ആമിറിന്റെ സിനിമകള്‍ കണ്ടിട്ടില്ല, പ്രണയത്തിലാകാന്‍ കാരണമെന്ത്? ഗൗരി സ്പ്രാറ്റിന്റെ മറുപടി..

കഴിഞ്ഞ ദിവസമാണ് ആമിര്‍ ഖാന്‍ തന്റെ പ്രണയം വെളിപ്പെടുത്തിയത്. ഗൗരി സ്പ്രാറ്റ് എന്ന പുതിയ കാമുകിയെ തന്റെ 60-ാം പിറന്നാള്‍ ആഘോഷത്തിനിടെയാണ് ആമിര്‍ പരിചയപ്പെടുത്തിയത്. ബംഗളൂരു സ്വദേശിയായ ഗൗരി നിലവില്‍ ആമിര്‍ ഖാന്റെ പ്രൊഡക്ഷന്‍ കമ്പനിയുമായി ബന്ധപ്പെട്ടാണ് ജോലി ചെയ്യുന്നത്. ആറ് വയസ്സുള്ള ഒരു മകന്റെ അമ്മയായ ഗൗരിക്കൊപ്പം താന്‍ ലിവിങ് ടുഗതറിലാണ് എന്നാണ് താരം വെളിപ്പെടുത്തിയത്.

ആമിറിനോട് ഗൗരിക്ക് പ്രണയം തോന്നിയത് അദ്ദേഹത്തിന്റെ സിനിമകള്‍ കണ്ടല്ല. ബോളിവുഡ് സിനിമകള്‍ അധിക കാണാത്ത വ്യക്തിയാണ് ഗൗരി. ആമിര്‍ ഖാന്റെ വിരലിലെണ്ണാവുന്ന സിനിമകള്‍ മാത്രമാണ് അവര്‍ കണ്ടിട്ടുള്ളത്. ഗൗരിക്ക് തന്നോട് പ്രണയം തോന്നാനുള്ള കാരണത്തെ കുറിച്ച് ആമിര്‍ തന്നെ മാധ്യമങ്ങളോട് പറഞ്ഞിട്ടുണ്ട്.

25 വര്‍ഷം മുമ്പാണ് ഗൗരിയെ ആദ്യമായി കണ്ടുമുട്ടിയത്. രണ്ട് വര്‍ഷം മുമ്പ് മാത്രമാണ് തങ്ങള്‍ക്ക് വീണ്ടും ഒരുമിക്കാനായത്. ശാന്തമായി കഴിയുന്ന, എനിക്ക് സമാധാനം നല്‍കുന്ന ഒരാളെ ഞാന്‍ തിരയുകയായിരുന്നു. അവള്‍ അവിടെ ഉണ്ടായിരുന്നു.അനുകമ്പയുള്ള, മാന്യനായ, കരുതലുള്ള ഒരാളെയാണ് താന്‍ ആഗ്രഹിച്ചതെന്നാണ് അവള്‍ പറഞ്ഞത്.

എന്നിട്ട് നീ എന്നെയാണോ കണ്ടെത്തിയത് എന്നാണ് ഞാന്‍ ഗൗരിയോട് തിരിച്ചു ചോദിച്ചത്. ഗൗരി ബംഗളൂരുവിലാണ് വളര്‍ന്നത്, വ്യത്യസ്തതരം സിനിമകളോടും കലകളോടുമായിരുന്നു അവളുടെ പരിചയം. അതിനാല്‍ അവള്‍ ഹിന്ദി സിനിമകള്‍ അധികം കാണാറില്ല. ദില്‍ ചാഹ്താ ഹേ, ലഗാന്‍ എന്നീ ചിത്രങ്ങള്‍ വര്‍ഷങ്ങള്‍ക്ക് മുമ്പ് കണ്ടിരുന്നതായി ഗൗരി പറഞ്ഞിട്ടുണ്ട് എന്നാണ് ആമിര്‍ ഖാന്‍ പറയുന്നത്.

Latest Stories

ആയിരമോ രണ്ടായിരമോ അല്ല ബജറ്റ് ; 'രാമായണ' ഇനി ചരിത്രത്തിലെ ഏറ്റവും ചെലവേറിയ ഇന്ത്യൻ സിനിമ !

അമേരിക്കയിലെ ചികിത്സയ്ക്ക് ശേഷം മുഖ്യമന്ത്രി തിരിച്ചെത്തി

'അമേരിക്കൻ ബ്രേക്ക്ഫാസ്റ്റ് ‘കോസ്റ്റ്ലി’യാകും'; മെക്സിക്കോയിൽ നിന്ന് ഇറക്കുമതി ചെയ്യുന്ന തക്കാളിക്ക് 17 ശതമാനം തീരുവ ഏർപ്പെടുത്തി ട്രംപ്

IND vs ENG: ഒരു ബുംറയോ സിറാജോ കൂടി ബാറ്റ് ചെയ്യാനുണ്ടായിരുന്നെങ്കിൽ, ഓ.. ജഡേജ...; ലോർഡ്സിൽ ഇന്ത്യ വീണു

'അമ്മയെ കൊന്നതാണ്'; തലൈവിയുടെ മരണത്തില്‍ പുനരന്വേഷണം ആവശ്യം, ജയലളിതയുടെ മകളെന്ന അവകാശവാദവുമായി തൃശൂര്‍ സ്വദേശി; 'ഇതുവരേയും രഹസ്യമായി ജീവിക്കേണ്ട സാഹചര്യം'

പതിനെട്ട് ദിവസത്തെ ദൗത്യം പൂർത്തിയാക്കി; ശുഭാംശുവും സംഘവും ഭൂമിയിലേക്ക്

IND vs ENG: റൺ ചേസുകളുടെ രാജാവ് ഇനി ഇല്ല, ഇന്ത്യ പുതിയൊരാളെ കണ്ടെത്തണം: നാസർ‍ ഹുസൈൻ

ഗോവ ഗവർണർ സ്ഥാനത്ത് നിന്ന് പി എസ് ശ്രീധരന്‍ പിള്ളയെ മാറ്റി; അശോക് ഗജപതി രാജു പുതിയ ഗവർണർ

IND vs ENG: "ലോർഡ്‌സിൽ ഇന്ത്യ തോറ്റാൽ അവന്റെ സമയം അവസാനിക്കുമെന്ന് ഞാൻ കരുതുന്നു"; ഇന്ത്യൻ താരത്തെക്കുറിച്ച് മൈക്കൽ വോൺ

IND vs ENG: ലോർഡ്സിൽ അഞ്ചാം ദിവസം അവൻ ഇന്ത്യയുടെ പ്രധാന കളിക്കാരനാകും: അനിൽ കുംബ്ലെ