ഇനി സിനിമയില്ല, 35 വര്‍ഷത്തിനുള്ളില്‍ ആദ്യമായി ബ്രേക്ക് എടുക്കുന്നുവെന്ന് ആമിര്‍ ഖാന്‍; കാരണം ഇതൊക്കെ..

സിനിമാ ജീവിതത്തില്‍ നിന്നും ഇടവേള എടുക്കുകയാണെന്ന് ആമിര്‍ ഖാന്‍. ഏറെ പ്രതീക്ഷയോടെ വന്‍ ഹൈപ്പില്‍ എത്തിയ ‘ലാല്‍ സിംഗ് ഛദ്ദ’ തിയേറ്ററില്‍ പരാജയമായതോടെയാണ് താന്‍ സിനിമയില്‍ നിന്നും ഇടവേള എടുക്കുകയാണെന്ന് ആമിര്‍ വ്യക്തമാക്കിയിരിക്കുന്നത്.

തന്റെ അമ്മയ്ക്കും കുടുംബത്തിനും മക്കള്‍ക്കും ഒപ്പം കഴിയാന്‍ വേണ്ടിയാണ് അഭിനയത്തില്‍ നിന്നും ഇടവേള എടുക്കുന്നത് എന്നാണ് ആമിര്‍ അറിയിക്കുന്നത്. എന്നാല്‍ ഇതിന് അര്‍ത്ഥം സിനിമാ മേഖലയില്‍ നിന്നും തീരെ അകലുന്നു എന്നല്ല എന്നും ആമിര്‍ വ്യക്തമാക്കി.

ആമിര്‍ നിര്‍മ്മിക്കുന്ന ‘ചാമ്പ്യന്‍സ്’ എന്ന ചിത്രത്തിന്റെ പിന്നണിയില്‍ താരം സജീവമാണ്. 35 വര്‍ഷത്തോളം നീണ്ട കരിയറില്‍ ആദ്യമായാണ് താന്‍ ബ്രേക്ക് എടുക്കുന്നത് എന്നാണ് ആമിര്‍ ഖാന്‍ വ്യക്തമാക്കുന്നത്. ജീവിതത്തെ മറ്റൊരു വഴിയിലൂടെ കാണാന്‍ താല്‍പര്യപ്പെടുന്നു. ജോലി ചെയ്യുമ്പോള്‍ ശ്രദ്ധ മുഴുവന്‍ അതിലാകും.

അതിനാല്‍ അടുത്ത ഒന്നോ ഒന്നരയോ വര്‍ഷത്തോളം അഭിനയിക്കില്ല എന്നാണ് ആമിറിന്റെ തീരുമാനം. അതേസമയം, 2016ല്‍ പുറത്തിറങ്ങിയ സൂപ്പര്‍ ഹിറ്റ് ചിത്രം ‘ദംഗലി’ന് ശേഷം മറ്റ് ഹിറ്റുകളൊന്നും ആമിറിന്റെ കരിയറില്‍ ഉണ്ടായിട്ടില്ല. 2017ല്‍ പുറത്തിറങ്ങിയ ‘സീക്രട്ട് സൂപ്പര്‍സ്റ്റാര്‍’ ഹിറ്റ് ആയിരുന്നെങ്കിലും വലിയ പ്രേക്ഷകശ്രദ്ധ നേടിയിരുന്നില്ല.

2018ല്‍ പുറത്തിറങ്ങിയ ‘തഗ്‌സ് ഓഫ് ഹിന്ദുസ്ഥാന്‍’ ചിത്രവും ഫ്‌ളോപ്പ് ആയിരുന്നു. ഇതിന് ശേഷം ഏറെ ഹൈപ്പിലാണ് ലാല്‍ സിംഗ് ഛദ്ദ എത്തിയത്. ‘ഫോറസ്റ്റ് ഗംപ്’ എന്ന അമേരിക്കന്‍ ചിത്രത്തിന്റെ റീമേക്ക് ആയി എത്തിയ ചിത്രം പ്രേക്ഷകരെ സ്വാധിനിച്ചില്ല.

Latest Stories

കോഴിക്കോട് മെഡിക്കല്‍ കോളേജിലെ ചികിത്സാ പിഴവ്; അസോസിയേറ്റ് പ്രൊഫസര്‍ക്കെതിരെ പൊലീസ് കേസെടുത്തു

രണ്ട് കുട്ടികള്‍ ഉള്‍പ്പെടെ ഇടിമിന്നലേറ്റ് 11 മരണം; രണ്ട് പേര്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയില്‍

അമീബിക് മസ്തിഷ്‌ക ജ്വരം; നിരീക്ഷണത്തിലുണ്ടായിരുന്ന കുട്ടികളുടെ പരിശോധനഫലം നെഗറ്റീവ്

വിരലിന് പകരം നാവില്‍ ശസ്ത്രക്രിയ; മെഡിക്കല്‍ കോളേജ് അസോസിയേറ്റ് പ്രൊഫസര്‍ക്ക് സസ്‌പെന്‍ഷന്‍

രാമക്ഷേത്രത്തിന് പിന്നാലെ സീതാ ക്ഷേത്രം; സീതാമഢില്‍ പുതിയ പ്രഖ്യാപനവുമായി അമിത്ഷാ

സീതാമഡിയില്‍ സീതാ ക്ഷേത്രം, ബിഹാര്‍ ജനതയ്ക്ക് ഷായുടെ 'വന്‍ വാഗ്ദാനം'; രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

രാമന് ശേഷം ഇനി സീതാ, അമ്പല വാഗ്ദാനം തന്നെ അമിത് ഷായുടെ രാഷ്ട്രീയം

എറണാകുളത്ത് മഞ്ഞപ്പിത്തം വ്യാപിക്കുന്നു; മജിസ്റ്റീരിയല്‍ അന്വേഷണം പ്രഖ്യാപിച്ച് കളക്ടര്‍

ഇന്നത്തെ പിള്ളേർക്ക് ചില ഗ്രൂപ്പുകളുണ്ട്, ആ ഗ്രൂപ്പിൽ മാത്രമേ അവർ സിനിമ ചെയ്യൂ: മണിയൻപിള്ള രാജു

ഗ്യാങ്‌സ്റ്റര്‍ സ്‌ക്വാഡിന് ഒപ്പം..; തലൈവര്‍ക്കൊപ്പം 'കൂലി' തുടങ്ങും മുമ്പ് ശബരിമലയില്‍ ദര്‍ശനം നടത്തി ലോകേഷ് കനകരാജ്