്വര്യ റായ് വിവാഹാഘോഷങ്ങളില്‍ പങ്കെടുത്തത്.

എന്നാല്‍ അഭിഷേക് വന്നത്, മറിച്ച് പിതാവ് അമിതാഭ് ബച്ചനും അമ്മയ്ക്കും സഹോദരിക്കും കുടുംബത്തിനുമൊപ്പമായിരുന്നു. ഇത് സോഷ്യല്‍ മീഡിയയില്‍ ഇരുതാരങ്ങളുടെയും ആരാകര്‍ ഏറെ ചര്‍ച്ച ചെയ്തിരുന്നു. വിവാഹമോചനം ചെയ്യാതെ ഇരുവരും വേര്‍പിരിഞ്ഞ് താമസിക്കുന്നുവെന്ന അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു.

ഇതിനിടെ വിവാഹമോചനത്തെ കുറിച്ചുള്ള ഒരു പോസ്റ്റിന് അഭിഷേക്ക് ലൈക്ക് അടിച്ചതോടെ ഇരുവരും വേര്‍പിരിഞ്ഞുവെന്ന് ഉറപ്പിച്ചിരിക്കുകയാണ്. ‘വെന്‍ ലവ് സ്റ്റോപ്‌സ് ഈസി’ എന്ന കാപ്ഷനോടെ ഹീന കന്ദേല്‍വല്‍ എഴുതിയ പോസ്റ്റിന് താഴെയാണ് അഭിഷേക് പ്രതികരിച്ചിരിക്കുന്നത്.

ദമ്പതികള്‍ക്കിടെയില്‍ വിവാഹമോചനങ്ങള്‍ വര്‍ധിക്കുന്നതുമായി ബന്ധപ്പെട്ടും കാരണങ്ങളെ കുറിച്ചുമെല്ലാം ചര്‍ച്ച ചെയ്യുന്നൊരു പോസ്റ്റാണിത്. വിവാഹമോചനം അത്ര എളുപ്പത്തിലെടുക്കാവുന്ന തീരുമാനമല്ല, എങ്കിലും പലപ്പോഴും നിര്‍ബന്ധിതരാവും. ജീവിതം പ്രതീക്ഷിച്ച വഴിയേ പോവാതെ വരും.

ജീവിതത്തിന്റെ വലിയൊരു ഭാഗം ഒന്നിച്ചു ജീവിച്ച്, ചെറുതും വലുതുമായ കാര്യങ്ങളുടെ പേരില്‍ എങ്ങനെയാവും രണ്ടായി പിരിയാനുള്ള തീരുമാനമെടുക്കുക. അവരെ ഒന്നിപ്പിച്ച കാര്യങ്ങള്‍ എന്തൊക്കെയായിരിക്കും? അവര്‍ അഭിമുഖീകരിച്ച വെല്ലുവിളികള്‍ എന്തെല്ലാമാവും? തുടങ്ങിയുള്ള കാര്യങ്ങളാണ് പോസ്റ്റില്‍ ചര്‍ച്ച ചെയ്തത്.

അഭിഷേക് ലൈക്ക് നല്‍കിയ സ്‌ക്രീന്‍ഷോട്ടും പ്രചരിക്കുന്നുണ്ട്. അതേസമയം, ബച്ചന്‍ കുടുംബവുമായി ഐശ്വര്യ അത്ര രസത്തിലല്ല എന്ന വാര്‍ത്തകള്‍ നേരത്തെ എത്തിയിരുന്നു. ജയ ബച്ചനും മകള്‍ ശ്വേത ബച്ചനുമായി ഐശ്വര്യയുമായി പിണക്കത്തിലാണെന്ന അഭ്യൂഹങ്ങളും പ്രചരിച്ചിരുന്നു.

Latest Stories

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിൽ നാളെ വിധിയെഴുത്ത്

സ്ഥാനാർത്ഥിയുടെ അപ്രതീക്ഷിത മരണം; മലപ്പുറം മൂത്തേടം പഞ്ചായത്തിലെ ഏഴാം വാർഡിൽ തിരഞ്ഞെടുപ്പ് മാറ്റിവെച്ചു

'പ്രീണനത്തിനായി നെഹ്‌റു വന്ദേമാതരത്തെ വെട്ടിമുറിച്ചു, പിന്നീട് ഇന്ത്യയേയും'; കോണ്‍ഗ്രസിനെ വിമർശിച്ച് പ്രധാനമന്ത്രി

'സാമൂഹ്യാധികാര മുന്‍വിധികള്‍ക്കെതിരെ പരസ്യമായി നിലകൊണ്ട അതിജീവിത മലയാളിയുടെ യാഥാസ്ഥിതിക പൊതുബോധത്തിന്റെ എതിര്‍ചേരിയില്‍ നില്‍ക്കാനുള്ള അസാമാന്യ ധീരതയാണ് പ്രകടിപ്പിച്ചത്'; അതാണ് കേരളം ഈ വിധിക്കപ്പുറം ഏറ്റെടുക്കേണ്ട നീതിയുടെ സന്ദേശവും പോരാട്ടവുമെന്ന് പ്രമോദ് പുഴങ്കര

രാഹുലിനെതിരായ രണ്ടാം ബലാത്സംഗ കേസ്; മുൻ‌കൂർ ജാമ്യാപേക്ഷയിൽ വാദം പൂർത്തിയായി, വിധി 10 ന്

മദ്യപാനിയായ അച്ഛൻ്റെ ക്രൂര പീഡനം; ഒമ്പതാം ക്ലാസുകാരി ജീവനൊടുക്കാൻ ശ്രമിച്ചു

'ഒരു പോരാട്ടവും അന്തിമമല്ല...സർക്കാർ എന്നും അതിജീവിതക്കൊപ്പം'; മന്ത്രി വി ശിവൻകുട്ടി

സാമ്പത്തിക തർക്കം; ആലപ്പുഴയിൽ അമ്മയെ മകൻ മർദിച്ച് കൊന്നു

'എന്ത് നീതി? നമ്മൾ ഇപ്പോൾ കാണുന്നത് ശ്രദ്ധയോടെ തയ്യാറാക്കിയ തിരക്കഥയുടെ ക്രൂരമായ അനാവരണം’; പാർവതി തിരുവോത്ത്

'അവൾ ചരിത്രമാണ്, വിധി എതിരാണെങ്കിലും പൊതുസമൂഹം അവൾക്കൊപ്പമുണ്ട്'; നടി ആക്രമിക്കപ്പെട്ട കേസിലെ കോടതി വിധി നിരാശാജനകമെന്ന് കെ കെ രമ