നിഗൂഢം ടീസറെത്തി; ത്രില്ലടിപ്പിക്കാൻ ഒരുങ്ങി അനൂപ് മേനോനും കൂട്ടരും

അനൂപ് മേനോൻ നായകനായെത്തുന്ന ഏറ്റവും പുതിയ ചിത്രമാണ് നിഗൂഢം. അജേഷ് ആന്‍റണി, അനീഷ് ബി ജെ, ബെപ്സൺ നോർബെൽ എന്നിവർ ചേർന്ന് രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രത്തിന്റെ ടീസർ പുറത്തെത്തി. 53 സെക്കന്‍ഡ് ദൈര്‍ഘ്യമുള്ള ടീസര്‍ ആണ് പുറത്തെത്തിയിരിക്കുന്നത്.

നിഗൂഢമായ ഒരു യാത്രയുടെ കഥ എന്നാണ് ചിത്രത്തിന്‍റെ ടാഗ് ലൈന്‍. അത് അന്വർഥമാക്കുന്ന രംഗങ്ങൾ കോർത്തിണക്കിയാണ് ടീസർ എത്തിയിരിക്കുന്നത്. ഒരു പ്രത്യേക ലക്ഷ്യത്തോടെ പ്രശസ്ത ചിത്രകാരനായ ശങ്കര്‍ നടത്തുന്ന ഒരു യാത്രയും അതിലൂടെ അദ്ദേഹം കണ്ടെത്തുന്ന നിഗൂഢതകളുമാണ് ചിത്രത്തിന്‍റെ ഇതിവൃത്തം. ഇന്ദ്രന്‍സ് ആണ് മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.

ജി ആന്‍ഡ് ജി പ്രൊഡക്ഷൻസിന്‍റെ ബാനറിൽ അജേഷ് എസ് കെ നിർമ്മിക്കുന്ന ചിത്രത്തില്‍ സെന്തിൽ കൃഷ്ണ, റോസിൻ ജോളി, ഗൗതമി നായർ, ശിവകാമി എന്നിവരാണ് മറ്റ് പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നത്. നേരത്തെ പുറത്തെത്തിയ ചിത്രത്തിന്റെ ക്യാരക്റ്റര്‍ പോസ്റ്ററുകള്‍ ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. ചിത്രത്തിന്‍റെ റിലീസ് തീയതി പ്രഖ്യാപിച്ചിട്ടില്ല.

ചിത്രത്തിൽ, ഛായാഗ്രഹണം പ്രദീപ് നായർ, സംഗീതം റോണി റാഫേൽ, ഗാനങ്ങൾ കൃഷ്ണ ചന്ദ്രൻ സി കെ, പ്രൊഡക്ഷൻ കൺട്രോളർ എസ് മുരുകൻ, കലാ സംവിധാനം സാബുറാം, വസ്ത്രാലങ്കാരം ബസി ബേബി ജോൺ, മേക്കപ്പ് സന്തോഷ് വെൺപകൽ, എഡിറ്റിംഗ് സുബിൻ സോമൻ, ചീഫ് അസോസിയേറ്റ് ഡയറക്ടർ ശങ്കർ , എസ് കെ,

ഫിനാൻസ് കൺട്രോളർ സന്തോഷ് ബാലരാമപുരം, പ്രൊഡക്ഷൻ എക്സിക്യൂട്ടീവ് ഹരി കാട്ടാക്കട, പ്രൊഡക്ഷന്‍ മാനേജർ കുര്യൻ ജോസഫ്, സ്റ്റിൽസ് അജി മസ്ക്കറ്റ്, മീഡിയ ഡിസൈൻ പ്രമേഷ് പ്രഭാകർ എന്നിവരാണ്‌ അണിയറ പ്രവര്‍ത്തകര്‍.

Latest Stories

“കൊച്ചി: പുരോഗതിയുടെ പേരിൽ ശ്വാസം മുട്ടുന്ന നഗരം”

'ഓഫീസ് സമയം കഴിഞ്ഞാൽ ജോലിസ്ഥലത്ത് നിന്നുള്ള കോളുകൾ പാടില്ല'; ലോക്‌സഭയില്‍ സ്വകാര്യ ബിൽ അവതരിപ്പിച്ച് സുപ്രിയ സുലെ

കണക്കുകൂട്ടലുകൾ പിഴച്ചു, തെറ്റുപറ്റിയെന്ന് സമ്മതിച്ച് ഇന്‍ഡിഗോ സിഇഒ; കാരണം കാണിക്കല്‍ നോട്ടീസിന് ഇന്ന് രാത്രിയ്ക്കകം മറുപടി നല്‍കണമെന്ന് ഡിജിസിഎ

കേന്ദ്രപദ്ധതികൾ പലതും ഇവിടെ നടപ്പാക്കാനാകുന്നില്ല, ഇടതും വലതും കലുഷിതമായ അന്തരീക്ഷം സൃഷ്ടിച്ച് മുതലെടുക്കുന്നു: സുരേഷ്‌ ഗോപി

സഞ്ജു സാംസന്റെ കാര്യത്തിൽ തീരുമാനമായി; ഓപണിംഗിൽ അഭിഷേകിനോടൊപ്പം ആ താരം

കോഹ്‌ലിയും രോഹിതും രക്ഷിച്ചത് ഗംഭീറിന്റെ ഭാവി; താരങ്ങൾ അവരുടെ പീക്ക് ഫോമിൽ

തദ്ദേശ തിരഞ്ഞെടുപ്പ്; ഏഴ് ജില്ലകളിലെ പരസ്യ പ്രചാരണം നാളെ സമാപിക്കും

ഇൻഡിഗോ പ്രതിസന്ധിയിൽ ഇടപെട്ട് പ്രധാനമന്ത്രി; പിഴചുമത്താൻ ആലോചന

'500 കിലോമീറ്റർ വരെയുള്ള ദൂരത്തിന് 7500 രൂപവരെ ഈടാക്കാം, 1500 കിലോമീറ്ററിന് മുകളിൽ പരമാവധി 18,000'; വിമാന ടിക്കറ്റിന് പരിധി നിശ്ചയിച്ച് വ്യോമയാന മന്ത്രാലയം

'2029 ൽ താമര ചിഹ്നത്തിൽ ജയിച്ച ആൾ കേരളത്തിന്റെ മുഖ്യമന്ത്രിയാകും, മധ്യ തിരുവിതാംകൂറിൽ ഒന്നാമത്തെ പാർട്ടി ബിജെപിയാകും'; പിസി ജോർജ്